മുറ്റത്തെ മുല്ലയില്ലെ വില്ലത്തിക്ക് വിവാഹം.!!ചെണ്ടമേളത്തോടെ ആര്യ വിവാഹിതയായി .!! ആര്യയെ താലി ചാർത്തി ശരത്.!! | Serial Actress Dream Catcher Arya Anil Marriage Video

Serial Actress Dream Catcher Arya Anil Marriage Video: മുറ്റത്തെ മുല്ല എന്ന പരമ്പരയിലൂടെ മലയാളികളുടെ സ്വീകരണ മുറിയിലേക്ക് കടന്നുവന്ന താരമാണ് ആര്യ അനിൽ. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തിൽ ആര്യ എത്തുന്നതിന് മുൻപേ തന്നെ സോഷ്യൽ മീഡിയയിൽ താരം സജീവസാന്നിധ്യമായിരുന്നു. ഇൻസ്റ്റഗ്രാം, ടിക് ടോക്,യൂട്യൂബ് വീഡിയോകളും ഒക്കെയായി ആളുകൾക്കിടയിൽ നിറഞ്ഞുനിന്ന ആര്യ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ നേടിയെടുത്തിട്ടുണ്ട്. കൊറോണ കാലത്ത് ടിക്ക് ടോക്ക് ഒരുപാട് താരങ്ങളെ സമ്മാനിച്ചപ്പോൾ അത്തരത്തിൽ വളർന്നുവന്ന താരമാണ് ആര്യയും. താരത്തിന്റെ ആരെയും

ആകർഷിക്കുന്ന കണ്ണുകളും ഇടതൂർന്ന മുടിയിഴകളും തന്നെയാണ് എപ്പോഴും ആരാധകർക്ക് പ്രിയമേറിയ കാര്യങ്ങളും. 2021 സെപ്റ്റംബർ 16നാണ് ആര്യയും ശരത്തും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. അതിനുശേഷം താരത്തിന്റെ വിവാഹത്തിനായുള്ള കാത്തിരിപ്പിലായിരുന്നു കുടുംബത്തോടൊപ്പം ആരാധകരും. ഫോട്ടോഗ്രാഫർ കൂടിയായ ശരത്തിനൊപ്പം ഉള്ള നിരവധി വീഡിയോകളും ചിത്രങ്ങളും ഇതിനോടകം ഡ്രീം ക്യാച്ചർ ആര്യ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ താരം ആളുകളിലേക്ക് എത്തിച്ചിട്ടുണ്ട്. ഇൻസ്റ്റ സ്റ്റോറീസ് ഓഫ് ശരത് എന്ന തൻറെ സോഷ്യൽ മീഡിയ പേജിലൂടെ ശരത്തും ആരെയും ആര്യയുമായുള്ള സന്തോഷകരമായ നിമിഷങ്ങൾ ഒക്കെ ആളുകളിലേക്ക് എത്തിച്ചിരുന്നു. ഇന്ന് മാർച്ച് 28ന് ആര്യയും ശരത്തും വിവാഹിതരായിരിക്കുകയാണ്. ഇതിൻറെ യൂട്യൂബ് ലൈവ് സ്ട്രീമിങ് അടക്കമുള്ള കാര്യങ്ങൾ

ആളുകളിലേക്ക് എത്തിച്ച ആര്യയുടെ വിവാഹ വേഷം തന്നെയാണ് ആളുകളുടെ മനം കവർന്നിരിക്കുന്നത്. ഓറഞ്ചും പച്ചയും നിറത്തിലുള്ള പട്ടുസാരിയിൽ സ്വർണാഭരണ വിഭൂഷിതയായാണ് ആര്യ വിവാഹ മണ്ഡപത്തിലേക്ക് എത്തിയത്. വീട്ടിൽ നിന്ന് വിവാഹ സ്ഥലത്തേക്ക് കാറിലെത്തിയ ആര്യയെ വാഹനത്തിൽ നിന്ന് കൈപിടിച്ച് ഇറക്കാൻ ശരത്ത് അടുത്തുതന്നെ ഉണ്ടായിരുന്നു. പിന്നീട് ഇവരുടെ വിവാഹ

ചടങ്ങുകളുടെയും മറ്റും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. അഭിനയത്തെ വലിയ ഒരു പാഷനും കരിയറുമായി കണ്ടിരിക്കുന്നതിനാൽ താരം വിവാഹ ശേഷവും അഭിനയരംഗത്ത് സജീവമായിരിക്കും എന്ന് തന്നെയാണ് പ്രേക്ഷകർ കരുതുന്നത്.

Rate this post