സ്നേഹത്തോടെയും കരുതലോടെയുള്ള പരിചരണത്തിൽ അച്ഛൻ സുഖം പ്രാപിച്ചു വരുന്നു.!! ചാരു ഹാസനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുഹാസിനി.!! | Suhasini With Charu Hassan
Suhasini With Charu Hassan : മലയാളികളുടെ പ്രിയ നടിയായിരുന്നു സുഹാസിനി. മെയ്ക്കപ്പ് ആർട്ടിസ്റ്റായി തുടക്കം കുറിച്ച താരം നെഞ്ചത്തെ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ തമിഴ് സംസ്ഥാന അവാർഡും താരം കരസ്ഥമാക്കിയിരുന്നു. തമിഴ് കൂടാതെ കന്നട, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു. 1983-ൽ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. നടി എന്നതിലുപരി നല്ലൊരു ഛായാഗ്രഹ കൂടിയാണ് താരം. 1988ലാണ് സംവിധായകനായ മണിരന്തത്തിനെ വിവാഹം കഴിക്കുന്നത്. തെലുങ്കിലാണ് താരം ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചത്. താരം എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു
ഇന്ദിര. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരത്തിൻ്റെ അഭിനയ മികവിന് നിരവധി പുരസ്കാരങ്ങളും ലഭിക്കുകയുണ്ടായി. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും സിനിമ നിർമ്മാണവുമായി മുന്നോട്ടു പോവുകയാണ് താരം. മദ്രാസിൽ മണി രത്നവും സഹോദരനും നടത്തുന്ന മദ്രാസ് ടാക്കീസ് എന്ന കമ്പനിയിലൂടെ സുഹാസിനിയും നിർമ്മാണ രംഗത്ത് സജീവമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സുഹാസിനി പങ്കുവെച്ച ഒരു പോസ്റ്റാണ്. തെന്നിന്ത്യയിലെ പ്രശസ്ത നടനും സംവിധായകനും,
സുഹാസിനിയുടെ അച്ഛനുമായ ചാരുഹാസൻ ആശുപത്രിയിലാണെന്ന വാർത്തയാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘വെക്കേഷനാണോ, അതോ എൻ്റെ അച്ഛൻ്റെ മെഡിക്കൽ സ്റ്റേക്കേഷൻ എന്നാണോ വിളിക്കേണ്ടത്. ഡോക്ടർമാരുടെയും, നഴ്സുമാരുടെയും, പെൺമക്കളുടെയും സ്നേഹത്തോടെയും കരുതലോടെയുള്ള പരിചരണത്തിൽ അച്ഛൻ സുഖം പ്രാപിച്ചു വരുന്നു.’ എന്നാണ് താരം സോഷ്യൽ
മീഡിയയിൽ ചാരുഹാസനൊപ്പം ആശുപത്രിയിൽ നിന്നുള്ള ഫോട്ടോയ്ക്ക് താഴെ കുറിച്ചത്. നിരവധി താരങ്ങളാണ് അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്ന കമൻറുമായി വന്നിരിക്കുന്നത്. വക്കീൽ ഉദ്യോഗസ്ഥനായിരുന്ന ചാരുഹാസൻ തമിഴ്, മലയാളം, ഹിന്ദി, കന്നട, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുള്ള നാഷണൽ ഫിലിം അവാർഡും അദ്ദേഹം കരസ്ഥമാക്കിയിരുന്നു.