48 ആം വയസ്സിന്റെ നിറവിൽ മലയാളത്തിന്റെ സ്വന്തം താരം ആശാ ശരത്.! | Ashaa Sharath Happy News Viral Malayalam

Ashaa Sharath Happy News Viral Malayalam : മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് ആശാ ശരത്. ആരെയും മയക്കുന്ന സൗന്ദര്യവും നൃത്തചാരുതയുംഅഭിനയ മികവും കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടാൻ ആശക്ക് കഴിഞ്ഞിട്ടുണ്ട്.ദൃശ്യം സിനിമയിലെ ഗീത പ്രഭാകർ എന്ന ഐ പി എസ് കാരിയാണ് ആശാ ശരത് എന്ന പേര് കേൾക്കുമ്പോൾ സിനിമ പ്രേക്ഷകർക്ക് ഓർമ്മ വരുക.നിഴലും നിലാവും

എന്ന ടെലിഫിലിമിലാണ് ആശാ ശരത് ആദ്യമായി അഭിനയിക്കുന്നത്.പിന്നീട് ജനപ്രിയ ടെലിവിഷൻ പറമ്പരയായ കുങ്കുമപ്പൂവിലെ പ്രൊഫസർ ജയന്തിയായി അശാ പ്രത്യക്ഷപ്പെട്ടു വളരെ മികച്ച അഭിനയമാണ് താരം ഈ പരമ്പരയിൽ കാഴ്ച വെച്ചത്. ഈ സീരിയൽ കണ്ടിട്ടാണ് ആശക്ക് സിനിമയിലേക്ക് വീണ്ടും ക്ഷണം ലഭിച്ചത്.ലാലിന്റെ നായികയായി സക്കറിയയുടെ ഗർഭിണികൾ എന്ന സിനിമയിൽ ആശാ എത്തി പിന്നീട് സൂപ്പർസ്റ്റാർ ചിത്രങ്ങളിലെല്ലാം ആശാ ശരത് സ്ഥിരം സാന്നിധ്യമായി.ദൃശ്യം സിനിമയിലെ അഭിനയത്തിനു

ഫിലിം ഫെയർ അവാർഡും താരം സ്വന്തമാക്കി.സിനിമയിൽ എത്താൻ ഏറെ വൈകിപോയതെന്തേ എന്ന പ്രേക്ഷകരുടെ ചോദ്യം എല്ലായിപ്പോഴും നേരിടുന്ന ഒരു നടിയാണ് ആശാ ശരത്. അതിന് താരം പറയുന്ന മറുപടി വീട്ടിൽ അനുവദിക്കാതിരുന്നത് കൊണ്ടാണ് എന്നതാണ്.മോഹൻലാൽ ചിത്രമായ കമലദളത്തിൽ അഭിനയിക്കാൻ ക്ഷണമുണ്ടായിരുന്നെങ്കിലും പഠിക്കുന്ന സമയമായത് കൊണ്ട് അതിനു സാധിച്ചില്ല.വി എസ് കൃഷ്ണൻ കുട്ടി നായരുടെയും കലാമണ്ഡലം സുമതിയുടെയും മക്കളായി പെരുമ്പാവൂരിലാണ് ആശാ ശരത് ജനിച്ചത്. വളരെ ചെറുപ്പത്തിലേ വിവാഹിതയായ

താരം വിവാഹശേഷം ഭർത്താവ് ശരത്തിനൊപ്പം ദുബായിലായിരുന്നു താമസം. രണ്ട് പെണ്മക്കൾ ആണ് ആശക്ക് ഉള്ളത് . മൂത്ത മകൾ ഉത്തരയും രണ്ടാമത്തെ മകൾ കീർത്തനയും. ഈയിടെയാണ് ഉത്തരയുടെ വിവാഹം കഴിഞ്ഞത്. അമ്മയെപ്പോലെ തന്നെ വളരെ നല്ല ഒരു നർത്തകിയാണ് ഉത്തരയും. വളരെ ആഘോഷപൂർണ്ണമായി നടന്ന ഉത്തരയുടെ വിവാഹവും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.ഇപോഴിതാ പിറന്നാൾ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുകയാണ് താരം. ഭർത്താവും മകളും ബന്ധുക്കളുമൊന്നിച്ചു വളരെ ലളിതമായ ഒരു പിറന്നാൾ ആഘോഷമായിരുന്നു തരത്തിന്റേത്. നിരവധി ആരാധകാരാണ് ആശംസകളുമായി എത്തിയത്.

Rate this post