വിവാഹശേഷം ആദ്യ വിശേഷം.!!സന്തോഷവതിയായി ലെന;പ്രശാന്ത് പ്രിയതമക്കായി ഒരുക്കിയത് കണ്ടോ.!?.!! | Actress Lena Thanks To Prasanth Nair For New Life Happy News

Actress Lena Thanks To Prasanth Nair For New Life Happy News : മലയാള സിനിമയിലെ മികച്ച നടിയാണ് ലെന. സ്നേഹം എന്ന മലയാള ചിത്രത്തിലൂടെ ബിഗ്സ്ക്രീനിൽ കാലെടുത്ത് വച്ച താരം നിരവധി സിനിമകളിൽ അഭിനയിക്കുകയുണ്ടായി. പിന്നീട് കുറച്ചു കാലം അഭിനയ ജീവിതത്തിൽ നിന്ന് വിട്ടു നിന്ന താരം, ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിലൂടെ കൂടുതൽ ശ്രദ്ധേയയായി. എന്നാൽ ട്രാഫിക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ലെനയ്ക്ക് കരിയറിൽ തന്നെ മികച്ച സ്ഥാനം

നേടിയെടുക്കാൻ സാധിച്ചു. പിന്നീട് നിരവധി ശക്തമായ കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചു. 2004 -ലായിരുന്നു മലയാള സിനിമയിലെ സ്ക്രീൻ റൈറ്റർ അഭിലാഷ് കുമാറിനെ താരം വിവാഹം കഴിച്ചത്. ഈ ബന്ധം പിരിഞ്ഞെങ്കിലും, കഴിഞ്ഞ മാസമായിരുന്നു താരം ഇന്ത്യൻ എയർ ഫോഴ്സിലെ ഫൈറ്റർ പൈലറ്റ്

ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണൻ നായരെ വിവാഹം കഴിച്ച വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. 2024 ജനുവരി 17 ന് താരം വിവാഹിതയായിരുന്നുവെങ്കിലും, ലെന അത് പുറം ലോകത്തെ അറിയിച്ചിരുന്നില്ല. പ്രധാനമന്ത്രി ആദ്യത്തെ ഇന്ത്യൻ ബഹിരാകാശ യാത്രിക വിംഗുകൾ സമ്മാനിച്ചപ്പോഴാണ് താരം താരത്തിൻ്റെ വിവാഹ വാർത്തയും, ക്യാപ്റ്റൻ പ്രശാന്തുമായുള്ള വാർത്തകൾ പുറത്തുവിട്ടത്. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. ഭർത്താവിന് ഈ

ജീവിതം തന്നതിന് നന്ദി പറഞ്ഞു കൊണ്ടാണ് താരം എത്തിയിരിക്കുന്നത്. ‘ എൻ്റെ പ്രണയമേ, മനോഹരമായ ഈ പുതിയ ജീവിതം സമ്മാനിച്ചതിന് എൻ്റെ ആൾക്ക് നന്ദി’. ഇങ്ങനെ കുറിച്ചു കൊണ്ട് റോസാപ്പൂവിൻ്റെ ബൊക്കപിടിച്ചു നിൽക്കുന്ന ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ ബർത്ത്ഡേ, ലൗ, പ്രണയം, ജീവിതം എന്നിങ്ങനെ ഹാഷ് ടാഗ് നൽകിയിരുന്നു. നിരവധി പേരാണ് താരത്തിൻ്റെ പോസ്റ്റിന് താഴെ കമൻ്റുമായി വന്നിരിക്കുന്നത്. പിറന്നാൾ ആശംസകളാണ് ആരാധകർ കമൻ്റിലൂടെ അറിയിച്ചിരിക്കുന്നത്.

Rate this post