ഇന്ന് അച്ഛന്റെ ജന്മദിനം, കൃഷ്ണകുമാറിന് ആശംസകളുമായി ദിയയും സഹോദരിമാരും.!! | Actor Krishna kumar Birthday Celebration
Actor Krishna kumar Birthday Celebration: മലയാളികളെ സംബന്ധിച്ചിടത്തോളം യാതൊരു മുഖാവരയും പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത താരമാണ് കൃഷ്ണകുമാർ. അഭിനയവും രാഷ്ട്രീയവും കുടുംബജീവിതവും ഒക്കെയായി സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായി കൃഷ്ണകുമാർ മാറിയിരിക്കുകയാണ്. താരത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ അനുദിനം നിറയാറുണ്ട്. ഇന്ന് കൃഷ്ണകുമാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ ദിയ പങ്കുവെച്ച ഒരു പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.
അച്ഛനോടൊപ്പം ഉള്ള ഏറ്റവും പുതിയൊരു ചിത്രവും പഴയകാല ചിത്രവും പങ്കുവെച്ചു കൊണ്ടാണ് ദിയ കൃഷ്ണകുമാറിന് ജന്മദിനാശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ദിയയെ പോലെ തന്നെ സഹോദരിമായ അഹാനയും ഇഷാനിയും ഹൻസികയും ഒക്കെ സോഷ്യൽ മീഡിയയിൽ സജീവമാണ്. അതിനേക്കാൾ എല്ലാം ഉപരിയാണ് ഇവരുടെ അമ്മയും സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണെന്ന കാര്യം. എല്ലാ കാര്യത്തിനും മക്കൾക്ക് പൂർണ്ണ പിന്തുണയുമായി നിൽക്കുന്ന വ്യക്തിയാണ് കൃഷ്ണകുമാർ. അതുകൊണ്ടുതന്നെ മക്കളെപ്പോലെ തന്നെ സോഷ്യൽ മീഡിയയിൽ അവരുടെ ആരാധകർക്കും കൃഷ്ണകുമാറിനോട് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ് ഉള്ളത്
കൃഷ്ണകുമാറിന് മകൾ ജന്മദിനാശംസകൾ അറിയിച്ചതിന് പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ദിയയെ പോലെ തന്നെ സഹോദരി ആഹാനെയും അച്ഛന് ജന്മദിനാശംസകൾ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 56 ജന്മദിനം ആഘോഷിക്കുന്ന കൃഷ്ണകുമാർ 1968 തിരുവനന്തപുരത്താണ് ജനിച്ചത്. നാല് പെൺമക്കളുടെ അച്ഛൻ എന്ന നിലയിൽ ഏറെ അഭിമാനമുള്ള വ്യക്തിയാണ് താൻ എന്ന് പലഘട്ടത്തിലും കൃഷ്ണകുമാർ തുറന്നു പറഞ്ഞിട്ടുണ്ട്. അഹാന തന്റെ ഇരുപത്തിയെട്ടാം ജന്മദിനം ആഘോഷിച്ച വേളയിൽ കൃഷ്ണകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആളുകൾ ഏറ്റെടുത്തിരുന്നു. അഹാനയ്ക്ക് 28 വയസ്സായിരിക്കുന്നു എന്നും ഇത്രയും കാലം മക്കളോടൊപ്പം ആരോഗ്യത്തോടെയും സന്തോഷത്തോടെയും കഴിയാൻ അവസരം നൽകിയ ദൈവത്തിന് നന്ദി. താൻ ഒരു അച്ഛൻ എന്ന നിലയിൽ ഏറെ അഭിമാനിക്കുന്ന നിമിഷങ്ങളിൽ ഒന്നുകൂടിയാണ് ഇത് എന്ന് തുടങ്ങുന്ന കൃഷ്ണകുമാറിന്റെ പോസ്റ്റ് ആളുകൾ ഏറ്റെടുത്തിരുന്നു .
അച്ഛന്റെ പാത പിന്തുടർന്ന് ആദ്യം അഭിനയരംഗത്തേക്കെത്തിയത് അഹാനയാണ്. ഇതുവരെ സിനിമയിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും ദിയയും ഹൻസികയും ആളുകൾക്ക് പ്രിയപ്പെട്ടവർ തന്നെയാണ്. ഉടൻതന്നെ ദിയയുടെ വിവാഹം ഉണ്ടാകും എന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. തന്റെ അൺഒഫിഷ്യൽ പെണ്ണുകാണലിന്റെ വിശേഷങ്ങൾ ദിയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആളുകളിലേക്ക് എത്തിച്ചതും.