കേരളതനിമയിൽ അതി സുന്ദരിയായി ദേവിക നമ്പ്യാർ; ദേവികയുടെയും വിജയമാധവിന്റെയും ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ .|Devikaa nambiaar maternity photosho

Devikaa nambiaar maternity photoshoot :

നടിയും അവതാരകയുമായി എത്തി മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ദേവിക നമ്പ്യാർ. 2011 ൽ പുറത്തിറങ്ങിയ മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന മലയാളം ചിത്രത്തിലൂടെയാണ് ദേവിക മലയാള സിനിമാ ലോകത്തേക്ക് കടന്ന് വന്നത്. തുടർന്ന് കളഭ മഴ, ഗൾഫ് റിട്ടേൺസ്,സ്നേഹക്കടൽ, കട്ടപ്പനയിലെ ഋതിക് റോഷൻ, വികടകുമാരൻ,തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി എന്നിങ്ങനെ നിരവധി മലയാളം സിനിമകളിലും മയിൽ പാറായി എന്ന തമിഴ് സിനിമയിലും താരം അഭിനയിച്ചു.

അനേകം ടീവി സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.എം എ നസീർ സംവിധാനം ചെയ്തു മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത പരിണയം എന്ന സീരിയലിലൂടെയാണ് ദേവിക മിനിസ്‌ക്രീനിലേക്ക് കടന്ന് വന്നത്.പിന്നീട് ബാലാമണി, രാക്കുയിൽ എന്നീ സീരിലുകളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദേവിക മിനിസ്‌ക്രീൻ പ്രേക്ഷക്കാരുടെ ഹൃദയത്തിൽ വേഗം തന്നെ സ്ഥാനം പിടിച്ചു.കോമഡി ഫെസ്റ്റിവൽ, സിനിമ ചിരിമ, വെറുതെ അല്ല ഭാര്യ,കോമഡി സൂപ്പർ നൈറ്റ്‌, ഷെഫ് മാസ്റ്റർ, കോമഡി ഉത്സവം, ഒരു ചിരി ഇരു ചിരി ബമ്പർ ചിരി തുടങ്ങി നിരവധി ഷോകളിലും താരം അവതാരകയായി.സംഗീത സംവിധായകൻ വിജയി മാധവിനെയാണ് ദേവിക വിവാഹം കഴിച്ചത്. 2022 ജനുവരി 22 ന് ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ്‌

റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിങ്ങറിലെ മത്സരാർത്തി കൂടിയായിരുന്നു വിജയ് മാധവ്.നിരവധി മ്യൂസിക് ആൽബങ്ങളും കവർ സോങ്ങുകളുമെല്ലാം വിജയ് ചെയ്തിട്ടുണ്ട്. വിവാഹ ശേഷം ഇരുവരും ഒരുമിച്ച് പാടിയ പാട്ടുകളും യൂട്യൂബിൽ വൈറൽ ആയിരുന്നു. ദേവിക ഇത്ര മനോഹരമായി പാടുമെന്ന് യഥാർത്തത്തിൽ എല്ലാവരും തിരിച്ചറിഞ്ഞത് വിവാഹ ശേഷം ആയിരുന്നു.ദേവിക ഒരു നർത്തകി ആണെന്ന് എല്ലാവർക്കും അറിയാമായിരുന്നെങ്കിലും ഇത്ര നന്നായി പാടുമെന്ന് ആരും അറിഞ്ഞിരുന്നില്ല.ആദ്യത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇരുവരും.

ഇപ്പോഴിതാ മറ്റേണിറ്റി ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് ഇരുവരും.സെറ്റ് സാരിയും ഇളം പച്ച ബ്ലൗസും ആണ് ദേവികയുടെ വേഷം. കൂടാതെ കൈ നിറയെ കുപ്പിവളകൾ അണിഞ്ഞു നാടൻ സുന്ദരി ആയാണ് ദേവിക ചിത്രങ്ങളിൽ ഉള്ളത്. ഇപ്പൊ സ്ഥിരമായി കുപ്പിവളകൾ അണിഞ്ഞാണല്ലോ കാണുന്നതെന്ന് ഒരുപാടു പേര് ദേവികയോട് ചോദിക്കാറുണ്ട്. വിവാഹത്തിന് മുൻപ് വിജയ് വാങ്ങി കൊടുത്തതാണ് വളകളെന്നും. കുപ്പി വളകളിടുന്നത് വിജയിയുടെ ഇഷ്ടപ്രകാരം ആണെന്നും ആണ് ദേവിക പറയുന്നത്.ഇത് പോലെ സിമ്പിൾ ആയ മറ്റേണിറ്റി ഷൂട്ട്‌ ആദ്യമായി കാണുകയാണ് എന്നാണ് ചിത്രത്തിന് കൂടുതൽ വന്ന കമന്റ്‌.

Rate this post