ലോകത്തെ ബെസ്ററ് അച്ഛനും അമ്മയ്ക്കും വെഡിങ് ആനിവേഴ്സറി ആശംസകളുമായി മകൾ ഉത്തര; ആശാ ശരത്തിന്റെ വെഡിങ്സ് ആനിവേഴ്സറി ചിത്രങ്ങൾ.!!! | Asha Sharath Wedding Anniversary Celebration

Asha Sharath Wedding Anniversary Celebration : മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ആശ ശരത്.ക്ലാസിക്കൽ ഡാൻസിൽ അതി പ്രവീണ്യമുള്ള തരത്തിന്റെ അഭിനയത്തിന് മാത്രമല്ല ഡാൻസിനും ആരാധകർ ഏറെയാണ്.കലാമണ്ഡലം സുമതി എന്ന പ്രശസ്തയായ ഡാൻസ് ടീച്ചറുടെ മകൾ ആണ് ആശ ശരത്. ചെറുപ്പം മുതൽക്കേ നൃത്തം അഭ്യസിക്കുന്ന ആശയ്ക്ക് വളരെ ചെറുപ്പത്തിലേ സിനിമയിലേക്ക് ക്ഷണമുണ്ടായെങ്കിലും വളരെ താമസിച്ചാണ് തരാം സിനിമയിലേക്ക് കടന്ന് വന്നത്.

എങ്കിലും ചുരുങ്ങിയ സമയം കൊണ്ട് എല്ലാ സൂപ്പർ തരങ്ങൾക്കൊപ്പവും ആശ അഭിനയിച്ചു. തരത്തിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമായിരുന്നു സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രം ദൃശ്യം. ദൃശ്യത്തിൽ നെഗറ്റീവ് ക്യാരക്ടർ ആണ് തരാം ചെയ്തത്. വളരെ മികച്ച പെർഫോമൻസ് ആണ് ഐ ജി ഗീതപ്രഭാകർ ആയി ആശ കാഴ്ച വെച്ചത്. സിനിമയോടൊപ്പം തന്നെ ഡാൻസ് പ്രോഗ്രമുകളിലും അതി സജീവമാണ് താരം.

കൂട്ടിനു താരത്തിന്റെ മൂത്ത മകൾ ഉത്തരയും ഉണ്ട്.രണ്ട് മക്കളാണ് ആശക്കുള്ളത് ഉത്തരയും കീർത്തനയും. ഭർത്താവ് ശരത് ദുബായിൽ എഞ്ചിനീയർ ആണ്. പെരുമ്പാവൂർ സ്വദേശിനിയായ ആശ വിവാഹ ശേഷം ഭർത്താവ് ശരത്തിനൊപ്പം ദുബായിൽ താമസമാക്കി.അവിടെ വെച്ച് റേഡിയോ ഏഷ്യ എന്ന റേഡിയോയിൽ റേഡിയോ ജോക്കി ആയും പ്രോഗ്രാം പ്രൊഡ്യൂസർ ആയും തരാം പ്രവർത്തിച്ചു.അങ്ങനെയാണ് താരത്തിന് പിന്നെയും അഭിനയ രംഗത്തേക്ക് ക്ഷണം ലഭിച്ചത്.ഇപ്പോൾ താരത്തിന് സ്വന്തമായി ദുബായിൽ കൈരളി കലാ കേന്ദ്രം എന്ന പേരിൽ നൃത്ത വിദ്യാലയം ഉണ്ട്. തന്റെ എല്ലാ വിജയങ്ങൾക്ക് പിന്നിലും പ്രവർത്തിക്കുന്നത് തന്റെ ഭർത്താവാണെന്ന്

താരം പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.ഇപോഴിതാ വിജയകരമായി പൂർത്തിയാക്കിയ 30 വർഷത്തെ തങ്ങളുടെ വിവാഹജീവിതത്തിന്റെ വാർഷികം ആഘോഷിക്കുകയാണ് താരം.ഭർത്താവിനോടൊപ്പോമുള്ള ചിത്രം പങ്ക് വെച്ച് കൊണ്ടാണ് താരം തങ്ങളുടെ സന്തോഷം ആരാധകാരുമായി പങ്ക് വെച്ചത്.ഭർത്താവ് എന്നതിലുപരി എന്റെ ഏറ്റവും അടുത്ത ആത്മവിശ്വാസം നിങ്ങൾ ആണെന്നും ഏറ്റവും നല്ല സുഹൃത്തും സോൾ മേറ്റും എല്ലാം നിങ്ങൾ മാത്രമാണെന്നും പറഞ്ഞു കൊണ്ടാണ് ആശ ശരത് തങ്ങളുടെ മനോഹരമായ ചിത്രം പങ്ക് വെച്ചിരിക്കുന്നത്.

Rate this post