ശിവനോട് പൊറുക്കാൻ തയ്യാറാവാതെ അഞ്ജു!!അഞ്ജലിയുടെ പുതിയ പ്രഖ്യാപനം കേട്ട് ഞെട്ടി സാന്ത്വനം വീട്..ഇത്രയ്ക്കു വേണ്ടായിരുനെന്നും പ്രേക്ഷകർ | Santhwanam today episode

Santhwanam today episode: പൊറുക്കാൻ ഈ പെൺകൊടി തയ്യാറല്ല..അതെ, ശിവനോട് പൊറുക്കാൻ തെല്ലും തയ്യാറാകാതെ അഞ്ജലി… മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. റേറ്റിംഗിൽ ഒന്നാം സ്ഥാനമാണ് ഈ പരമ്പരയ്ക്കുള്ളത്. ഇപ്പോഴിതാ പരമ്പരയിലെ പുതിയ സംഭവവികാസങ്ങൾ പ്രേക്ഷകരെ പോലും സങ്കടത്തിലാഴ്ത്തുകയാണ്. സേതുവിനെ രക്ഷിക്കാൻ വേണ്ടി ശിവൻ ചെയ്തുവെച്ച ഒരു ശ്രമം ഇപ്പോഴിതാ തൻറെ ജീവിതത്തിൽ തന്നെ

ഒരു വലിയ പ്രതിസന്ധിയിലേക്ക് കാരണമായിരിക്കുകയാണ്. ശിവൻ ചെയ്തത് തനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും തന്റെ ആത്മാഭിമാനത്തെയും വിശ്വാസത്തെയും അത് തകർത്തു എന്നും അഞ്ജലി പറയുകയാണ്. ഇതെല്ലാം അഞ്ജലി ബാലേട്ടനോട് പറയുന്നത് കേൾക്കുന്ന ദേവിയും ലക്ഷ്മിയമ്മയും ഞെട്ടലിലാണ്. ഇണക്കിച്ചേർത്ത ബന്ധമാണ് ശിവാഞ്ജലിമാരുടേത്. ഇപ്പോഴിതാ വളരെ സുന്ദരമായി മുന്നോട്ടു പോയ ആ ജീവിതത്തിൽ കല്ലുമഴ പെയ്യുകയാണ്.

പ്രശ്നങ്ങൾക്ക് കുടപിടിക്കുന്നത് ജയന്തി തന്നെയാണ്. സേതുവേട്ടന് എന്തെങ്കിലും സംഭവിച്ചാൽ, അതിൻറെ പേരിൽ ഒരു പോലീസ് കേസ് ഉണ്ടായാൽ തന്റെ യഥാർത്ഥ സ്വഭാവം നിങ്ങളെല്ലാവരും അറിയുമെന്നാണ് ജയന്തിയുടെ പുതിയ ഭീഷണി. എന്താണെങ്കിലും സാന്ത്വനം വീട്ടിൽ സർവ്വപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ജയന്തിക്ക് ഇതൊരു വലിയ മരുന്ന് തന്നെയായി മാറുന്നു. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. ഒപ്പം ഒരു പിടി മികച്ച താരങ്ങളാണ് ഈ പരമ്പരയിൽ

അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തമിഴ് സീരിയൽ പാണ്ടിയൻ സ്റ്റോർസിന്റെ മലയാളം റീമേക്കാണ് സാന്ത്വനം. തമിഴിൽ സുചിത്രയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സജിനും ഗോപികയുമാണ് ശിവാഞ്‌ജലിമാരായി എത്തുന്നത്. ഗിരീഷ് നമ്പിയാർ, രക്ഷാ രാജ്, അച്ചു, മഞ്ജുഷ, ഗിരിജ പ്രേമൻ, ദിവ്യ, രോഹിത്, സിന്ധു വർമ്മ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Rate this post