അമൃതയെ സ്വികരിച്ച് വീട്ടുകാർ.!! ഒരു മാസത്തെ അമേരിക്കൻ ട്രിപ്പ്‌ കഴിഞ്ഞെത്തിയ അമൃതയെ സ്വീകരിക്കാൻ കാത്തിരുന്ന് പാപ്പു.!! | Amrutha Suresh Come Back Video Viral

Amrutha Suresh Come Back Video Viral: മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിങ്ങർ എന്ന സംഗീത റിയാലിറ്റി ഷോയിൽ മത്സരാർഥിയായി എത്തി മലയാളികളുടെ മനം കവർന്ന ഗായിക ഇന്ന് ആരെയും അമ്പരപ്പിക്കുന്ന തരത്തിൽ ആണ് തന്റെ കരിയറിൽ വളർന്നു കൊണ്ടിരിക്കുന്നത്.അമൃതയും സഹോദരി അഭിരാമിയും ചേർന്ന് നടത്തുന്ന ഒരു സംഗീത ബാൻഡ് കൂടിയുണ്ട് ഇവർക്ക്. സ്വയം എഴുതി കമ്പോസ് ചെയ്യുന്ന നിരവധി ഹിറ്റ്‌ ആൽബങ്ങൾ ആണ് ഇരുവരും ചേർന്ന് പങ്ക് വെച്ചത്. പതിനേഴാം വയസ്സിൽ ആണ് താരം ഐഡിയ സ്റ്റാർ സിങ്ങർ മത്സരർഥി ആയത്. ഒരു സാധാരണ കുടുംബത്തിൽ നിന്ന് വന്ന അമൃത പെട്ടെന്ന് തന്നെ

മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ചു. ഈയടുത്താണ് അമൃതയുടെ അച്ഛൻ മ രി ച്ചത്. തന്റെ വളർച്ചയിൽ താങ്ങും തണലുമായി നിന്ന അച്ഛന്റെ വേർപാട് വളരെ ദുഖത്തോടെയാണ് അമൃത തരണം ചെയ്തത്.ഇപോഴിതാ ഒരു ഷോയ്ക്കായ് അമേരിക്കയിൽ പോയിട്ട് മടങ്ങിയെത്തിയിരിക്കുകയാണ് അമൃത. അഭിരാമി തന്റെ വിഡിയോയിലൂടെയാണ് അമൃത മടങ്ങി വന്ന നിമിഷങ്ങൾ കാണിച്ചത്. വളരെ

സന്തോഷത്തോടെ അമ്മയെ വരവേൽക്കുന്ന പാപ്പുവിനെയും അമ്മയെയും വിഡിയോയിൽ കാണാം. ഒന്നര മാസത്തിനു ശേഷമാണു അമൃത വീട്ടിൽ എത്തിയത്. ദൃഷ്ടി മാറ്റാൻ ഉഴിഞ്ഞിട്ടും ചോറ് വാരി കൊടുത്തും ഒക്കെ അമ്മ അമൃതയോടൊപ്പം ഉണ്ട്.അമേരിക്കയിൽ നിന്ന് കൊണ്ട് വന്ന പെട്ടി പൊട്ടിക്കുന്നതും അമ്മയ്ക്കും അനിത്തിക്കും പാപ്പുവിനുമായ കൊണ്ട് വന്ന സമ്മാനങ്ങൾ അമൃത കൊടുക്കുന്നതും വ്ലോഗ്ഗിൽ

കാണാം. അമ്മയ്ക്ക് ഒരു സ്പെഷ്യൽ ഗിഫ്റ്റ് കൂടി അമൃത കൊണ്ട് വന്നിരുന്നു. അത് പുതിയൊരു ഐ ഫോൺ ആയിരിന്നു. പാപ്പുവിനു ഒരു ബെസ്റ്റ് ലൈഫ് കൊടുക്കാനാണ് അമൃത ഈ കഷ്ടപ്പെടുന്നതെല്ലാം എന്നാണ് അഭിരാമി പറയുന്നത്. എല്ലാവരും ഒരുമിച്ചുള്ള രസകരമായ മുഹൂർത്തങ്ങൾ ആണ് വ്ലോഗ്ഗിൽ പങ്ക് വെച്ചിരിക്കുന്നത്.

Rate this post