സുബിക്ക് അറിയില്ലായിരുന്നു അസുഖം അത്ര ക്രിറ്റിക്കൽ ആണെന്ന്; സുബി സുരേഷിന്റെ അമ്മയുടെ വീഡിയോ ശ്രദ്ധ നേടുന്നു.!! | Subi Suresh Memory With Mother Interview
Subi Suresh Memory With Mother Interview : മിനിസ്ക്രീനിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ നടി സുബി സുരേഷിന്റെ പെട്ടെന്നുള്ള മരണം ആരാധകരെ വിഷമിപ്പിച്ചതാണ്. സുബി മരണപ്പെട്ടത് കരൾ രോഗത്തിന് ചികിത്സയിലിരിക്കെ ആണ്. കോമഡി വേദികളിൽ തന്റെ മികവ് തെളിയിച്ച താരം അവസാന കാലം വരെ വേദികളിൽ നിറഞ്ഞുനിന്നു. താരം ഹോസ്പിറ്റലിൽ ആയ വിവരം മിക്കവരും അറിഞ്ഞിരുന്നില്ല. താരത്തിന്റെ മരണം കുടുംബത്തിന് വലിയ ആഘാതമാണ് ഉണ്ടാക്കിയത്.ഇപ്പോൾ യൂട്യൂബ് ചാനൽ ആയ മയിൽ സ്റ്റോൺ മേക്കേഴ്സുമായുള്ള അഭിമുഖത്തിൽ സുബിയുടെ അമ്മ അംബിക മകളെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. സുസുക്കി അത്ര
ക്രിട്ടിക്കൽ ആണ് എന്ന കാര്യം അവർക്ക് അറിയില്ലായിരുന്നു. ഇത്രയും കാശ് ചെലവാക്കി ചികിത്സിച്ചിട്ടും എനിക്കും അത് മനസ്സിലായിരുന്നില്ല. എന്നാൽ എന്റെ മകനും ഭർത്താവിനും അത് കുറച്ച് അറിയാമായിരുന്നു എന്നാണ് തോന്നുന്നത്. മരണത്തിന്റെ തലേദിവസം അവസാനമായപ്പോൾ അമ്മ പറഞ്ഞതൊന്നും ഞാൻ കേൾക്കുന്നില്ല അല്ലേ എന്ന് സുബി ചോദിച്ചിരുന്നു.ചില മാധ്യമങ്ങളിൽ സുബിയുടെ കാര്യത്തിൽ ഡോക്ടർമാർക്ക് ചെറിയ പിഴവ് പറ്റിയെന്ന് വാർത്തകൾ വന്നിരുന്നു എന്നാൽ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. കൃത്യസമയത്ത് ആഹാരം കഴിക്കാത്ത ആളായിരുന്നു സുബി എന്നാണ് അമ്മ പറയുന്നത്. അതെല്ലാം താരത്തിന് ലോകത്തിലേക്ക് നയിച്ചു എന്നാണ് പറഞ്ഞത്. കൂടാതെ നടൻ കലാഭവൻ
മണിയുമായുള്ള ബന്ധവും നടി മഞ്ജു പിള്ളയുമായുള്ള സൗഹൃദത്തെക്കുറിച്ചും അമ്മ പറയുന്നത് ഇങ്ങനെയാണ്.ഒരിക്കൽ കലാഭവൻ മണി വിളിച്ചുപറഞ്ഞത് “ സ്റ്റേജിനോട് ഇത്രയ്ക്ക് ഡെഡിക്കേറ്റഡ് ആയിട്ടുള്ള ഒരു കുട്ടിയെ ഞാൻ കണ്ടിട്ടില്ല അതുകൊണ്ട് അവളുടെ കല്യാണത്തിന് പത്തു പവൻ കൊടുമെന്ന് പറഞ്ഞിട്ടുണ്ട്. എന്ന് അമ്മ ഓർത്തെടുത്തു. മലയാളികൾ ഇത്രയേറെ നെഞ്ചിലേറ്റിയ താരത്തിന്റെ വിയോഗം
മറക്കാൻ ആവന്നുന്നില്ല എന്നാണ് ആരാധകർ പറയുന്നത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് ചുവടെ കമന്റ് നൽകി എത്തിയത്. അമ്മയെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കാൻ ആണ് ഈശ്വരൻ എല്ലാം സഹിക്കാനുള്ള കരുത്ത് നൽകട്ടെ” എന്നാണ് ഒരു ആരാധകൻ കമന്റ് നൽകിയത്.