പരമശിവത്തിനോട് വഴകിട്ട് സിദ്ധു.!! ശ്രീനിലയം തിരികെ കിട്ടിയ സന്തോഷത്തിൽ സുമിത്രയും മക്കളും.!! | Kudumbavilakku Today Episode June 12

Kudumbavilakku Today Episode June 12:ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയിൽ വ്യത്യസ്ത രംഗങ്ങളാണ് നടക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, പൂജ സുമിത്രയുടെ വീട്ടിൽ പോകുന്ന കാര്യം രഞ്ജിതയോട് പറയുന്നതായിരുന്നു. പിന്നീട് കാണുന്നത് അനിരുദ്ധ് സുമിത്രയോട് ഒരുങ്ങി വരാൻ പറയുകയും ഉടൻ ഒരു സ്ഥലം വരെ പോകണമെന്ന് പറയുകയുമാണ്. അങ്ങനെ സുമിത്രയും അനിരുദ്ധും കൂടി ശ്രീനിലയത്തിലേക്ക് പോവുകയാണ്. സിദ്ധാർത്ഥ് പിടിച്ചെടുത്ത ശ്രീനിലയം അനിരുദ്ധ് സുമിത്രയുടെ കണ്ണ് പൊത്തിയാണ് കൊണ്ടു പോകുന്നത്. അപ്പോഴാണ് സുമിത്ര പണ്ട് നടന്ന കാര്യങ്ങൾ ഓർക്കുന്നത്.

ശ്രീനിലയത്തിലെത്തിയപ്പോൾ അവിടുത്തെ തിരക്കുപിടിച്ച ജീവിതങ്ങൾ ഓർത്തു പോവുകയാണ്. കണ്ണു തുറന്ന സുമിത്ര വലിയ സന്തോഷത്തിൽ പലതും ഓർക്കുകയാണ്. എല്ലാം കണ്ട് സുമിത്ര വിശ്വസിക്കാനാവുന്നില്ലെന്ന് പറഞ്ഞ് പൊട്ടിക്കരയുകയാണ്. ഇത് അമ്മയ്ക്ക് ഒരാൾ നൽകിയ സമ്മാനമാണെന്ന് പറയുകയാണ്. സിദ്ധാർത്ഥ് പോകുന്നതിനിടയിൽ ശ്രീനിലയം തിരിച്ചുപിടിച്ച്

അനിരുദ്ധിനെ ഏൽപിച്ചതും, പരമശിവത്തിൻ്റെ അടുത്ത് നിന്നും ശ്രീനിലയം തിരികെ പിടിക്കാൻ വേണ്ടി ശ്രീനിലയത്ത് പോയി വീടിൻ്റെ ആധാരമൊക്കെ തിരികെ തരണമെന്നും, ഞാൻ പണം തരാമെന്നും പറയുകയാണ്. അങ്ങനെ പണം നൽകിയ ശേഷം ഡോക്യുമെൻ്റിൽ ഒപ്പിട്ട് തരാൻ പറയുകയാണ്. അങ്ങനെ ശ്രീനിലയം തിരികെ വാങ്ങി അനിരുദ്ധിനെ ഏൽപ്പിക്കുകയും, ഇത് സുമിത്രയ്ക്ക് നൽകണമെന്നും

പറയുകയാണ്. അവൾ ജീവനു തുല്യം സ്നേഹിച്ച ശ്രീനിലയം അവൾക്ക് നൽകണമെന്ന് പറഞ്ഞാണ് അനിയെ ഡോക്യുമെൻ്റ് സ് എൽപ്പിക്കുന്നത്. ഇതൊക്കെ അവളോട് പറഞ്ഞ് അവൾക്ക് നൽകണമെന്നാണ് സിദ്ധാർത്ഥ് പറയുന്നത്. ഇതൊക്കെ കേട്ടപ്പോൾ സുമിത്ര വലിയ വിഷമത്തിലും ഇതൊക്കെയാണ് ഇന്നത്തെ കുടുംബവിളക്കിൽ കാണാൻ സാധിക്കുന്നത്.

Rate this post