ബാലേട്ടന് മുന്നിൽ അപ്പു വെച്ച ഡിമാൻഡ് കേട്ട് ഞെട്ടുന്നു; സേതുവേട്ടനും കയ്യൊഴിഞ്ഞ സാന്ത്വനം വീടിനെ ഇനി ആര് രക്ഷിക്കും.!! | Santhwanam Today October 7
Santhwanam Today October 7 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണീരും ദു:ഖകരമായ രംഗങ്ങളുമായിരുന്നു. എന്നാൽ അതൊക്കെ അസ്തമിച്ച് എല്ലാവരും ഇനി കട പുതുക്കിയെടുക്കേണ്ടതിൻ്റെ ഒരുക്കത്തിലാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദേവി വീട്ടിൽ നിന്നും സേതു സാന്ത്വനത്തിൽ കൊണ്ടാക്കുകയും, അപ്പോൾ ഹരിയും ശിവനും കടയിൽ നിന്നും വരികയുമായിരുന്നു. അപ്പോഴാണ് ബാലേട്ടൻ ഇത്ര വൈകിയിട്ടും
എന്താണ് വരാത്തത് എന്ന് പറഞ്ഞ് കൊണ്ട് വിഷമിച്ച് എല്ലാവരും നിൽക്കുന്നത്. അപ്പോഴാണ് ബാലൻ കയറി വരുന്നത്. ഇത്ര സമയം എവിടെയായിരുന്നുവെന്ന് ബാലനോട് സേതു ചോദിച്ചപ്പോൾ, ഞാൻ കുറച്ച് കാശിൻ്റെ ആവശ്യത്തിന് പോയതായിരുന്നുവെന്ന് പറയുകയാണ് ബാലൻ. ഇത് കേട്ട മാത്രയിൽ സേതു വിഷമത്തിലാവുകയാണ്. എനിക്കൊരു വിഷമം വന്നപ്പോൾ, എനിക്ക് വേണ്ടി എല്ലാം ചെയ്തു തന്ന നിന്നെ സഹായിക്കാൻ എനിക്ക് പറ്റുന്നില്ലല്ലോ എന്ന് സേതു പറയുകയായിരുന്നു. അത് കേട്ടപ്പോൾ അതൊന്നും സാരമില്ലെടാ എന്ന് പറഞ്ഞ് സേതുവിനെ സമാധാനിപ്പിക്കുകയായിരുന്നു.
ബാലൻ വന്ന ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് സേതു വീട്ടിലേക്ക് പോയി. ബാലൻ അകത്ത് കയറി ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ബാങ്കിൽ നിന്നും ഉദ്യോഗസ്ഥർ വന്ന കാര്യമൊക്കെ അഞ്ജുവും അപ്പുവും പറയുന്നത് . കൂടാതെ ബാങ്കുകാർ അമ്മ മരിച്ചതിനാൽ മറ്റൊരാളുടെ പേരിൽ വീടിൻ്റെ പ്രമാണം മാറ്റി എഴുതണമെന്ന് പറഞ്ഞിരുന്നുവെന്ന് അപ്പു പറയുകയുണ്ടായി. ഇത് കേട്ടപ്പോൾ ബാലേട്ടൻ എന്ത് ഉത്തരം പറയണമെന്നറിയാതെ റൂമിലേക്ക് പോവുകയായിരുന്നു. എന്നാൽ ഹരിയും ശിവനും വീട്ടിലെ പ്രശ്നങ്ങളൊക്കെ തീരുമെന്നും, ഞങ്ങൾ രണ്ടു പേരും ബാലേട്ടന് എല്ലാ പിന്തുണയുമായി ഉണ്ടാകുമെന്ന് പറഞ്ഞ് ഹരി റൂമിലേക്ക് പോയി. അപ്പുവാണെങ്കിൽ ആകെ ടെൻഷനിലാണ്. ഇതൊക്കെ എങ്ങനെ മറികടക്കുമെന്നതാണ് അപ്പുവിൻ്റെ സംശയം.ഹരി പറയുന്നത് ഇതൊക്കെ
ശരിയാകുമെന്നും ,ഞങ്ങൾ ഇതിലും വലിയ പ്രശ്നങ്ങൾ അനുഭവിച്ചാണ് ഇതുവരെ എത്തിയതെന്നു പറയുകയാണ് ഹരി. അടുക്കളയിലേക്ക് പോയ ദേവിക്ക് പിന്നാലെ ശിവനും അഞ്ജുവും പോവുകയാണ്. എങ്ങനെയെങ്കിലും കട തുറന്നിരുന്നെങ്കിൽ ഞങ്ങളുടെ പ്രശ്നങ്ങൾക്ക് ചെറിയൊരു പരിഹാരമാകുമെന്നും, ആകെ നമുക്കുണ്ടായിരുന്ന വരുമാനമാണല്ലോ നിലച്ചിരിക്കുന്നതെന്നും ദേവി പറഞ്ഞപ്പോൾ, ഒന്നും മറുത്ത് പറയാനാകാതെ ശിവനും അഞ്ജുവും നിൽക്കുകയായിരുന്നു. അങ്ങനെ സാന്ത്വനംവീട്ടിൽ ഒരു സ്ഥിരവരുമാനമില്ലാത്ത ഒരു അവസ്ഥയിൽ നിന്ന് എങ്ങനെ നല്ലൊരു വരുമാന മാർഗ്ഗം കണ്ടെത്താം എന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്ന ബാലനിലൂടെയാണ് ഇന്നത്തെ പ്രൊമോ അവസാനിക്കുന്നത്.