ലക്ഷങ്ങൾ വിലയുള്ള സ്വർണ്ണ കൊന്ത ലൂർദ് മാതാവിന് സമർപ്പിച്ച് സുരേഷ് ഗോപി.!! നിറക്കണ്ണുകളോടെ മാതാവിന് മുൻപിൽ പ്രാർത്ഥനാ ഗീതം പാടി സുരേഷ് ഗോപി.!! | Sureshgopi In Loordhmathav Golden Rosary

Sureshgopi In Loordhmathav Golden Rosary: മലയാളികളുടെ പ്രിയപ്പെട്ട സിനിമ താരവും പുതിയ കേന്ദ്ര മന്ത്രിയുമാണ് സുരേഷ് ഗോപി. നെടുനീളൻ ഡയലോഗുകളും സിഗ്നേച്ചർ ആക്ഷനുകളും എല്ലാം കൊണ്ട് മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് സുരേഷ്‌ഗോപി. താരത്തെപ്പോലെ പോലീസ് വേഷങ്ങൾ ഇണങ്ങുന്ന മറ്റൊരു നടൻ ഇത് വരെയും ഉണ്ടായിട്ടില്ല എന്ന് വേണം പറയാൻ.
നടനായി മാത്രമല്ല പൊതു പ്രവർത്തകനായും ചാരിറ്റി പ്രവർത്തകനായും എല്ലാം പൊതു മണ്ഡലത്തിൽ പ്രവർത്തിക്കുന്ന താരം റീൽ ലൈഫിൽ മാത്രമല്ല റിയൽ ലൈഫിലും ഹീറോ ആണ്. അത് കൊണ്ട് തന്നെ സാധാരണ ഒരു സിനിമ താരത്തിനോടുള്ള ആരാധനയിലും അധികമാണ് മലയാളികൾക്ക് സുരേഷ് ഗോപി എന്ന മനുഷ്യൻ. ഇപോഴിതാ വലിയൊരു സന്തോഷത്തിലാണ് താരം ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ തൃശൂർ പിടിച്ചെടുത്തിരിക്കുകയാണ് സുരേഷ് ഗോപി.

പല തവണ തൃശൂരിൽ മത്സരിക്കാൻ നിന്ന് തോറ്റു പോയിട്ടുണ്ട് എങ്കിലും ഇത്തവണ തൃശൂർ സുരേഷ് ഗോപിയെ കൈ വിട്ടില്ല. ഇപോഴിതാ തനിക്ക് കിട്ടിയ ഈ വിജയത്തിന് മാതാവിന് നന്ദി പറഞ്ഞു പ്രാർത്ഥിക്കാൻ നേരിട്ടത്തിയിരിക്കുകയാണ് സുരേഷ് ഗോപി. മകളുടെ വിവാഹത്തോടനുബന്ധിച്ചു ഒരു സ്വർണ്ണാക്കിരീടം താരം മാതാവിന് സമർപ്പിച്ചിരുന്നത് വലിയ വാർത്ത ആയിരുന്നു. ഇപോഴിതാ വിജയത്തിന്റെ ആഹ്ലാദം
പങ്ക് വെയ്ക്കാൻ സ്വർണത്തിന്റെ ജപമാലയാണ് താരം മാതാവിന് സമർപ്പിച്ചത്.
സ്വർണ്ണ ജപമാല മാത്രമല്ല മനോഹരമായ ഒരു പാട്ട് കൂടി പാടിയാണ് സുരേഷ് ഗോപി മാതാവിനോട് പ്രാർത്ഥിച്ചത്. ഈ വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. ഒരു ഗായകൻ കൂടിയാണ് താരം. മാതാവിനോട് ഒരുപാട് ഭക്തിയുള്ളയാളാണ് സുരേഷ് ഗോപി. കണ്ണ് നിറഞ്ഞു കൊണ്ടാണ് താരം പാട്ട് പാടിയത്. എത്രയും വേഗം തന്നെ തന്നെ ഔദ്യോഗിക കടമയിലേക്ക് കടക്കാൻ ഉള്ള ധൃതിയിലാണ് താരം ഇപ്പോൾ. കേന്ദ്ര സഹമന്ത്രിയായാണ് താരം അധികാരമേറ്റത്.

fpm_start( "true" ); /* ]]> */
Rate this post