ശിവാജ്ഞലി പ്രണയ ഗാഥക്ക് വിട!! സാന്ത്വനത്തിൽ ഇനി കച്ചു പ്രണയ മഴ.|Santhwanam today episode

Santhwanam today episode: സാന്ത്വനത്തിൽ ഇനിയൊരു പുതിയ അംഗം കൂടി.. അതെ, സാന്ത്വനം കൂടുതൽ വർണ്ണശബളമാക്കാൻ അച്ചു കൂടി എത്തുകയാണ്.. കണ്ണന് ഇനി പ്രണയകാലം… കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം… റെക്കോർഡ് റേറ്റിംഗ് ആണ് ഈ പരമ്പര നേടാറുള്ളത്. ഒരു സാധാരണകുടുംബത്തിൻറെ കഥ പറഞ്ഞുതുടങ്ങിയ സാന്ത്വനം ഇന്ന് പ്രേക്ഷകർക്ക് ഒരു നവ്യാനുഭൂതി തന്നെയാണ് സമ്മാനിക്കുന്നത്. സാന്ത്വനം വീടിൻറെ ഐശ്വര്യം ദേവിയുടെയും ഒപ്പം ബാലന്റെയും

അനിയന്മാർക്കൊപ്പമുള്ള സന്തോഷകരമായ ജീവിതം തന്നെയാണ്..ബാലൻറെ അനിയൻ ഹരിയെ അമരാവതിയിലേക്ക് ചേർത്തുവയ്ക്കാൻ തമ്പി പരമാവധി ശ്രമിച്ചെങ്കിലും ഇതേവരെയും നടന്നിട്ടില്ല. ഇപ്പോഴും തമ്പി തൻറെ ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. മലയാളം ടെലിവിഷനിൽ ഇങ്ങനെ ഒരു പരമ്പര ഇതാദ്യം തന്നെയാണ്.. സോഷ്യൽ മീഡിയയിൽ പോലും മികച്ച പ്രതികരണങ്ങളാണ് സാന്ത്വനത്തിന് ലഭിക്കാറുള്ളത്. മാത്രമല്ല സാന്ത്വനത്തിലെ പ്രണയജോഡികളായ ശിവനും അഞ്‌ജലിക്കും ഒട്ടേറെ

ആരാധകരുമുണ്ട്… ശിവാഞ്ജലി എന്ന പേരിലാണ് ഇവർ അറിയപ്പെടാറുള്ളത്. ഹരിയും അപ്പുവും, ശിവനും അഞ്ജലിയും, ഈ കൂട്ടത്തിലേക്ക് ഇനി ഒരു പുതിയ അംഗം കൂടി എത്തുന്നതോടെ കണ്ണന്റെ രംഗങ്ങൾ ഇനി സാന്ത്വനത്തിൽ ചിരിപടർത്തിയേക്കും. കണ്ണന് കൂട്ടായി അച്ചു കൂടി സാന്ത്വനം വീട്ടിലേക്ക് വന്നിരിക്കുകയാണ്.. സാന്ത്വനം വീടിനടുത്തുള്ള ഒരു കോളേജിലാണ് അച്ചുവിന് അഡ്മിഷൻ കിട്ടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അവിടെ നിന്നായിരിക്കും ഇനി അച്ചു പഠിക്കാൻ പോകുന്നത്.

അങ്ങനെ വരുമ്പോൾ കണ്ണനുമായുള്ള അച്ചുവിന്റെ സൗഹൃദം ബലപ്പെടുക തന്നെ ചെയ്യും. മാത്രമല്ല അത് ചിരി പടർത്തുന്ന, കൗതുകമൂറുന്ന ഒട്ടനവധി രംഗങ്ങളിലേക്കായിരിക്കും കൊണ്ടെത്തിക്കുക. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. ചിപ്പിക്കൊപ്പം ഒരു കൂട്ടം താരങ്ങളാണ് സാന്ത്വനത്തിൽ അണിനിരക്കുന്നത്. ശിവനും അഞ്ജുവുമായി സജിനും ഗോപികയുമാണ് എത്തുന്നത്

Rate this post