വയനാട്ടിലെ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് കൈത്താങ്ങുമായി യുട്യൂബ് താരം ടി ടി ഫാമിലി.!! | T T Family Help To Vayanad
T T Family Help To Vayanad: 2024 ജൂലൈ 31 കേരളത്തെ നടുക്കിയ ഒരു ദുരന്തമാണ് വയനാട്ടിൽ നടന്നത്. തുടർച്ചയായി പെയ്തു കൊണ്ടിരുന്ന മഴയെ തുടർന്ന് പുലർച്ചെ ഒരു മണിക്കാണ് ആദ്യ ഉരുൾപൊട്ടൽ നടന്നത്. വയനാട് ജില്ലയിലെ ചൂരൽമല ഗ്രാമത്തിലെ മുണ്ടക്കൈ, മേപ്പാടി എന്നീ മേഖലകളിൽ ഉരുൾപൊട്ടൽ നടന്നത്. ഗ്രാമത്തിലെ
വീടുകളും, വാഹനങ്ങളും, കടകളും, സ്കൂളുകളുമൊക്കെയായി എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഗ്രാമം. ചൊവ്വാഴ്ച എട്ടു മണിക്ക് തുടങ്ങിയ രക്ഷാപ്രവർത്തനം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ഏകദേശം 292 ഓളം മൃതദേഹങ്ങളാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. ആ പ്രദേശങ്ങളിൽ താമസിക്കുന്ന ദുരിതമനുഭവിക്കുന്നവർക്ക് ധനസഹായവുമായി നിരവധി പേർ എത്തുകയുണ്ടായി. ഭക്ഷണം, വസ്ത്രം
പണമൊക്കെയായി ഇന്ത്യയിലൊട്ടാകെയുള്ളവർ ധനസഹായവുമായി എത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ യുട്യൂബ് വീഡിയോകളിലൂടെയും, ഇൻസ്റ്റാഗ്രാം റീലുകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരമായ ടിടി ഫാമിലിയാണ് വയനാട്ടിലെ ചൂരൽമലയിലേക്ക് ധനസഹായവുമായി പുറപ്പെട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ 3 ലക്ഷത്തോളം സബ്സ്ക്രൈബേഴ്സ് ഉള്ള ടിടി ഫാമിലിയെ കുടുംബക്കാർ ഷെമിയും
ഷെഫിയുമാണ്. ഷെമിയെ വിവാഹം കഴിച്ചതു മുതൽ പ്രായത്തിൻ്റെ പേര് പറഞ്ഞ് നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ടെങ്കിലും, അതൊന്നും കണക്കിലെടുക്കാതെ സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് ഇവർ. വയനാട്ടിലേക്ക് ഷെമിയും ഷെഫിയും ചേർന്നാണ് ദുരിതബാധിതർക്കുള്ള സാധനങ്ങളൊക്കെ ഒരുക്കിയ ശേഷം ഷെഫി വയനാട്ടിലേക്ക് പുറപ്പെട്ടത്. ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി പുറപ്പെട്ടതും റീലായി പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിച്ചതിനെ ആക്ഷേപിച്ചും നിരവധി കമൻ്റുകൾ വന്നെങ്കിലും, സഹായവുമായി പോയത്,അത് മറ്റുള്ളവർക്ക് പ്രചോദനമാകാൻ വേണ്ടിയാണ് വീഡിയോയിൽ പകർത്തിയതെന്നുമാണ് നിരവധി പേർ കമൻറിലൂടെ പറയുന്നത്.