സാന്ത്വനത്തിൽ ജയന്തി ഏടത്തി കലിപ്പിൽ;ജയന്തിയെ തളക്കാൻ ഒരുങ്ങി ദേവിയും അഞ്ജുവും; ഡാഡിക്കുവേണ്ടി സഹായം ചോദിച്ച് അപ്പു.| Santhwanam today episode

Santhwanam today episode: അച്ചു ചോദിക്കും പോലെ ഈ ജയന്തി സദാചാരപോലീസ് കളിക്കുവാണോ? ഈ ചോദ്യം പ്രേക്ഷകർക്കുമുണ്ട്. കണ്ണനെയും അച്ചുവിനെയും ഒന്ന് മനസ് തുറന്ന് സംസാരിക്കാൻ പോലും ജയന്തി സമ്മതിക്കില്ല. സാന്ത്വനം വീട്ടിൽ ആരെങ്കിലും അതിഥികൾ വന്നാൽ ഉടൻ അവിടെ ഹാജരാകും നമ്മുടെ ജയന്തി. എന്നാൽ ഇത്തവണ ജയന്തിയുടെ പരിപാടിക്ക് തടയിടുകയാണ് നമ്മുടെ ദേവിയേടത്തിയും അഞ്ജുവും. ഇതുവരെ പറഞ്ഞതൊക്കെയും ധാരാളം, ഇനി ബാക്കിയൊക്കെ കുറച്ച് ചായ കുടിച്ചിട്ട് പറയാം എന്നാണ് ദേവിയും

അഞ്ജുവും പറയുന്നത്. അതേ സമയം അമരാവതിയിൽ ഹരി അപർണക്ക് നല്ലൊരു മറുപടി കൊടുക്കുന്നുണ്ട്. ഓരോന്ന് പറഞ്ഞ് തന്നെ ഇവിടെ പിടിച്ചുനിർത്താൻ എന്തെങ്കിലും പരിപാടിയുണ്ടെങ്കിൽ അത് നടക്കില്ലെന്ന് ഹരി പറഞ്ഞുവെക്കുകയാണ്. സാന്ത്വനം വീട്ടിലേക്ക് ഹരിയേട്ടൻ തിരിച്ചുവരാൻ കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകരും. തമ്പിക്ക് ഒരു വീഴ്ച വന്ന സമയമാണ് ഹരി അമരാവതിയിൽ അകപ്പെട്ടുപോയത്. കിട്ടിയ അവസരം നന്നായി ഉപയോഗിക്കുകയായിരുന്നു തമ്പിയും അപ്പുവും.

കുടുംബപ്രേക്ഷകരെ ആഹ്ലാദത്തിലാഴ്ത്തുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. റേറ്റിങ്ങിലും ഈ പരമ്പര മുൻപന്തിയിലാണ്. നടി ചിപ്പിയാണ് സാന്ത്വനത്തിന്റെ നിർമ്മാതാവ്. പരമ്പരയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നതും നടി ചിപ്പി തന്നെ. ഒരുപിടി മികച്ച താരങ്ങളാണ് സാന്ത്വനം പരമ്പരയിൽ ഒരുമിക്കുന്നത്. സോഷ്യൽ മീഡിയയിലുൾപ്പെടെ ഒട്ടേറെ ആരാധകരാണ് ഈ പരമ്പരയ്ക്കുള്ളത്. യുവാക്കളെയും ഏറെ ആകർഷിക്കുന്ന അവതരണമാണ് സാന്ത്വനത്തിന്റേത്. തമിഴ്

സീരിയലായ പാണ്ടിയൻ സ്റ്റോർസിന്റെ മലയാളം റീമേക്ക് ആണ് സാന്ത്വനം. ഇരുഭാഷകളിലും ഇപ്പോൾ ഒരേപോലെ സൂപ്പർ ഹിറ്റായി തുടരുകയാണ് ഈ പരമ്പര. തമിഴിൽ നടി സുചിതയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുമ്പ് ഹരിചന്ദനം എന്ന ഹിറ്റ്‌ സീരിയലിൽ നായികയായി എത്തിയത് സുചിതയായിരുന്നു. സുചിത വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരണം എന്നാവശ്യപ്പെടുന്നവരുമുണ്ട്.

Rate this post