ജയന്തിക്ക് തുണയായി തമ്പി സാർ ; ബാലനെ ചോദ്യം ചെയ്ത് ജയന്തി.!! പോലീസ് സ്റ്റേഷനിൽ ജയന്തിയുടെ നാടകം; | Santhwanam today episode

Santhwanam today episode: സേതുവിന്റെ അറസ്റ്റിന് പിന്നാലെ സാന്ത്വനം വീട്ടിൽ ഇനി നടക്കാൻ പോകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്നുള്ള ആശങ്കയിൽ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർ. വരും എപ്പിസോഡുകൾക്കായ് കാത്തിരിക്കുകയാണ് പ്രേക്ഷകർ. മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട കുടുംബപരമ്പരയാണ് സാന്ത്വനം. ഇപ്പോൾ സാന്ത്വനം വീട്ടിൽ വലിയ പ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ശിവാഞ്ജലി പ്രണയകാലത്തിന് ഒരു ഇടവേള എന്നപോലെ ഇരുവരും ഇപ്പോൾ പിണക്കത്തിലാണ്. സേതുവിന്റെ അറസ്റ്റ് സാന്ത്വനം കുടുംബത്തിലെ എല്ലാ അംഗങ്ങളെയും ആകെ ബാധിച്ചിരിക്കുകയാണ്. ശിവനെ വെറുതെ വിട്ടുകൊണ്ട്

സേതുവിനെ മാത്രം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ട് ജയന്തി പോലീസ് സ്റ്റേഷനിൽ എത്തി പ്രശ്നമുണ്ടാക്കുന്നത് പ്രേക്ഷകർ കണ്ടതാണ്. നിരപരാധിയായ തന്റെ ഭർത്താവിനെ അറസ്റ്റ് ചെയ്ത് അകത്തിട്ടിട്ട് കുറ്റം ചെയ്ത ശിവനെ വെറുതെ വിട്ടത് അനീതിയാണെന്ന് പറഞ്ഞ് സേതുവിനെ കാണണമെന്ന് പറഞ്ഞ് ബഹളം വെച്ച ജയന്തിയെ പോലീസ് നല്ല വഴക്ക് പറയുന്നുണ്ടെങ്കിലും തന്നെ വഴക്ക് പറയുന്ന വീഡിയോ ലൈവ് ഇടും എന്ന് പറഞ്ഞ് പോലീസിന്റെ വാ അടപ്പിച്ച് ജയന്തി. ഇനി എന്തൊക്കെയാണ് സാന്ത്വനം പരമ്പരയിൽ നടക്കാനിരിക്കുന്നത് എന്ന് പ്രേക്ഷകർ കണ്ടറിയേണ്ട കാഴ്ചതന്നെയാണ്. ഇതിന്റെ

പേരിൽ ജയന്തി ഇനി എന്തൊക്കെ പുകിലാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് ഇപ്പോൾ പ്രേക്ഷകർക്ക് ആർക്കും ഊഹിച്ചെടുക്കാൻ പറ്റില്ല. അത്രയ്ക്ക് ദേഷ്യത്തോടെയാണ് ജയന്തി ബാലനോടും ശിവനോടും ഹരിയോടുമല്ലാം പോലീസ് സ്റ്റേഷന്റെ പുറത്തുനിന്ന് സംസാരിച്ചിട്ടുള്ളത്. സാന്ത്വനം കുടുംബത്തിലുള്ളവർക്കെല്ലാം ഇതിനുള്ള ശിക്ഷ ദൈവം തരുമെന്നും നിരപരാധിയായ തന്റെ ഭർത്താവിനെ പോലീസിന് വിട്ടുകൊടുത്തുകൊണ്ട് ബാലേട്ടൻ അനിയനെ രക്ഷിച്ചുകളഞ്ഞില്ലേ, ഇത്

ബാലേട്ടനെ സ്വന്തം കൂടപ്പിറപ്പിനെപ്പോലെ കണ്ട് സ്നേഹിച്ച സേതുവേട്ടനോട് ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു എന്നെല്ലാം ജയന്തി പറഞ്ഞപ്പോൾ ബാലനും ഹരിയും ശിവനുമെല്ലാം ആകെ വല്ലാതാകുന്നുണ്ട്. ഈ ചതിക്കുപിറകിൽ ആരാണെന്ന് കണ്ടുപിടിക്കാൻ ഇവർ ഒരുങ്ങിക്കഴിഞ്ഞു. തമ്പി ആകാനാണ് സാധ്യത എന്നാണ് പ്രേക്ഷകർ പറയുന്നത്. തമ്പിയെ വിളിച്ച് ജയന്തി സഹായം ആവശ്യപ്പെടുന്നുമുണ്ട്.

Rate this post