ലോകം ചുറ്റികാണാനായുള്ള ആഗ്രഹം കൊണ്ടാണീ യാത്ര; ഒറ്റക്കാക്കിയതിൽ സങ്കടം ഉണ്ട്; സായുവിന്റെ വൈറൽ കത്ത്.!! | Sithara Krishnakumar shared Heart Touching Letter By saayu

Sithara Krishnakumar shared Heart Touching Letter By saayu മലയാളി പ്രേക്ഷകർ ഒരുപാട് സ്നേഹിക്കുന്ന ഗായികയാണ് സിത്താര കൃഷ്ണകുമാർ. പിന്നണി ഗാനരംഗത്തും സ്റ്റേജിലും ഒരുപോലെ തിളങ്ങുന്ന താരം യുവാക്കൾക്കിടയിൽ ഒരു തരംഗം തന്നെയാണ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് സ്റ്റേജ് ഷോയിലെ സിതാരയുടെ എനർജി ലെവൽ മറ്റാർക്കും അനുകരിക്കാൻ കഴിയാത്തതാണ്. സ്വന്തമായി കമ്പോസ് ചെയ്യുന്ന ഗാനങ്ങൾ പോലും വലിയ ഹിറ്റുകൾ ആകാറുണ്ട്.

സംഗീതത്തെ ഒരുപാട് സ്നേഹിക്കുന്ന താരം തന്റെ ജീവിതം തന്നെ സംഗീതത്തിന് വേണ്ടി സമർപ്പിച്ചിരിക്കുകയാണ്.വിവിധ മേഖലയിലുള്ള സംഗീത പഠനങ്ങൾ താരം നടത്താറുണ്ട്.രണ്ട് തവണ മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് നേടിയ സിത്താര വളരെ ശക്തമായി തന്റെ നിലപാടുകൾ ഉറക്കെ പറയാനും മടി കാണിക്കാറില്ല. താരത്തിന്റെ വീട്ടിൽ ഇപ്പോൾ വളർന്നു വരുന്ന ഒരു കുഞ്ഞു താരം കൂടിയുണ്ട് അത് മാറ്റാരുമല്ല സിത്താ രയുടെ ഒരേ ഒരു മകൾ സായു.വളർന്നു വരുന്ന ഒരു മികച്ച ഗായിക കൂടിയാണ് സായു.

തുടക്കത്തിൽ സിതാരയോടൊപ്പം വീഡിയോകളിൽ പാടാറുള്ള സായു ഇപ്പോൾ ടീവി ഷോകളിലും പാടി തുടങ്ങിയിട്ടുണ്ട്.ഈ കുഞ്ഞു താരം സായുവിന്റെ പാട്ട് കേട്ടാൽ ആരും പറഞ്ഞു പോകും ഇത് സിത്താരയുടെ കുട്ടി തന്നെ എന്ന്.വളരെ തിരക്കേറിയ ഗായിക ആണെങ്കിലും മകൾക്ക് വേണ്ടി സമയം കണ്ടെത്തുന്നയാളാണ് സിത്താര. സോഷ്യൽ മീഡിയയിലൂടെയും നിരവധി ചാനൽ പ്രോഗ്രാകുകളികളിലൂടെയും സിത്താരയുടെ സിത്താരയുടെ ഭർത്താവ് ഡോക്ടർ സജിനും മലയാളികൾക്ക് ഏറെ പരിചിതനാണ്. തങ്ങളുടേത് വളരെ തിരക്കുള്ള ജീബിതമാണെന്നും അത് കൊണ്ട് തന്നെ ചെറുപ്പം മുതൽക്കേ മകളെ വളർത്തുന്നത് തന്റെ അമ്മയാണെന്നും സിത്താര തുറന്ന് പറഞ്ഞിട്ടുണ്ട്.സായു മോൾക്ക്

എറ്റവും അടുപ്പമുള്ള ആളും സിത്താരയുടെ അമ്മയോടാണ്. ഇപ്പോൾ ഊട്ടിയിലേക്ക് ചെറിയൊരു ട്രിപ്പ്‌ പോയിരിക്കയാണ്‌ സായുമോൾ. പോകുന്നതിനു മുൻപ് തന്റെ പ്രിയപ്പെട്ട അമ്മമ്മക്ക് സ്വന്തം കൈപ്പാടയിൽ സായു എഴുതി വെച്ച ഒരു കുഞ്ഞു കത്ത് സിത്താര ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചു. അമ്മമ്മയിത് വായിക്കുമ്പോൾ സങ്കടപ്പെടുമെന്നും ഞാനില്ലാത്തത് കൊണ്ട് ഒറ്റക്കായത് പോലെ തോന്നുമെന്നും അറിയാം.അവിടെ മ്മമ്മയോടൊപ്പം ഒരുമിച്ചിരുന്നു ടീവി കാണാൻ എനിക്ക് ആഗ്രഹമുണ്ട് എന്നാൽ അത് പോലെ തന്നെ ലോകം ചുറ്റിക്കാണാനും ആഗ്രഹം ഉണ്ട്.പെട്ടെന്ന് തന്നെ തിരിച്ചു വരുമെന്നുമൊക്കെയാണ് സായു മോൾ അമ്മമ്മക്കുള്ള കത്തിൽ എഴുത്തിയിരിക്കുന്നത്.ഇത് വായിക്കുമ്പോൾ ഞാൻ കൂടുതൽ സമാധാനം അനുഭവിക്കുന്നു കാരണം നിങ്ങൾ രണ്ടും എന്റേതാണ് എന്ന അടിക്കുറിപ്പോടെയാണ് സിത്താര ഈ കത്ത് പങ്ക് വെച്ചിരിക്കുന്നത്.

Rate this post