തമ്പിയുടെ ആ വലിയ ക്രൂരത; ശിവന്റെ കട അടച്ചു പൂട്ടുന്നു.!! പക്ഷെ തമ്പിക്കുള്ള ഇടിവെട്ട് പണി.!! | Santhwanam Today September 11

Santhwanam Today September 11 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിൽ കഴിഞ്ഞ ആഴ്ച വളരെ വ്യത്യസ്തമായാണ് മുന്നോട്ട് പോയത്. കുടുംബത്തിലെ എല്ലാവരും വളരെ സ്നേഹത്തിലാണ് ഉണ്ടായിരുന്നത്. എന്നാൽ ആഴ്ചയുടെ അവസാനം കണ്ണൻ പുതിയതായി പഠിക്കാനായി ചെന്നൈയിലേക്ക് പോകാൻ ഒരുങ്ങുകയാണ്. എല്ലാവരും കണ്ണനോട് നീ പോകേണ്ടെട എന്ന് പറയുകയാണ്. പക്ഷേ കണ്ണൻ ഞാൻ ഇവിടെ നിന്നാൽ ഒന്നും ആവില്ലെന്നും, പുതിയതായി എന്തെങ്കിലും

പഠിച്ചാലേ നല്ല ജോലിയൊക്കെ ശരിയാവൂ എന്ന് പറയുകയാണ് കണ്ണൻ. എന്നാൽ ശിവൻ്റെ കട തുടങ്ങിയിട്ട് ഒരു ദിവസമേ ആയുള്ളൂ. കണ്ണൻ പോകുന്നതിനാൽ അഞ്ജു വരേണ്ടെന്നും, ഞാൻ പോയിട്ട് വരാമെന്നും പറയുകയാണ് ശിവൻ.ശിവൻ കടയിലെത്തിയപ്പോൾ കടയിൽ കച്ചവടമില്ലാതെ സ്റ്റാഫുകളൊക്കെ വിഷമിച്ച് നിൽക്കുകയാണ്. ഇന്ന് കച്ചവടമൊന്നുമില്ലല്ലോ എന്ന് സ്റ്റാഫുകൾ പറഞ്ഞപ്പോൾ, ശിവൻ ആകെ ടെൻഷനടിച്ചു നിൽക്കുകയാണ്.

അപ്പോഴാണ് തമ്പി അവിടെ വരുന്നത്. ശിവനോട് നീ പുതിയ കട തുടങ്ങിയിട്ട് എന്നോട് ഒന്നും പറഞ്ഞില്ലല്ലോ ,നമ്മൾ ബന്ധുക്കളല്ലേ തുടങ്ങി പല കാര്യങ്ങളും തമ്പി പറഞ്ഞു. നീ ഈ കടകൊണ്ടൊന്നും പുരോഗതിയിലെത്താൻ പോകുന്നില്ലെന്നും, ബാലനെ ഞാൻ തോട്ടപണിയെടുപ്പിക്കുമെന്നും തമ്പി പറഞ്ഞപ്പോൾ, ഇത് കേട്ട നിമിഷം ശിവൻ തമ്പിയുടെ മുഖത്തിട്ട് ഒരടിവച്ചു കൊടുത്തു. ഷർട്ട് പിടിച്ച് ചുമരിന് ചേർത്ത് തമ്പിയെ പിടിച്ചു. അത് കണ്ട നിമിഷം മഹേന്ദ്രൻ ഓടി വന്നപ്പോൾ മഹേന്ദ്രൻ്റെ നെഞ്ചത്ത് ചവിട്ട് വച്ച് കൊടുത്തു. മഹേന്ദ്രൻ തെറിച്ചു വീണു. എന്നാൽ ശിവൻ തമ്പിയോട് താൻ കുറേ കാലമായി ബുദ്ധിമുട്ടിക്കുന്നെന്നും, ക്ഷമിക്കുന്തോറും തലയിൽ കയറുന്നോ തുടങ്ങി പല കാര്യങ്ങളും ശിവൻ പറഞ്ഞു.

എന്നാൽ കടയിലെത്തിയ ബാലേട്ടൻ ശിവന് കച്ചവടമുണ്ടാവുമോ തുടങ്ങി പല കാര്യങ്ങളും ആലോചിക്കുകയാണ്. അതിനിടയിൽ ബാലൻ ശിവൻ്റെ കടയിൽ കച്ചവടമുണ്ടാകുമോ എന്ന് ഒച്ചത്തിൽ പറഞ്ഞു. ഇത് കേട്ട് ശത്രു ആദ്യ ദിവസമല്ലേ, ഇന്ന് കച്ചവടം കുറവായിരിക്കുമെന്ന് ശത്രു പറഞ്ഞു. ഇത് കേട്ടപ്പോൾ ബാലേട്ടൻ അതിന് ഞാൻ എന്ത് വേണമെന്ന് പറയുകയാണ് ശത്രുവിനോട്. ബാലേട്ടൻ ശിവൻ്റെ കടയെ കുറിച്ച് പറഞ്ഞതു കൊണ്ടാണ് ഞാൻ പറഞ്ഞത്.അല്ലാതെ എനിക്ക് ഇത് പറയേണ്ട കാര്യമെന്താണെന്ന് ശത്രു പറഞ്ഞു. അനിയൻ്റെ കച്ചവടം അറിയുകയും വേണം പുറത്ത് ദേഷ്യം കാണിച്ചു നിൽക്കുന്നെന്ന്

പറഞ്ഞ് ശത്രു ചെറുങ്ങനെ പറഞ്ഞു. എന്നാൽ കണ്ണൻ പോകുന്നതിൻ്റെ ഒരുക്കത്തിലാണ് സാന്ത്വനം വീട്. അപ്പോഴാണ് തമ്പി അടി കിട്ടിയ ദേഷ്യത്തിൽ ഷർട്ടൊക്കെ നല്ലവണ്ണം കീറി നേരെ സാന്ത്വനത്തിലേക്ക് പുറപ്പെട്ടു വരുന്നത്. ഡാഡിയെ ഈ അവസ്ഥയിൽ കണ്ട് അപ്പു മുറ്റത്ത് ഇറങ്ങി വന്ന് ചോദിച്ചു. എന്താ ഡാഡി പറ്റിയതെന്ന്. ശിവൻ ചെയ്തതാണെന്ന് പറഞ്ഞപ്പോൾ ഡാഡിയെയും കൂട്ടി നേരെ ഹരിയുടെ അടുത്തേക്ക് പോവുകയാണ്. എന്തിനാണ് ശിവൻ ഇങ്ങനെ ഡാഡിയെ ചെയ്തതെന്ന് പറയുകയാണ്. അഞ്ജുവിനോടും അപ്പു പറയുന്നുണ്ട്. എന്തിനാണ് അഞ്ജു ശിവൻ ഈ ചതി എൻ്റെ ഡാഡിയോട് ചെയ്തതെന്ന്. അങ്ങനെ ഈ ആഴ്ച വീണ്ടും സങ്കർഷഭരിതമായ എപ്പിസോഡുകളാണ് നടക്കുന്നത്.

Rate this post