ശിവാജ്ഞലി പ്രേക്ഷകർക്കൊരു സന്തോഷ വാർത്ത; അഞ്ജുവിലൂടെ ഒരു കുഞ്ഞുവാവകൂടെ.!! അപ്പുവിന് വേണ്ടി ആ വലിയ കാര്യം ചെയ്തു ദേവേട്ടത്തി.!! | Santhwanam Today June 20 Episode Malayalam

Santhwanam Today June 20 Episode Malayalam : ചില പ്രണയങ്ങൾക്ക് സൗന്ദര്യം ഏറെയാണ്. ഇവിടെ ഇതാ ശിവാഞ്ജലി പ്രണയം വീണ്ടും പൂത്തുലയുകയാണ്. കുഞ്ഞുമായി അപ്പു സാന്ത്വനത്തിന്റെ വലതുകാൽ വെച്ച് വീണ്ടും കടന്നുവരികയാണ്. കുടുംബപ്രേക്ഷകർ കാത്തിരുന്ന ആ സന്തോഷനാളുകൾക്ക് ഇവിടെ ഇതാ തുടക്കമാവുകയാണ്. എല്ലാ പ്രശ്നങ്ങൾക്കും അറുതി വരുത്തിയ ശേഷം പുതിയൊരു മനോഹരകാലം ഇവിടെ ഇതാ തുടങ്ങുകയാണ്. അമരാവതിയിൽ നിന്നും

അപ്പു തിരികെ സാന്ത്വനത്തിൽ എത്തിയിരിക്കുന്നു. അപ്പുവിന്റെ കുഞ്ഞിനെ ഏറെ സന്തോഷത്തോടെയാണ് സാന്ത്വനം വീട് സ്വീകരിച്ചിരിക്കുന്നത്. ലക്ഷ്മി അമ്മയും കണ്ണനും ദേവിയും ബാലനുമെല്ലാം ഏറെ സന്തോഷത്തിലാണ്. അതേ സന്തോഷം ശിവനും അഞ്ജലിയും അനുഭവിക്കുമ്പോൾ അവർ ഒരു പുതിയ തുടക്കത്തിന് കൂടി തയ്യാറെടുക്കുകയാണ്. ഇനി നമ്മുടെ നറുക്ക് ആണെന്നാണ് ശിവൻ അഞ്ജലിയോട് പറയുന്നത്. ശിവാഞ്ജലിമാർക്ക് ഒരു കുഞ്ഞുണ്ടാകാൻ കാത്തിരിക്കുകയാണ് സാന്ത്വനത്തിന്റെ ആരാധകർ.

Read Also: തമ്പിയും രാജേശരിയും തോറ്റു തൊപ്പിയിട്ടു കിടിലൻ.!! 😂😡 ഇനി നാടകം എന്റെ അടുത്ത് വേണ്ട എന്ന് തമ്പിയോട് അപ്പു.!! https://news.google.com/publications/CAAqBwgKMMnewQsw6_nYAw?hl=en-IN&gl=IN&ceid=IN:en

മലയാളം ടെലിവിഷന്റെ റേറ്റിംഗ് ചാർട്ട് ഭേദിച്ച പരമ്പരയാണ് സാന്ത്വനം. തുടക്കം മുതൽ തന്നെ മികച്ച പ്രതികരണങ്ങളാണ് ഈ പരമ്പര നേടിക്കൊണ്ടിരിക്കുന്നത്. ഇടയ്ക്ക് റേറ്റിംഗ് ചാർട്ടിലെ ഒന്നാം സ്ഥാനത്ത് നിന്നും പിന്നോട്ടു പോയെങ്കിലും തങ്ങളുടെ വിജയാധിപത്യം തിരിച്ചുപിടിക്കുകയായിരുന്നു സാന്ത്വനം ടീം. നടി ചിപ്പി രഞ്ജിത്ത് നിർമിക്കുന്ന സാന്ത്വനം പരമ്പര ഒരു സാധാരണ കുടുംബത്തിൽ സംഭവിക്കുന്ന ഇണക്കങ്ങളും പിണക്കങ്ങളും ഏറെ മനോഹരമായി ചിത്രീകരിച്ചിരിക്കുകയാണ്.

സാന്ത്വനം വീട്ടിലെ ബാലനും ദേവിയും അവരുടെ ജീവിതം മാറ്റിവെച്ചിരിക്കുന്നത് അനിയന്മാർക്ക് വേണ്ടിയാണ്. അനിയന്മാരുടെ വിവാഹം കഴിയുന്നതോടെയാണ് പരമ്പരയിലെ പ്രധാന വഴിത്തിരിവിന് തുടക്കമാകുന്നത്. തുടക്കത്തിൽ നേരിൽ കണ്ടാൽ വഴക്കിട്ടുകൊണ്ടിരുന്ന അഞ്ജലിയും ശിവനും വിവാഹത്തിന് ശേഷമാണ് തങ്ങളുടെ പ്രണയത്തിന് തുടക്കമിടുന്നത്. ഗോപിക അനിൽ, സജിൻ എന്നിവരാണ് പരമ്പരയിലെ ശിവാഞ്‌ജലിമാരായ് വേഷമിടുന്നത്. ചിപ്പി രഞ്ജിത്ത് ആണ് നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

3/5 - (2 votes)