തമ്പി കട വാങ്ങിയത് ബാലന് വേണ്ടിയോ?സാന്ത്വനത്തിൽ വീണ്ടും വഴിത്തിരിവ് ; ഡാഡിയെ കുറ്റപ്പെടുത്തി അപ്പു |Santhwanam today episode

Santhwanam today episode: സാന്ത്വനത്തിൽ വീണ്ടും വഴിത്തിരിവ്. ബാലന് വേണ്ടി ഹരിയും ശിവനും വാങ്ങാനിരുന്ന കട തമ്പി കൈക്കലാക്കി എന്നായിരുന്നു കഴിഞ്ഞ എപ്പിസോഡ് വരെ പ്രേക്ഷകർ കണ്ട സംഭവവികാസം. എന്നാൽ ഇപ്പോൾ കഥ മാറിമറിയുകയാണ്. തമ്പി സാന്ത്വനം വീട്ടിലേക്ക് എത്തുന്നതോടെയാണ് കാര്യങ്ങളുടെ കിടപ്പുവശം മാറിമറിയുന്നത്. സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോയിൽ തമ്പി സാന്ത്വനം വീട്ടിലേക്ക് വരുന്നുണ്ട്. എന്നാൽ ഈ വരവ് ഒരു ഒന്നൊന്നര വരവാണ്. എല്ലാവരും വിചാരിച്ചു

വെച്ചിരിക്കുന്നത് പോലെയല്ല ഇനിയുള്ള കാര്യങ്ങൾ. ബാലന് വേണ്ടി ഹരിയും ശിവനും വാങ്ങിയ കട തമ്പി തട്ടിയെടുത്തതൊന്നുമല്ല. തമ്പി ഒന്ന് ആളാവാൻ ശ്രമിച്ചതാണ്. ആ കട തമ്പി വാങ്ങിയത് ഒന്നുകിൽ ഹരിക്കും ശിവനും വേണ്ടി, അല്ലെങ്കിൽ ഹരിക്കും അപ്പുവിനും വേണ്ടി, അതുമല്ലെങ്കിൽ ബാലന് വേണ്ടി.. ഇനി ഇതൊന്നുമല്ലെങ്കിൽ അപ്പുവിനു ജനിക്കാനിരിക്കുന്ന കുഞ്ഞിനുവേണ്ടി. ഇതിലേതാണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നറിയണമെങ്കിൽ സാന്ത്വനത്തിൻറെ ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കുക തന്നെ

വേണം. ഈ ട്വിസ്റ്റ് അറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ സാന്ത്വനത്തിന്റെ പ്രേക്ഷകർ. ടെലിവിഷൻ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന കഥാഗതിയുമായാണ് ഇപ്പോൾ സാന്ത്വനം പരമ്പരയുടെ മുന്നോട്ടുപോക്ക്. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള ഈ പരമ്പരയിലെ അഭിനേതാക്കളുടെ മികവാർന്ന അഭിനയമാണ് എടുത്തുപറയേണ്ടത്. അതിൽ സാധ്യതകൾ ഏറെയുള്ള ഒരു കഥാപാത്രമാണ് അപ്പു എന്ന അപർണ. സ്വന്തം ഡാഡിക്ക് വേണ്ടി എപ്പോഴും വാദിച്ചുജയിക്കാൻ ശ്രമിക്കാറുള്ള അപ്പു ഇത്തവണ ഡാഡി കട

തട്ടിയെടുത്തു എന്നറിഞ്ഞപ്പോൾ ഡാഡിയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഡാഡി കട വാങ്ങിയത് സാന്ത്വനം വീടിനു വേണ്ടിയാണെന്നറിയുമ്പോൾ വീണ്ടും തമ്പിക്ക് വേണ്ടിയുള്ള പുകഴ്ത്തലുകളും വാഴ്ത്തുകലും അപ്പു തുടരുകതന്നെ ചെയ്യും. അവിടെനിന്നാണ് സാന്ത്വനത്തിന്റെ അടുത്ത വഴിത്തിരിവ് ആരംഭിക്കുന്നത്. തമ്പിയുടെ നായകപരിവേഷം ഇനി കാണാനിരിക്കുന്നേ ഉള്ളൂ

Rate this post