തകർന്നടിഞ്ഞ് തമ്പി;വീട് വിട്ട് ഇറങ്ങി അപ്പു.!! സാന്ത്വനം കുടുംബത്തിൽ ഇനി സന്തോഷത്തിന്റെ നാളുകൾ; | Santhwanam today episode

Santhwanam today episode: കുടുംബപ്രക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ സാന്ത്വനം കഴിഞ്ഞ കുറേ എപ്പിസോഡുകൾ തമ്പിയെയും ഹരിയെയും കാണിച്ചുകൊണ്ടായിരുന്നു മുന്നോട്ടുപോകുന്നത്. ഹരിയെ തന്റെ വരുതിയിലാക്കാനുള്ള തമ്പിയുടെ ശ്രമങ്ങൾ ഓരോന്നായി അരങ്ങേറിക്കൊണ്ടിരിക്കുമ്പോൾ തന്റെ ഡാഡിയുടെ സ്നേഹത്തിന് മുൻപിൽ ഒനുമറിയാതെ മൂക്കും കുത്തി വീണ അപ്പു ഇപ്പോൾ അമരാവതിയിൽനിന്നും തന്റെ സ്നേഹസാന്ത്വനത്തിലേക്ക് തിരിച്ചുപോകുകയാണ്. ഇനി വരുന്ന എപ്പിസോഡുകൾ വളരെ സ്‌നേഹം

നിറഞ്ഞ കുടുംബ നിമിഷങ്ങൾ ആകുമെന്നാണ് പ്രേക്ഷകർ പറയുന്നത്. തമ്പിയുടെ കള്ളത്തരങ്ങളൊക്കെ മനസ്സിലാക്കികൊണ്ടാണ് ഹരി തമ്പിയെ പരിചരിച്ചത് എന്നുള്ള കാര്യങ്ങളൊന്നും പാവം അപ്പു ഇതുവരെ അറിഞ്ഞിട്ടില്ല. സാന്ത്വനത്തിലേക്ക് തിരിച്ചുപോകാമെന്ന അപ്പുവിന്റെ തീരുമാനം കേട്ട ഹരി വളരെ സന്തോഷത്തിലാണ്. ഇനി തമ്പിയുടെ കപടസ്നേഹം സഹിക്കണ്ടല്ലോ എന്ന സന്തോഷത്തോടെയാകും ഹരി എന്നാണ് പ്രേക്ഷകർ പറയുന്നത്. ഹരിയും അപ്പുവും തമ്മിലുള്ള ഈ സ്‌നേഹം ഇങ്ങനെ തന്നെ

നിലനിൽക്കട്ടെ എന്നും ഒരുപാട് പ്രേക്ഷകർ ആശംസിക്കുന്നുണ്ട്. അതേ സമയം ശിവാഞ്ജലി പ്രണയമുഹൂർത്തങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണെന്നും പ്രേക്ഷകർ പറയുന്നു. അഞ്ജുവിനെ ഒരു നിമിഷത്തേക്ക് പോലും പിരിഞ്ഞിരിക്കാൻ വയ്യാത്ത അവസ്ഥയിലാണ് ശിവന്റെ ഇപ്പോഴത്തെ ജീവിതം. ഇതുപറഞ്ഞുകൊണ്ട് ബാലേട്ടനും ശത്രുവും ഹരിയും അപ്പുവുമെല്ലാം ശിവനെ കളിയാക്കുന്നുമുണ്ട്. അഞ്ജലിയുടെ ശിക്ഷണത്തിൽ പഠനം തുടങ്ങിയ ശിവൻ കഥയുടെ അവസാനം വലിയ ആളാകുമോ

എന്നാണ് ഭൂരിഭാഗം പ്രേക്ഷകർക്കും അറിയേണ്ടത്. അത് അങ്ങനെ തന്നെ ആവണമെന്നുള്ള പ്രതീക്ഷയിൽ അവർ കാത്തിരിക്കുന്നതിനോടൊപ്പം ഇനി സാന്ത്വനം കുടുംബത്തിലെ അടുത്ത കുഞ്ഞ് ബാലന്റെയും ദേവിയുടേതുമോ അതോ ശിവന്റെയും അഞ്ജുവിന്റേതുമോ എന്ന ചോദ്യവുമുണ്ട്. കുടുംബങ്ങളുടെ ഐക്യം എന്നും നിലനിർത്തികൊണ്ടുപ്പോകുന്ന സാന്ത്വനം പ്രേക്ഷകർക്കെല്ലാം നല്ല മെസേജാണ് നൽകുന്നതെന്നാണ് പരമ്പരയെക്കുറിച്ചുള്ള എല്ലാവരുടെയും അഭിപ്രായം. കുറേ രസകരമായ നിമിഷങ്ങളും സ്നേഹവുമെല്ലാം പങ്ക് വെച്ചുള്ള സാന്ത്വനത്തിന്റെ വരും എപ്പിസോഡുകൾക്കായി തങ്ങൾ കാത്തിരിക്കുകയാണെന്നാണ് സ്ഥിരം പ്രേക്ഷകരുടെ അഭിപ്രായം

Rate this post