ഉത്തര സ്വയം വരം കഴിഞ്ഞ് ഒരാണ്ട് .!!ആശ ശരത്തിന്റെ മകളുടെ വിവാഹ വാർഷികം ആഘോഷം വൈറൽ.!!പ്രിയതമന് വിവാഹ ആശംസകളുമായി ഉത്തര.!! | Asha Sarath Daughter Uthara Wedding Anniversary Viral

Asha Sarath Daughter Uthara Wedding Anniversary Viral: മലയാളികളുടെ പ്രിയ താരമാണ് ആശാ ശരത്. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലിൽ അഭിനയിച്ചിരുന്ന താരം നീണ്ട ഇടവേളയ്ക്ക് ശേഷം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ് കലാരംഗത്ത് അറിയപ്പെടുന്ന താരമായി മാറിയത്.

ദുബൈയിൽ നല്ലൊരു അധ്യാപികയായി കരിയർജീവിതം തുടർന്നിരുന്ന ആശ പിന്നീട് മിനിസ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് കാലെടുത്തു വച്ചു. 2012-ൽ ഫ്രൈഡേ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള ചുവട് വെയ്പ്പ്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച താരം മോഹൻലാലിൻ്റെ ദൃശ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമായി മാറി.

മലയാളത്തിന് പുറമെ, തമിഴിലും, തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. രണ്ട് പെൺകുട്ടികളാണ് താരത്തിനുള്ളത്. ഉത്തരയും,കീർത്തനയും. അമ്മയെപ്പോലെ തന്നെ നല്ലൊരു നർത്തകിയാണ് ഉത്തര.’ ഖെദ്ദ’ എന്ന ചിത്രത്തിൽ ആശ ശരത്തിൻ്റെ കൂടെ ഉത്തരയും അഭിനയിക്കുകയുണ്ടായിരുന്നു. 2021-ൽ മിസ് കേരള റണ്ണറപ്പ് കൂടിയായിരുന്നു ഉത്തര ശരത്. കഴിഞ്ഞ വർഷം മാർച്ച് 18നായിരുന്നു ഉത്തര ശരത്തിൻ്റെയും, ആദിത്യയുടെയും വിവാഹം കഴിഞ്ഞത്.

നിരവധി താരങ്ങൾ പങ്കെടുത്ത വിവാഹമായിരുന്നു അത്. ഇപ്പോഴിതാ ഒരു വർഷം പൂർത്തിയായതിൻ്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഉത്തര ശരത്. താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഉത്തരയുടെയും ഭർത്താവ് ആദിത്യയുടെയും ഫോട്ടോയ്ക്ക് താഴെ ‘ഹാപ്പി ആനിവേഴ്സറി മൈ ലൗ’ എന്ന ക്യാപ്ഷനും നൽകുകയുണ്ടായി. നിരവധി പേരാണ് രണ്ടു പേർക്കും ആശംസകൾ അറിയിച്ച് കമൻറുമായി വന്നിരിക്കുന്നത്.

Rate this post