വീട്ടിൽ വന്ന ദേവി ബാലനെ പൊളിച്ചടുക്കുന്നു; ബാലേട്ടന്റെ കളികളൊന്നും ഇനി സാന്ത്വനംവീട്ടിൽ ചിലവാവില്ല.!! | Santhwanam Today September 8

Santhwanam Today September 8 : മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം വളരെ രസകരമായാണ് ഇപ്പോൾ മുന്നോട്ടു നോക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദേവി ശിവൻ്റെ കടയുടെ ഉദ്ഘാടത്തിന് പോയ സമയത്താണ് ബാലേട്ടൻ വീട്ടിലേക്ക് വരുന്നത്. ബാലേട്ടനോട് പറയാതെ ആണ് ദേവി ശിവൻ്റെ കടയിലേക്ക് പോയത്. വീട്ടിലെത്തിയ ബാലേട്ടൻ ദേവിയെ വിളിച്ചുകൊണ്ടിരിക്കുകയാണ്.

പുറത്തുണ്ടായ ഹരിയും അപ്പുവും ബാലേട്ടനോട് എന്തു പറയുമെന്നറിയാതെ നിൽക്കുകയാണ്. ഹരിയും അപ്പുവും ഉമ്മറത്ത് കയറിയപ്പോൾ ബാലേട്ടൻ ദേവിയെ കുറിച്ച് ചോദിച്ചു. ദേവിയേടത്തി ഇവിടെയില്ലെന്ന് അപ്പു പറഞ്ഞപ്പോൾ അയാളും ശിവൻ്റെ കടയിലായിരിക്കും പോയതെന്ന് പറയുകയാണ് ബാലൻ. ഞാൻ കയറി വന്നപ്പോഴുള്ള രണ്ടു പേരുടെയും പരുങ്ങൽ കണ്ടപ്പോഴെഎനിക്ക് തോന്നിയിരുന്നെന്ന് ബാലൻ പറഞ്ഞു. ദേവിയേടത്തി വീട്ടിൽ പോയതാണെന്ന്

പറയുകയായിരുന്നു അപ്പു. കണ്ണനെയും ബാലൻ അന്വേഷിച്ചപ്പോൾ കണ്ണൻ പുറത്ത് പോയെന്ന് പറയുകയാണ് ഹരി. ദേഷ്യം പിടിച്ച ബാലൻ ആരൊക്കെയാണ് എൻ്റെ വാക്ക് ധിക്കരിച്ചു പോയതെന്ന് പറഞ്ഞ് അകത്തേക്ക് പോവുകയായിരുന്നു. എന്നാൽ ദേവി കടയിലെത്തി ശിവൻ്റെ കടയൊക്കെ മുഴുവൻ കാണുകയും, എനിക്ക് ഇഷ്ടായെന്നും, നീ ഈ കട കൊണ്ട് ഉയർച്ചയിലെത്തുമെന്നും പറയുകയായിരുന്നു ദേവി. അപ്പോഴാണ് അഞ്ജു മസാലദോശ ബാലേട്ടനും ദേവിയ്ക്കും വേണ്ടി പൊതിഞ്ഞു നൽകിയത്. അങ്ങനെ കണ്ണനെയും കൂട്ടി ഓട്ടോയിൽ സാന്ത്വനത്തിൽ വന്നിറങ്ങി. ബാലേട്ടൻ്റെ വണ്ടി കണ്ടതും ദേവി ടെൻഷനിലായി. അകത്തു കയറിയപ്പോൾ താൻ എവിടെ പോയിരുന്നെന്നും, ശിവൻ്റെ കടയിലാണോ എന്ന് പറഞ്ഞ് വഴക്കിടാൻ നോക്കുമ്പോൾ, ഞാൻ വീട്ടിൽ പോയതാണെന്നും, പിന്നെ ബാലൻ്റെ പല ചോദ്യത്തിനും തന്ത്രപരമായ ഉത്തരങ്ങൾ നൽകി ദേവി ബാലനെ മയത്തിലാക്കി.

ബ്രെയ്ക്ക് ഫാസ്റ്റ് എടുക്കാൻ പറഞ്ഞപ്പോൾ എല്ലാം തീർന്നെന്നും, കൊണ്ടുവന്ന മസാല ദോശ നൽകുന്നു.എല്ലാം മനസിലായെങ്കിലും പുറത്ത് ദേഷ്യ ഭാവത്തിൽ നിന്ന് മസാല ദോശ കുഴപ്പമില്ലെന്ന് പറഞ്ഞ് കഴിക്കുകയായിരുന്നു ബാലൻ. ശിവൻ രാത്രിജോലിക്കാർക്ക് കൂലിനൽകി കട പൂട്ടി ഇറങ്ങുകയായിരുന്നു. എന്നാൽ സാന്ത്വനത്തിൽ ബാലേട്ടൻ ആകെ ടെൻഷനിലാണ്. ശിവനും അഞ്ജുവും വരുന്നത് കണ്ടപ്പോൾ ദേഷ്യ ഭാവത്തിൽ അകത്തേക്ക് കയറി പോവുകയായിരുന്നു ബാലേട്ടൻ. ഇത് കണ്ട് ശിവനും അഞ്ജുവിനും വിഷമമായി. ബാലൻ്റെ ഈ പെരുമാറ്റം വീട്ടിലുള്ള ആർക്കും ഇഷ്ടപ്പെടുന്നില്ല. ദേവി പിറകെ റൂമിൽ പോയി വഴക്കിടുകയായിരുന്നു. അതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയായിരുന്നു.

4.5/5 - (2 votes)