സ്റ്റാർ മാജിക് താരം ഐഷു വിവാഹിതയാകുന്നു.!! ഹൽദി കളറാക്കി സ്റ്റാർ മാജിക് താരങ്ങൾ.!! | Star Magic Aiswarya Rajeev Haldi Celebration

Star Magic Aiswarya Rajeev Haldi Celebration: മൂന്നര വയസ്സിൽ അഭിനയത്തിലേക്ക് എത്തി ഇന്ന് ടെലിവിഷൻ പരമ്പരകളുടെ നിറസാന്നിധ്യമായി നിൽക്കുന്ന ഐശ്വര്യ രമേശിനെ അറിയാത്ത മലയാളികൾ ചുരുക്കം ആയിരിക്കും. ഐശ്വര്യ എന്ന പേരിനേക്കാൾ അധികം മലയാളികൾക്ക് താരം സുപരിചിത ആയിട്ടുള്ളത് സ്റ്റാർ മാജിക്കിലെ ഐഷുവിലൂടെയാണ്. എന്നും കോമഡിയും ചിരി നിറഞ്ഞ മുഖവുമായി എത്തി സ്റ്റാർ മാജിക്കിന്റെ വേദികളെ ധന്യമാക്കുവാൻ ഐശ്വര്യ വഹിക്കുന്ന പങ്ക് എടുത്തു പറയേണ്ടതാണ്. സ്റ്റാർ മാജിക് തുടക്കകാലത്ത് ടമാർ പടാർ എന്ന രീതിയിൽ സംപ്രേക്ഷണം ആരംഭിച്ചപ്പോൾ മുതൽ തന്നെ പരിപാടിയിലെ നിറസാന്നിധ്യമായിരുന്നു ഐഷു.

വളരെ പെട്ടെന്ന് തന്നെയാണ് താരത്തിന്റെ ഓരോ വിശേഷങ്ങളും പരിപാടിയിലൂടെ ആളുകൾക്കിടയിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ അവയ്‌ക്കൊക്കെ മികച്ച പ്രതികരണവും ലഭിക്കാറുണ്ട്. ഇപ്പോൾ ഐഷുവിന്റെ ആരാധകർക്ക് അങ്ങേയറ്റം സന്തോഷം നൽകുന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഒന്നാകെ നിറയുന്നത്. മിസ്സ് ഐഷുയിൽ നിന്ന് മിസ്സിസ് ഐഷുവിലേക്കുള്ള ദൂരത്തിന് വളരെ കുറവ് മാത്രം എന്നാണ് ആരാധകർ പറയുന്നത്. കഴിഞ്ഞ ദിവസം പല സോഷ്യൽ മീഡിയ പേജുകളിലൂടെയും ഐഷുവിന്റെ ഹൽദി വീഡിയോകൾ അടക്കം പുറത്തുവന്നിരുന്നു.

ഇതിനു മുൻപേ തന്നെ വിവാഹത്തിന് സ്വർണം എടുക്കുന്നതിന്റെ അടക്കമുള്ള വീഡിയോ ഐഷു തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു. എങ്കിലും ആദ്യം അത് ജ്വല്ലറിയുടെ പരസ്യം ആയിരിക്കും എന്നാണ് പ്രേക്ഷകർ കരുതിയത്. പിന്നാലെയാണ് ടമാർ പടാറിലൂടെ താൻ വിവാഹിതയാകാൻ പോകുന്ന വിവരം ഐഷു അറിയിച്ചത്. ഇപ്പോൾ ഹൽദീ വേദിയിലേക്ക് നൃത്തവുമായി കടന്നു വരുന്ന ഐഷുവിന്റെ വീഡിയോ ആണ് ആളുകൾ ഏറ്റെടുക്കുന്നത്. നൃത്തം ഒക്കെ ചെയ്ത് സന്തോഷവതിയായി വേദിയിൽ എത്തുന്ന ഐഷുവിന് അമ്മ മധുരം കൊടുക്കുന്നതും വീഡിയോയിൽ കാണാം.

ജയറാം, ഗീതു മോഹൻദാസ് എന്നിവർ തകർത്ത് അഭിനയിച്ച പൗരൻ എന്ന ചിത്രത്തിൽ ഗീതുവിന്റെ കുട്ടിക്കാലത്തെ അവതരിപ്പിച്ചത് ഐഷു ആയിരുന്നു. ഐഷുവിന്റെ അച്ഛനും അഭിനയരംഗത്ത് സജീവസാന്നിധ്യമാണ്. നിരവധി സിനിമകളിലും സീരിയലുകളിലും തന്റെ സാന്നിധ്യം അറിയിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടും ഉണ്ട്. എന്നാൽ ഇതുവരെ തന്നെ വിവാഹം കഴിക്കാൻ പോകുന്ന ആളെ പറ്റിയുള്ള വിവരങ്ങൾ അധികവും ഒന്നും താരം പങ്കുവെച്ചിട്ടില്ല. എല്ലാം ഒരു സർപ്രൈസ് എന്നാണ് പ്രേക്ഷകർ അനുമാനിക്കുന്നത്.

Rate this post