നയന അമ്മയാകുന്നു.!!മുത്തശ്ശൻ്റെ ആഗ്രഹം സാധിച്ചു കൊടുക്കാനൊരുങ്ങി ആദർശ്.!!ആദർശ് കൊടുത്ത ഗിഫ്റ്റ് തട്ടി പറിക്കാൻ ഒരുങ്ങി ദേവയാനി.!! | Patharamattu Today Episode March 18

Patharamattu Today Episode March 18: ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ അഴ്ചത്തെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ആദർശും നയനയും കുറച്ച് സ്നേഹത്തിലാവുന്നതാണ്. മലയാള മാസത്തെ പൂജ അനന്തപുരിയിൽ നടക്കുകയാണ്. പൂജ കഴിഞ്ഞ ശേഷം, ആദർശ് പുതിയ ഡിസൈനിൻ്റെ നെക്ലേസ് കാണിക്കുകയാണ്.

അപ്പോൾ നവ്യ കരുതി, അഭിയാണ് ഡിസൈൻ ചെയ്തതെന്ന് പറഞ്ഞതിനാൽ, ആ നെക്ലേസ് എനിക്ക് ലഭിക്കുമെന്നാണ് നവ്യ കരുതിയത്. എന്നാൽ ആദർശ് മുത്തശ്ശനെ സന്തോഷിപ്പിക്കാൻ വേണ്ടി, നയനയ്ക്ക് ആ നെക്ലേസ് നൽകുകയാണ്. ഇത് കണ്ട് ദേവയാനി ഞെട്ടുകയാണ്. അപ്പോൾ, ജലജയെ കൂടുതൽ വേദനിപ്പിക്കുകയാണ്. ഇത് കേട്ട് മുത്തശ്ശി, നീ കൂടുതൽ ദേവയാനിയെ പറഞ്ഞ് വിഷമിപ്പിക്കേണ്ടെന്നു പറഞ്ഞപ്പോൾ, എനിക്ക് വിഷമമൊന്നും ഇല്ലെന്നും, പലരും എന്നെ തിരിഞ്ഞ് കൊത്തുന്നത് കാണുമ്പോഴാണ് വിഷമമെന്ന് പറയുകയാണ് ദേവയാനി.

അപ്പോഴാണ് മുത്തശ്ശൻ പറയുന്നത്, ഇത് നയനമോൾ ഡിസൈൻ ചെയ്തതാണെങ്കിൽ, ആദർശ് തന്നെ നയനമോൾക്ക് ഇട്ടുനൽകണമെന്ന് പറയുകയാണ്. ആദർശിന് മുത്തശ്ശൻ പറയുന്നത് അനുസരിച്ചേ മതിയാവൂ. ഇതൊക്കെ കണ്ട് ദേവയാനിക്ക് ദേഷ്യം കൂടുകയാണ്. അപ്പോഴാണ് മുത്തശ്ശൻ മുത്തശ്ശൻ്റെ ഒരു ആഗ്രഹം സാധിച്ചു തരാൻ പറയുന്നത്. മൂന്നു മാസത്തിനുള്ളിൽ, നയന മോൾ വിശേഷമറിയിക്കണമെന്ന് പറയുകയാണ് മുത്തശ്ശൻ. ഇത് കേട്ടതും, ആദർശ് ഒന്നും പറയാനാവാത്ത അവസ്ഥയിലാണ്. അപ്പോൾ ജയൻ ആദർശിനോട് സമ്മതിക്കാൻ പറയുകയാണ്. ആദർശ് മുത്തശ്ശന് വാക്ക് നൽകിയതും, ദേവയാനി ആദർശിനെ വിളിക്കുകയാണ്. മകനെ കൂട്ടി റൂമിലേക്ക് പോവുകയാണ്.

പിന്നീട് കാണുന്നത്, നന്ദുവിനെ കളിക്കുന്ന സ്ഥത്തു നിന്നും പ്രശ്നം ഉള്ളതിനാൽ സുഹൃത്തുക്കൾ വിളിക്കുകയാണ്. ഇത് കേട്ട കനകദുർഗ്ഗ നന്ദുവിനെ പിടിച്ച് റൂമിൽ പൂട്ടിയിടുകയാണ്. പ്രശ്നം രൂക്ഷമായതോടെ നന്ദുവിനെ വിളിച്ച് കൊണ്ടിരിക്കുകയാണ് സുഹൃത്തുക്കൾ. അപ്പോഴാണ് അനിയും വിളിക്കുന്നത്. അനിയെ വഴക്ക് പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയാണ് നന്ദു. പിന്നീട് നന്ദു ആരും കാണാതെ ഡോർ തുറന്ന് അവിടേയ്ക്ക് പോവുകയാണ്. അവിടെ എത്തിയപ്പോൾ, നന്ദുവിന് നല്ല അടി കിട്ടുകയാണ്. അപ്പോഴാണ് അനി അതുവഴി വരുന്നത്. അനിയും പ്രശ്നത്തിൽ ഇടപെട്ടതോടെ, നല്ല രീതിയിൽ അനിയ്ക്ക് അടികിട്ടുകയും, അനിയ്ക്ക് നല്ല പരിക്ക് പറ്റുകയും ചെയ്യുന്നു. ഇതൊക്കെയാണ് അടുത്ത എപ്പിസോഡുകളിൽ കാണാൻ പോകുന്നത്.

Rate this post