ശരവണ ഭവനിലെ വെള്ള ചട്നി അതേ രുചിയിൽ തയ്യാറാക്കാം.!! | white chatney
white chatney: ദോശ, ഇഡലി എന്നിവയോടൊപ്പമെല്ലാം പലവിധം ചട്നികൾ തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ എല്ലാ ദിവസവും ഒരേ രീതിയിലുള്ള ചട്നികൾ കഴിച്ച് മടുത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. മാത്രമല്ല റസ്റ്റോറന്റുകളിലും മറ്റും ചെല്ലുമ്പോൾ രുചികരമായ ചട്നികൾ കിട്ടുമ്പോൾ ഒരിക്കലെങ്കിലും അത് ഉണ്ടാക്കി നോക്കണമെന്ന് താല്പര്യപ്പെടുന്നവരാണ് കൂടുതൽ പേരും. അത്തരം ആളുകൾക്ക് ശരവണ ഭവൻ സ്റ്റൈലിൽ രുചികരമായ വെള്ള നിറത്തിലുള്ള ചട്നി എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചട്നി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ തേങ്ങ മിക്സിയുടെ ജാറിലേക്ക് ഇടുക. ശേഷം നാലു
മുതൽ അഞ്ചെണ്ണം വരെ ചെറിയ ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കി എടുത്തതും, രണ്ട് പച്ചമുളക്, ഉപ്പും, രണ്ട് ടേബിൾസ്പൂൺ അളവിൽ പൊട്ടുകടലയും കൂടി തേങ്ങയോടൊപ്പം ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. നല്ല കട്ടിയുള്ള പരുവത്തിലാണ് ഈയൊരു സമയത്ത് ചട്നി അരച്ചെടുക്കേണ്ടത്. അതിനുശേഷം ചട്നിയിലേക്ക് കാൽ കപ്പ് അളവിൽ ചൂട് വെള്ളം ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ
കടുകും, ഉണക്കമുളകും, കറിവേപ്പിലയും പൊട്ടിച്ച് ആ ഒരു താളിപ്പ് കൂടി ചട്നിയിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ നല്ല രുചികരമായ വെളുത്ത നിറത്തിലുള്ള തേങ്ങാ ചട്നി റെഡിയായി കഴിഞ്ഞു. ചൂട് ഇഡ്ഡലി, ദോശ എന്നിവയോടൊപ്പമെല്ലാം രുചികരമായ ഈയൊരു തേങ്ങാ ചട്നി സെർവ് ചെയ്യാവുന്നതാണ്. സ്ഥിരമായി ഒരേ രീതിയിലുള്ള ചട്നി തന്നെ കഴിച്ച് മടുത്തവർക്ക്
ഒരുതവണയെങ്കിലും ഈയൊരു രീതിയിൽ തയ്യാറാക്കി നോക്കാവുന്നതാണ്. മാത്രമല്ല പൊട്ടുകടല ഉപയോഗിക്കുന്നതു കൊണ്ട് തന്നെ ഒരു വേറിട്ട രുചിയായിരിക്കും ഈ ചട്നിക്ക് ഉണ്ടാവുക. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.