സുമിത്രയുടെ പിറന്നാൾ ആഘോഷമാക്കി മക്കളും കൊച്ചു മക്കളും.!! പൂജയെ മറക്കാൻ അപ്പുവിനോട്‌ ആവശ്യപ്പെട്ടു ചിത്ര.!! | kudumbavilakku Today Episode June 15

kudumbavilakku Today Episode June 15: ഒരുപാട് നാളുകൾക്ക് ശേഷം ശ്രീനിലയം വീട്ടിൽ സന്തോഷത്തിന്റെ അലകൾ ഉയരുകയാണ്. സ്വരമോൾ അനിരുദിനോടും അനന്യയോടും പറഞ്ഞ രഹസ്യമാണ് സുമിത്രയുടെ പിറന്നാൾ അങ്ങനെ സുമിത്ര അറിയാതെ പിറന്നാൾ സർപ്രൈസ് ഒരുക്കുകയാണ് എല്ലാവരും. ഒരുപാട് കാലങ്ങൾക്ക് ശേഷം തന്റെ ശ്രീനിലയം വീട്ടിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞ സന്തോഷത്തിലാണ് സുമിത്ര. സന്തോഷങ്ങളും ദുഖങ്ങളും ഒക്കെയായി ഒരുപാട് ഓർമ്മകൾ സുമിത്രയ്ക്ക് സമ്മാനിച്ച വീടാണ് ശ്രീനിലയം. സിദ്ധാർഥിന്റെ അച്ഛൻ സുമിത്രയ്ക്ക് സ്നേഹത്തോടെ എഴുതി കൊടുത്ത ശ്രീനിലയം ചതിയിലൂടെ സ്വന്തമാക്കി രഞ്ജിത

പരമശിവത്തിന് വിറ്റു എങ്കിലും. തിരികെ എത്തിയ സിദ്ധാർഥ് പണം കൊടുത്ത് ആ വീട് സ്വന്തമാക്കുകയായിരുന്നു. സുമിത്രയ്ക്ക് കൊടുക്കാൻ വേണ്ടിയാണു സിദ്ധാർഥ് വീട് സ്വന്തമാക്കിയത്. സുമിത്രയുടെ ജീവിതത്തിലേക്ക് ഇനി ഒരു തിരിച്ചു പോക്ക് ഇല്ല എന്നറിഞ്ഞിട്ടും സുമിത്ര സന്തോഷമായി ഇരിക്കാൻ ആണ് സിദ്ധാർഥ് ആഗ്രഹിക്കുന്നത്. അത് കൊണ്ടാണ് സുമിത്രയ്ക്ക് വേണ്ടി സിദ്ധാർഥ് വീട് വിലയ്ക്ക് വാങ്ങിയത്. ഇപോഴിതാ മക്കൾക്കും കൊച്ചുമക്കൾക്കും ഒപ്പം വീട്ടിൽ സന്തോഷമായി

കഴിയുകയാണ് സുമിത്ര. രാത്രി സുമിത്ര ഉറങ്ങുന്നത് കാത്തിരുന്നാണ് എല്ലാവരും ചേർന്ന് സർപ്രൈസ് ആയി ബിർത്തഡേ ആഘോഷത്തിന് വേണ്ടി വീട് അലങ്കരിച്ചതും മറ്റും. എന്നിട്ട് സ്വരമോൾ തന്നെയാണ് ഉറക്കത്തിൽ ആയിരുന്ന സുമിത്രയെ ഉണർത്തി പിറന്നാൾ ആശംസകൾ പറഞ്ഞത്. അനിരുതും അനന്യയും പൂജയും ശീതളും സരസ്വതിയമ്മയും എല്ലാം കൂടെയുണ്ട്. പിറന്നാൾ സർപ്രൈസ് കണ്ടതോടെ വളരെ

സന്തോഷത്തിൽ ആണ് സുമിത്ര. അതെ സമയം പൂജയെ ഓർത്തുള്ള ദുഃഖത്തിൽ ആണ് അപ്പു. എന്നാൽ ഇനി അവളെ ഓർത്തു വിഷമിച്ചിരിക്കരുതെന്നും പൂജയെ മറക്കണമെന്നും ഗീത അപ്പുവിനോട് പറയുന്നു. പരസ്പരം ഇഷ്ടം ആയിരുന്നെങ്കിലും ഒരിക്കലും പൂജയോ അപ്പുവോ തമ്മിൽ അത് തുറന്ന് പറഞ്ഞിട്ടില്ല. എന്നാൽ പങ്കജിന്റെ പ്ലാൻ പ്രകാരം ഇരുവരും അകൽച്ചയിലാണ്.

Rate this post