കുടുംബപ്രേക്ഷകരുടെ പ്രിയതാരം ആലിസ് ക്രിസ്റ്റിയും ഭർത്താവ് സജിൻ സാമൂവലും.| Actress Alice Christy With Husaband Malayalam

Actress Alice Christy With Husaband Malayalam : മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ആലിസ്ക്രിസ്റ്റി. നിരവധി പരമ്പരകളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച നടി. മഞ്ഞുരുകും കാലം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധേയയായി മാറുന്നത്. മഴവിൽ മനോരമയാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്തത്. പത്തനംതിട്ട സ്വദേശിയായ സജിൻ സാമുവൽ ആണ് ആലിസിനെ വിവാഹം കഴിച്ചിരിക്കുന്നത്.

ഇരുവരും സമൂഹമാധ്യമങ്ങളിൽ ഒരുപോലെ ജനപ്രീതി നേടിയവരാണ്. തങ്ങളുടെ എല്ലാ വിശേഷങ്ങളും ആലീസ് സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിൽ എത്തിക്കാറുണ്ട്.തങ്ങളുടെ യൂട്യൂബ് വീഡിയോയിലൂടെയും പ്രേക്ഷകർക്ക് മുൻപിലേക്ക് ഇരുവരും എത്തിച്ചേരാറുണ്ട്. കളിയും ചിരിയും തമാശകളും ആയി സോഷ്യൽ മീഡിയയിൽ സജീവമാണ് ഇവർ. ആലീസിന്റെ കുട്ടി കുറുമ്പുകളും തമാശകളും പ്രേക്ഷകരും വളരെയധികം ആസ്വദിക്കാറുണ്ട്. ആലീസിനോട് പ്രണയ വിവാഹമാണോ എന്നാണ് പലരും ചോദിക്കാറുള്ളത്.

എന്നാൽ ഇരുവരുടെയും വീട്ടുകാർ തമ്മിൽ ആലോചിച്ചു ഉറപ്പിച്ച വിവാഹമായിരുന്നു. ഇരുവരുടെയും സന്തോഷകരമായ ദാമ്പത്യം പ്രേക്ഷകർക്കും സന്തോഷം നൽകുന്നു. ഇപ്പോഴിതാ ഇരുവരും മറ്റൊരു യൂടുബ് വീഡിയോ ആണ് പ്രേക്ഷകർക്ക് മുന്നിലേക്ക് പങ്കുവെച്ചിരിക്കുന്നത്. ഞങ്ങളുടെ ഒരു അവധി ദിവസം എന്നാണ് വീഡിയോക്ക് പേരു കൊടുത്തിരിക്കുന്നത്. രണ്ടുപേരും വീട്ടിലുള്ള ഒരു ഒഴിവു ദിവസം എങ്ങനെ ആണ് എന്നതാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രമേയം.
മോണിംഗ് ബ്രേക്ക് ഫാസ്റ്റ് എങ്ങനെയാണെന്നും, സജിന്റെ ഡെയിലി റൂട്ടിൻ എങ്ങനെയാണെന്നും എല്ലാം വീഡിയോയിൽ

പറയുന്നുണ്ട്. കൂടാതെ പ്രഭാത ഭക്ഷണം ഉണ്ടാക്കുന്ന ആലീസിനെ വീഡിയോയിൽ കാണാം. അടുക്കളയിൽ പാചകം ചെയ്യുമ്പോൾ തന്നെ ആലീസിന് ഭക്ഷണം ഉണ്ടാക്കുന്നതിൽ അത്ര വലിയ പ്രാവീണ്യമില്ല എന്ന് മനസ്സിലാകുന്നു. സജിൻ ആലീസിനെ നല്ലപോലെ കളിയാക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോയുടെ ഇടയ്ക്ക് ബിഗ് ബോസിലേക്ക് തനിക്ക് ഒരു ചാൻസ് ചിലപ്പോൾ കിട്ടിയേക്കും എന്നും താരം പറയുന്നുണ്ട്. ഏതായാലും വീഡിയോയ്ക്ക് താഴെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്.

Rate this post