എല്ലാം വളരെ പെട്ടന്നായിരുന്നു; ഞങ്ങൾ വിവാഹിതരായി.!! വീണ്ടുമൊരു ഒളിച്ചോട്ട കല്യാണം ആണോ എന്ന് ആരാധകർ.!! | Amrutha Nair Happy News Viral Malayalam

Amrutha Nair Happy News Viral Malayalam : മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അമൃത നായർ. കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയിലെ ശീതൾ ആയി എത്തി ഇന്ന് രേഖ എന്ന കഥാപാത്രമായി ഗീതാഗോവിന്ദത്തിൽ നിറഞ്ഞു നിൽക്കുകയാണ് താരം. വളരെ മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്ന് അമൃതയ്ക്ക് ലഭിക്കുന്നത്. മംമ്സ് ആൻഡ് മീ എന്ന തൻറെ യൂട്യൂബ് ചാനലിലൂടെ അമൃത എല്ലാ വിശേഷങ്ങളും ആരാധകരിലേക്ക് എത്തിക്കാറുണ്ട്.

വീട്ടു വിശേഷങ്ങളും ലൊക്കേഷൻ കാഴ്ചകളുമൊക്കെ അമൃതയുടെ യൂട്യൂബ് ചാനലിലെ സ്ഥിരം കണ്ടന്റുകളാണ് അടുത്തിടെ അമൃതയുടെ വിവാഹം കഴിഞ്ഞു എന്ന ഒരു വാർത്തയും പ്രചരിച്ചിരുന്നു. എന്നാൽ വാർത്തയുടെ സത്യാവസ്ഥ താരം തന്നെ വെളിപ്പെടുത്തുകയും ചെയ്തു.ഗീതാഗോവിന്ദം എന്ന സീരിയലിൽ രേഖയായി അമൃതയും കൂടെ അഭിനയിക്കുന്ന അജു തോമസുമായി താരത്തിന്റെ വിവാഹം കഴിഞ്ഞു എന്ന വാർത്തയായിരുന്നു വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. പിന്നീട് തൻറെ യൂട്യൂബ് ചാനലിലൂടെ താരം

തന്നെ അതിൻറെ സത്യാവസ്ഥ തുറന്നുപറഞ്ഞ് രംഗത്തെത്തുകയും ചെയ്തു. രേഖ എന്ന കഥാപാത്രമായി താൻ പ്രത്യക്ഷപ്പെടുമ്പോൾ തൻറെ ജോഡിയായി എത്തുന്നത് വരുൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജുവാണ്. അതിൻറെ ലൊക്കേഷനിൽ നിന്നും എടുത്ത ഫോട്ടോ കളിയായി ഷിയാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വിവാഹമംഗളാശംസകൾ എന്ന് കുറിച്ചതോടെയാണ് താരത്തിന്റെ വിവാഹം കഴിഞ്ഞു എന്ന് ആരാധകരും കരുതിയത് തുടർന്ന് നിരവധി പേർ താരത്തിന് ആശംസകളുമായി എത്തുകയായിരുന്നു എന്നാൽ തന്റെ യൂട്യൂബ് ചാനലിലൂടെ തന്നെ അമൃത മുൻപ് തൻറെ പ്രിയതമനെ പറ്റിവെളിപ്പെടുത്തിയിട്ടുണ്ട്.

വർഷങ്ങളായുള്ള തൻറെ പ്രണയവും വിവാഹം കഴിക്കാൻ പോകുന്ന ആളെയും ഒക്കെ പരിചയപ്പെടുത്തിയതിന് പിന്നാലെ മറ്റൊരു വീഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്. അമൃത യൂട്യൂബ് റിൽസായി പങ്കുവെച്ച വീഡിയോയാണിത്. അങ്ങനെ ഞങ്ങളുടെ വിവാഹം കഴിഞ്ഞുട്ടോ… അഖിലേട്ടാ നമുക്ക് എത്രയും പെട്ടെന്ന് വീട്ടിലേക്ക് പോകാം എന്ന് അഖിലേട്ടനോട് രേഖ പറയുന്നുണ്ട്. അതെ സമയം കളിയായി കല്യാണം കഴിഞ്ഞുട്ടോ, എല്ലാവരും കഴിക്കണംട്ടോ എന്ന് രേഖയെ കളിയാക്കുന്ന അഖിലിനെയും അമൃതയുടെ വീഡിയോയിൽ കാണാൻ കഴിയുന്നതാണ്.

5/5 - (2 votes)