പുതിയ സംരംഭത്തിന് തിരികൊളുത്തി മൗനരാഗം കിരണും കല്യാണിയും!!.പുതുവർഷം തിളക്കമുള്ളതാവട്ടെ ആശംസകളോടെ പ്രേക്ഷകർ ;ചിത്രങ്ങൾ വൈറൽ. |Mounaragam kiran kalyani new pic

Mounaragam kiran kalyani new pic:മലയാളം സിനിമ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം. ആദ്യ പരമ്പരയിലൂടെ തന്നെ ധാരാളം പ്രേക്ഷകരെയും ആരാധകരെയും ഒരുപോലെ നേടിയ താരമാണ് നലീഫ് ജിയ. മലയാളം ഒട്ടും അറിയാത്ത താരം തന്റെ അഭിനയ മികവു കൊണ്ടാണ് ഇന്ന് കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഇൻസ്റ്റാഗ്രാമിലും തന്റെ

യൂട്യൂബ് ചാനലിലും വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും ഒക്കെ പങ്കുവെക്കാറുണ്ട്. അവക്കൊക്കെ വളരെ മികച്ച പ്രതികരണവും ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കാറുണ്ട്.കല്യാണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെ മുന്നേറുന്ന പരമ്പരയിൽ നായകൻറെ പ്രാധാന്യവും തെല്ലും കുറവല്ല. ഐശ്വര്യയുടെ നായകൻ കിരൺ ആയിട്ടാണ് അന്യഭാഷ നടനായ നലീഫ് എത്തിയിരിക്കുന്നത്. കിരണിന്റെയും

കല്യാണിയുടെയും സ്ക്രീൻ കെമിസ്ട്രിയും പരസ്പരമുള്ള സപ്പോർട്ടിനുമൊക്കെ നിറഞ്ഞ കയ്യടി തന്നെ പ്രേക്ഷകരുടെ ഭാഗത്തുനിന്നും പല ഘട്ടങ്ങളിലും ലഭിക്കാറുണ്ട്. ഒരു നടൻ ആവുക എന്നത് തൻറെ കരിയറിലെ തന്നെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണെന്നും പലരും തന്നെ ഇന്ന് കിരണെന്ന കഥാപാത്രത്തിലൂടെയാണ് അറിയുന്നതെന്നും അടുത്തിടയ്ക്ക് നൽകിയ അഭിമുഖത്തിൽ നലീഫ് വ്യക്തമാക്കിയിരുന്നു.മാളിലും മറ്റും പോകുമ്പോൾ പലരും വന്ന് തന്നോട് സംസാരിക്കാറുണ്ടെന്നും സ്നേഹത്തോടെ കെട്ടിപ്പിടിക്കുകയും

ഉമ്മ വയ്ക്കുകയും ഒക്കെ ചെയ്യുമ്പോൾ ഒരുപാട് സന്തോഷമാണെന്നും താരം പറയുകയുണ്ടായി. ശരീരസംരക്ഷണത്തിനും അഭിനയം പോലെ തന്നെ ജീവിതത്തിൽ വലിയ പ്രാധാന്യം നൽകുന്ന ഒരാളാണ് നലീഫ്. ഇപ്പോൾ പരമ്പരയിലെ കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഐശ്വര്യയും നലീഫും ഒന്നിച്ച് തങ്ങളുടെ 2023ന് തുടക്കം കുറിച്ചതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

മാവേലിക്കരയിലുള്ള ഡോറ ബ്യൂട്ടി പാർലറിൽ ഉദ്ഘാടനത്തിനാണ് നലിഫും ഐശ്വര്യയും ഒന്നിച്ചെത്തിയിരിക്കുന്നത്. ഇരുവരും ഒന്നിച്ച് ഉദ്ഘാടനം നടത്തുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി പേരാണ് താരങ്ങൾക്കും പുതിയ തുടക്കത്തിനും ആശംസകളുമായി എത്തിയിരിക്കുന്നത്.

Rate this post