ട്വിസ്റ്റുമായി സാന്ത്വനം; ഹരിയോട് അപ്പു ആ സത്യം വിളിച്ചു പറയുമ്പോൾ; അനിയമ്മാർക്കുമുന്നിൽ പിടിച്ചു നിൽക്കാനാവാതെ ബാലേട്ടൻ.!! കണ്ണന്റെ കള്ളത്തരം പൊക്കി കാർത്തുച്ചേച്ചി.!! | Santhwanam Today Episode July 12 Malayalam
Santhwanam Today Episode July 12 Malayalam : സാന്ത്വനം സീരിയലിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നു കൊണ്ടിരിക്കുന്നത് ബാലേട്ടൻ ടെൻഷനടിച്ച് നെട്ടോട്ടമോടുന്നതായിരുന്നു. അനിയന്മാർക്ക് വേണ്ടി ആരെയും ഒന്നും അറിയിക്കാതെ ഓടിക്കൊണ്ടിരിക്കുന്ന ഏട്ടൻ. ശിവൻ്റെ ആവശ്യം കഴിഞ്ഞപ്പോൾ ഇപ്പോൾ ഹരിയുടെ ബിസിനസിന് വേണ്ടിയുള്ള പണത്തിന് വേണ്ടി എന്തു ചെയ്യുമെന്നറിയാതെ ?,
ബാലൻ. ഇന്നലെ സീരിയൽ അവസാനിക്കുമ്പോൾ കയ്യിലുള്ള പത്തായിരം രൂപ ഹരിയ്ക്ക് നൽകുന്ന ബാലേട്ടനെയാണ് കാണുന്നത്. പിന്നെയും 15 ലക്ഷത്തിൻ്റെ കാര്യം ഹരി ഓർമ്മിപ്പിക്കുകയാണ് ബാലേട്ടനെ. അപ്പോഴും ഒന്നും പറയാതെ ആ പാവം നെട്ടോട്ടമോടുകയാണ്. വഴിയിൽ വച്ച് ബാലൻ ദേവിയെ വിളിച്ച് ഹരിയ്ക്ക് പണം കൊടുത്ത കാര്യം പറയുന്നു. കൂടാതെ അവിടെ വന്ന കാർത്തു ചേച്ചിയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യുന്നു.
സംഭാഷണം കഴിഞ്ഞ് ബാലൻ നേരെ പോയത് കടയിലേക്കാണ്. അവിടെ എത്തിയ ബാലൻ ചിന്താകുലനായി നിൽക്കുകയാണ്. അപ്പോൾ ശത്രു ശിവൻ്റെ കൂടെ പോയപോലെയുള്ള ലക്ഷത്തിൻ്റെ ബാധ്യത ഹരിയും തന്നോ എന്ന് ചോദിക്കുന്നു. ഹരി 15 ലക്ഷത്തിന് ചോദിച്ച കാര്യം പറയുന്നു. ശത്രുകേട്ട് ഞെട്ടുകയാണ്. ഇനി എന്തു ചെയ്യുമെന്നറിയാതെ നിൽക്കുന്ന ബാലേട്ടൻ്റെ ദയനീയാവസ്ഥ കണ്ട് ശത്രുവിന് സങ്കടം വരികയാണ്. പിന്നീട് കാണുന്നത് സാന്ത്വനംവീട്ടിലേക്ക് തിരിച്ചെത്തുന്ന ഹരിയെയാണ്. രാവിലെ പോയി രാത്രി വന്നതിനെ
കുറിച്ച് ഹരിയോട് കത്തിയടിക്കുകയാണ് കണ്ണൻ. അപ്പോൾ ദേവി വന്ന് സാധനങ്ങളൊക്കെ വാങ്ങി. ഹരിയോട് നീ നല്ല സന്തോഷത്തിലാണല്ലോ എന്ന് ദേവി ചോദിച്ചപ്പോൾ എല്ലാം പറയാം ഏടത്തി ബാലേട്ടൻ വരട്ടെ എന്ന് പറഞ്ഞ് ഹരി റൂമിലേക്ക് പോകുന്നു. ഹരിയുടെ സന്തോഷം കണ്ട് അപ്പുവും നിനക്ക് ജോലി വല്ലതും ശരിയായോ എന്ന് ചോദിക്കുന്നു. ബാലേട്ടൻ വരട്ടെ എന്ന് പറഞ്ഞ് കുഞ്ഞുമായി കൊഞ്ചിക്കൊണ്ടിരിക്കുകയാണ് ഹരി.
അപ്പോഴാണ് കാർത്തു ചേച്ചിയും ദേവിയും കൂടി ഹരികൊണ്ടു വന്ന സാധനങ്ങൾ നോക്കുകയാണ്. അപ്പോൾ കണ്ണൻ വന്ന് പൊട്ടൻ ചോദ്യങ്ങൾ ചോദിച്ചപ്പോൾ തക്ക മറുപടി കൊടുക്കുകയാണ് കാർത്തു ചേച്ചി. അപ്പോഴാണ് ബാലേട്ടൻ കയറി വരുന്നത്. ദേവി ബാലേട്ടനെ കാത്തുചേച്ചിയെ പരിചയപ്പെടുത്തുന്നു. അതിനു ശേഷം കുഞ്ഞിനെ കാണാൻ പോവാൻ ബാല നോട് പറയുന്നു. അതുകേട്ടപ്പോൾ ബാലൻ കുഞ്ഞനെ പിന്നെ കാണാം എന്ന് പറഞ്ഞ് അകത്ത് പോവുന്നു. അത് കണ്ട് ബാലേട്ടന് എന്ത് പറ്റി ആലോചിച്ചു നിൽക്കുകയാണ് ദേവി. ഇതോടെ ഇന്നത്തെ എപ്പിസോഡിന് തിരശീല വീഴുകയാണ്.