13 വര്‍ഷത്തെ കാത്തിരിപ്പ്.. ചന്ദനമഴയിലെ അഭിഷേക് വീണ്ടും അച്ഛനായി..! | Chandhanamazha Fame Pratheesh Nandhan Happy News

Chandhanamazha Fame Pratheesh Nandhan Happy News : കുങ്കുമപ്പൂവിലെ അരുണായും ചന്ദന മഴയിലെ അഭിഷേകായും എത്തി മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായിരുന്നു പ്രതീഷ് നന്ദൻ. കുറച്ച് സീരിയലുകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ടെലിവിഷൻ പ്രേക്ഷകരുടെ മനസിൽ ഒരു ഇടം കണ്ടെത്താൻ പ്രതീക്ഷിന് കഴിഞ്ഞിരുന്നു. കിരൺ ടിവിയിലെ ആങ്കറായി എത്തിയ ചുള്ളനായ ചെറുപ്പക്കാരൻ അന്നത്തെ പെൺകുട്ടികളുടെ ആരാധനാപാത്രമായിരുന്നു.

താരം അവതരിപ്പിക്കുന്ന പരിപാടിയിൽ കോൾ വിളിക്കുന്നവരോട് വളരെ മാന്യമായ രീതിയിലുള്ള സംഭാഷണമാണ് താരത്തിനെ മറ്റുള്ളവർക്ക് ഇഷ്ടപ്പെടാനുള്ള പ്രധാന കാരണവും. മിനി സ്ക്രീനിൽ താരത്തിന് ലഭിച്ച റോളുകളായ ചന്ദനമഴയിലെ അഭിഷേക് എന്ന കഥാപാത്രവും, കുങ്കുമപ്പൂവിലെ മെയിൻ കഥാപാത്രമായ പ്രൊഫസർ ജയന്തിയുടെ മകനായി എത്തിയ രണ്ടു പോസിറ്റീവ് റോളുകളായതിനാൽ പ്രേക്ഷകർക്ക് ഇഷ്ട കഥാപാത്രമായി മാറി.

പിന്നീട് പ്രതീഷിനെ സീരിയലുകളിലെങ്ങും കണ്ടില്ല. ആരാധകർ ഇടയ്ക്ക് തിരക്കാറുണ്ടെങ്കിലും പ്രതീഷ് ഇപ്പോൾ എഴുത്തിൻ്റെ പഠിപ്പുരയിലേക്ക് കടന്നിരിക്കുകയാണ്. ചെറുപ്പം മുതലേ അഭിനയത്തോട് മോഹമുള്ളതിനാൽ അഭിനയം വിട്ടു എന്ന് പറയുന്നില്ലെന്നും, നല്ല കഥാപാത്രങ്ങൾ വന്നാൽ ചെയ്യുമെന്നും താരം പറയുന്നു. 2007-ൽ മികച്ച അവതാരകനുള്ള സംസ്ഥാന അവാർഡ് താരത്തിന് ലഭിച്ചിരുന്നു. എഴുത്തിലേക്ക് കാലെടുത്തു വച്ച പ്രതീഷ് യോദ്ധ സിനിമയുടെ രണ്ടാം ഭാഗം താരം എഴുതിയിരുന്നെങ്കിലും, ജഗതി ശ്രീകുമാറിനെ കൊണ്ട് മെയിൻ റോൾ ചെയ്യിക്കാനായിരുന്നു പ്ലാൻ. പക്ഷേ,

അപ്പോഴാണ് ജഗതിക്ക് അപകടം സംഭവിക്കുന്നത്. എങ്കിലും അത് നിർത്തിവച്ചിട്ടില്ല. അദ്ദേഹം തിരിച്ചു വന്നാൽ അങ്ങനെയൊരു സിനിമ എടുക്കണമെന്നുണ്ടെന്നും താരം പറയുന്നു. ഇപ്പോഴിതാ താരത്തിൻ്റെ കുടുംബത്തിൽ നടന്നിരിക്കുന്ന സന്തോഷകരമായ വാർത്തയാണ് വൈറലായി മാറുന്നത്. കുവൈറ്റിൽ നഴ്സായിരുന്നു പ്രതീഷിൻ്റെ ഭാര്യ ദേവജ. ഇവർക്ക് ദേവപ്രതീക് എന്ന ഒരു മകനായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴിതാ കുറെ വർഷങ്ങൾക്ക് ശേഷം ദേവപ്രതീകിന് കൂട്ടായി ഒരു കുഞ്ഞനുജത്തി ദേവാംഗി വന്നിരിക്കുന്ന കാര്യമാണ് വൈറലായി മാറുന്നത്. കുഞ്ഞിൻ്റെ നൂലുകെട്ടിൻ്റെ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. റേഡിയോ ജോക്കിയായി കൂടി താരം പ്രവർത്തിച്ചിരുന്നുവെങ്കിലും, ജിസ്ജോയുടെ അഞ്ചാമത്തെ ചിത്രത്തിൻ്റെ തിരക്കഥ പൂർത്തിയാക്കിയതിൻ്റെ സന്തോഷത്തിലാണ് താരം  ഇപ്പോൾ.

Rate this post