ഇന്റർവ്യൂവിനിടയിൽ കയറി വന്ന മകളെ കൊഞ്ചിച്ചും സ്നേഹത്തോടെ ചേർത്തും പിടിച്ചും ഉർവശി.!! | Urvasi And Daughter Kunjata Happy Moments In Interview

Urvasi And Daughter Kunjata Happy Moments In Interview: മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് ഉർവശി. കോമഡി രംഗങ്ങളും സീരിയസ് രംഗങ്ങളും എല്ലാം അനായാസേന അഭിനയിച്ചു ഫലിപ്പിക്കുന്ന മറ്റൊരു താരം ഉണ്ടോ എന്ന് തന്നെ സംശയമാണ്. മലയാളത്തിലേയും തമിഴിലെയും സൂപ്പർ തരങ്ങൾക്കൊപ്പം നായികയായി തിളങ്ങിയ താരത്തിന്റെ അഭിനയമികവ് എടുത്ത് പറയേണ്ടതാണ്.

വലിപ്പചെറുപ്പം ഇല്ലാതെ ഏത് റോളും അനായാസേന കൈകാര്യം ചെയ്യുന്ന താരത്തിന്റെ കഴിവ് വർണനകൾക്കതീതമാണ്. തമാശ രംഗങ്ങളും അതിമനോഹരമായി കൈകാര്യം ചെയ്യും എന്നത് താരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. തലയണമന്ത്രത്തിൽ കുശുമ്പത്തിയായ വീട്ടമ്മയും സുഖമോ ദേവിയിലെ സുന്ദരിയായ കാമുകിയും എല്ലാം ആയി ഒരാൾ തന്നെയാണ് സ്‌ക്രീനിൽ കണ്ടതെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമാണ്. കൂടെ അഭിനയിക്കുന്ന നായകന്റെ താരമൂല്യം നോക്കിയിട്ടല്ല ഉർവശി തന്റെ സിനിമ ജീവിതത്തിൽ ഇത് വരെ മുന്നേറിയത് എന്നത് ശ്രദ്ധേയമാണ്.

സൂപ്പർത്തരമെന്നോ മൂല്യം കുറഞ്ഞ തരാമെന്നോ നോക്കാതെ ചെറുതും വലുതുമായ സിനിമകളിൽ ഉർവശി തന്റെ അഭിനയ പാടവം കാഴ്ച വെച്ചു. ഇപോഴിതാ മലയാളത്തിൽ തന്റെ ഏറ്റവും പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് താരം. ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തിൽ ഉർവശിയും പാർവതിയും പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്ന ഉള്ളോഴുക്ക് അടുത്ത ദിവസം തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. നിഗൂഢതകളും ആകാംഷയും എല്ലാം ഒളിപ്പിച്ച ട്രൈലെർ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഉള്ളൊഴുക്കിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖം ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

അഭിമുഖത്തിനിടയിൽ മകൾ കുഞ്ഞാറ്റ അങ്ങോട്ട് കടന്ന് വരുകയും ഉർവശി മകളെ കൊഞ്ചിച്ചു കൊണ്ട് അടുത്തേക്ക് വിളിക്കുകയും ഒക്കെ ചെയുന്ന വീഡിയോ വൈറൽ ആതിരിക്കുകയാണ്. ഉർവശിയുടെയും മനോജ്‌ കെ ജയന്റെയും ഏക മകൾ ആണ് കുഞ്ഞാറ്റ. വിദേശ പഠനം കഴിഞ്ഞു എത്തിയ കുഞ്ഞാറ്റ ഇപ്പോൾ നാട്ടിൽ തന്നെയാണ് ഉള്ളത്. അമ്മയോടൊപ്പം അവധി ദിനങ്ങൾ ആഘോഷിക്കാൻ എത്തുന്ന കുഞ്ഞാറ്റയുടെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കാറുണ്ട്. വളർന്നു തന്നോളം എത്തിയിട്ടും ഒരു മൂന്ന് വയസ്സുകാരിയെ വിളിക്കുന്നത് പോലെ ഉർവശി മകളെ വിളിക്കുന്നത് കാണാൻ രസകരമാണ്.

Rate this post