കോഴിമുട്ട തിന്നു തിന്നു അക്കു മോളെ പറ്റിച്ച് അപ്പ; കുഞ്ഞുമോനും കുഞ്ഞുമക്കളും പൊളി തന്നെ.!! | Cute Akku Mole And Kunju Mone Funny Video

Cute Akku Mole And Kunju Mone Funny Video : സോഷ്യൽ മീഡിയയുടെ ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. കുഞ്ഞുമക്കൾ മുതൽ വയസായവർ വരെ സോഷ്യൽ മീഡിയയിലാണ് സമയം കഴിച്ചുകൂട്ടുന്നത്. പലരും യുട്യൂബ് ചാനൽ വഴി പല തരം വ്ളോഗുകൾ പ്രേക്ഷകരുമായി പങ്കു വയ്ക്കുന്നുണ്ട്. ഇത്തരം വീഡിയോകൾ തുടങ്ങുന്ന പലതരം ചാനലുകൾ നമുക്കിന്ന് സുലഭമാണ്. അതിൽ തമാശകൾ നിറഞ്ഞ വീഡിയോകളും,

ആനുകാലിക പ്രസക്തമായതും, തുടങ്ങി അനവധി വീഡിയോകൾ ലഭ്യമാണ്. ഇതിൽ ചില ചാനലുകൾ പ്രേക്ഷകർ കൈ നീട്ടി സ്വീകരിക്കാറുണ്ട്. അങ്ങനെ പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ച ചാനലാണ് മെലഡി മെയ്ക്കേർസ് മല എന്ന കുഞ്ഞിമോനും, കുഞ്ഞി മക്കളും എന്ന ചാനൽ. തോമസപ്പനും, മകൻ ജിജോയും, ഭാര്യ സിബിയും, മക്കളായ മൂന്നു പേരും. ഇവരുടെ ഓരോ വീഡിയോകളും വളരെ തമാശകൾ നിറഞ്ഞതാണ്. കഴിഞ്ഞ ദിവസം വളരെ വൈറലായ ഒരു വീഡിയോയായിരുന്നു അപ്പനും മകളും തമ്മിലുളളത്. ജിജോയും,

അക്കുമോളും തമ്മിലുള്ള വളരെ രസകരമായ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. ‘അളിയാ നിൻ്റെ കെട്ടോൾ എന്തൊരു സാധനാ ‘ തുടങ്ങുന്ന വീഡിയോ പ്രേക്ഷകർ വൈറലാക്കി മാറ്റിയിരുന്നു. ഇവരുടെ തോമസപ്പൻ ഇപ്പോൾ സിനിമയിലേക്ക് അവസരം കിട്ടിയ വിവരവും വാർത്തകളിൽ വന്നിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ വീഡിയോയിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. അക്കുമോളുടെ

സംസാരരീതിയാണ് ആളുകളെ കൂടുതൽ ആകർഷിക്കുന്നത്. മകൾക്ക് ചോറ് കൊടുക്കാൻ ഏൽപ്പിച്ച് ചോറും മുട്ടയും നൽകി പോയതായിരുന്നു സിബി. കോഴിമുട്ട കണ്ട ജിജോ മകളെ ഓരോന്ന് പറഞ്ഞ് മുട്ട മുഴുവൻ അകത്താക്കി. പിന്നീട് മകൾ അമ്മയോട് മറ്റൊരു മുട്ടയുമായി വന്ന് ഇത് ഞാൻ ഒറ്റയ്ക്ക് കഴിച്ചു കൊള്ളാമെന്ന് പറഞ്ഞ് പോവുകയാണ്. ചെറിയൊരു കണ്ടൻറിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയായിരുന്നു അച്ഛനും മകളും ചെയ്തത്. ഇത് പോലുള്ള നിരവധി വീഡിയോകളാണ് ഇവരുടേതായിട്ടുള്ളത്. പണ്ടത്തെ ബോബനും മോളിയെയും ഓർമ്മ വരുമെന്നാണ് പ്രേക്ഷകർ ഇവരുടെ വീഡിയോയ്ക്ക് താഴെ കമൻ്റുമായി എത്തുന്നത്.

Rate this post