ഈ അമ്മയും മകനും കൊള്ളാം; സ്വപനസാക്ഷാത്കാര നിറവിൽ ഗോപകുമാർ.!! ഇനി കറക്കം ഓഫ് റോഡുകളുടെ രാജകുമാരനൊപ്പം.!! | Ammamone Gopakumar New Happy News

Ammamone Gopakumar New Happy News : ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയും വലിയ പ്രേക്ഷക സമ്മതിയുള്ള താരമാണ് ഗോപകുമാർ.ഗോപകുമാർ ഒറ്റയ്ക്കല്ല തന്റെ പ്രിയപ്പെട്ട അമ്മയെയും കൂട്ടിയിട്ടാണ് പല വീഡിയോകളിലും പ്രത്യക്ഷപ്പെടാറുള്ളത്.ഇന്നിതാ യാത്ര പ്രേമികളായ അമ്മയുടെയും മകന്റെയും സ്വപ്നംസാക്ഷാത്കരിച്ചിക്കുകയാണ്. മഹീന്ദ്ര താർ ഇനത്തിൽപ്പെട്ട വാഹനമാണ് പണ്ടുമുതലേയുള്ള ഗോപകുമാറിന്റെ സ്വപ്ന വാഹനം.

ഇന്നിപ്പോൾ ഇതാ ഈ സ്വപ്നം യാഥാർത്ഥ്യമാവുകയാണ്.ഇതിന്റെ സന്തോഷത്തിൽ അമ്മയും മകനും പുതിയ വണ്ടിയും ഒന്നിച്ചുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്തിരിക്കുകയാണ്. 100 k യ്ക്ക് മുകളിൽ ഫോളോവേഴ്സ് ഉള്ള വലിയ ഫാമിലിയാണ് ഇൻസ്റ്റഗ്രാമിൽ ഗോപകുമാറിനുള്ളത്.വീഡിയോ ക്രിയേറ്റർ കണ്ടന്റ് ക്രിയേറ്റർ എന്നീ നിലയങ്ങളിൽ അറിയപ്പെടുന്ന ഗോപകുമാർ വളരെ വലിയ യാത്ര പ്രേമിയാണ്

സാധാരണ ടൂവീലറിലൂടെയാണ് യാത്ര നടത്താറുള്ളത്.ഇന്നിപ്പോൾ ഇതാ സ്വന്തമായി ഒരു ജീപ്പും.അമ്മയോട് വലിയ അടുപ്പമുള്ള ഗോപകുമാറിന്റെ ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയും അമ്മ തന്നെ.അമ്മയെ ഇത്രയധികം ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരിൽ കുറച്ച് പേരിൽ ഒരാൾ ആയിരിക്കും ഇദ്ദേഹം.അടുക്കള റ്റു ലഡാക്ക് എന്നൊരു വാചകം ഗോപകുമാറിന്റെ ബയോയിൽ കാണാം.വീട്ടിലും അടുക്കളയിലും ആയി ജീവിതം കഴിച്ചുകൂട്ടുന്ന അമ്മയെ സ്വന്തം ബൈക്കിന്റെ ബാക്കിലിരുത്തി ലോകം ചുറ്റി കാണിക്കുന്ന മകന്റെ സ്നേഹം പ്രേക്ഷകരും കാണാതിരുന്നില്ല.മകന്റെ പോലെ യാത്രാപ്രിയ തന്നെയായ അമ്മ

കൂടെ ഒരുപാട് വീഡിയോസും മറ്റും ചെയ്തിട്ടുണ്ട്. ഇരുവർക്കും ഇൻസ്റ്റഗ്രാമിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും വലിയ ആരാധന വൃത്തം തന്നെയുണ്ട്. ചലഞ്ചുകളും യാത്രകളുമായി ഒരുപാട് റീലുകളും യൂട്യൂബ് വീഡിയോകളും സോഷ്യൽ മീഡിയകളിലൂടെ പങ്കുവയ്ക്കുന്ന ഇരുവരും പുതിയ വാഹനമായ മഹീന്ദ്ര താർ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ്.ഇന്ത്യൻ കമ്പനിയായ മഹീന്ദ്ര ലിമിറ്റഡിന്റെ ഹൈ പെർഫോമൻസ് ഉള്ള ഓഫ് റോഡ് വാഹനമാണ് മഹീന്ദ്ര താർ.കറുപ്പ് നിറമുള്ള ഒരു സ്റ്റൈലൻ വാഹനം.അപ്പുറത്തും ഇപ്പുറത്തും ആയി പിങ്ക് കളറിൽ വെള്ള പുള്ളിയുള്ള ചുരിദാർ ധരിച്ച് അമ്മയും പർപ്പിൾ കളർ ഷർട്ടും നീല കളർ ജീൻസും ഇട്ട് ഗോപകുമാറും തിളങ്ങുകയാണ്.

Rate this post