നല്ലവനായ ഡാഡിയുടെ തനി സ്വഭാവം അപ്പു അറിയുന്നു. മരുമകന് പാര പണിത് തമ്പി; ഹരിയുടെ ക്ഷമ നശിപ്പിച്ച് അപ്പു.!! |Santhwanam today episode

Santhwanam today episode: മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ സാന്ത്വനത്തിൽ ഇപ്പോൾ നടക്കുന്നത് പ്രേക്ഷകർക്ക് ഒരിക്കലും പ്രവചിക്കാൻ കഴിയാത്ത സംഭവവികാസങ്ങളാണ്. സ്നേഹ സാന്ത്വനം വീട്ടിൽ ഒത്തൊരുമയും ഐക്യവും സ്നേഹവും മുൻപോട്ടുപോകുമ്പോൾ അമരാവതിയിൽ അപ്പുവും തമ്പിയും തമ്മിൽ തെറ്റുകയും അപ്പു ഡാഡിയോട് ദേഷ്യപ്പെടുകയും ചെയ്യുന്ന അവസ്ഥയിലേക്കാണ് പരമ്പരയുടെ ഇപ്പോഴത്തെ പോക്ക്. തമ്പിക്കെതിരെ പൊട്ടിത്തെറിച്ചുകൊണ്ട് അപ്പുവിന്റെ തുറന്ന പ്രതികരണം

അറിയിച്ചിരിക്കുകയാണ്.. ഹരിയെ അപമാനിച്ചുകൊണ്ടുള്ള തമ്പിയുടെ പെരുമാറ്റം അപ്പുവിനെ ആകെ ദേഷ്യത്തിലാക്കിയിരിക്കുകയാണ്. ഹരിയെ തമ്പി അപമാനിച്ച കാര്യങ്ങൾ അറിഞ്ഞ അപ്പു തമ്പിയെ ഫോണിൽ വിളിച്ചുകൊണ്ട് തന്റെ ദേഷ്യം അറിയിക്കുകയാണ് ചെയ്തത്. ഒരിക്കലും ഞാൻ ഇത്തരത്തിൽ ഒരു പെരുമാറ്റം പ്രതീക്ഷിച്ചില്ലെന്നും ഡാഡി ഒരു കൗശലക്കാരനായ കുറുക്കൻ ആണെന്നും അപ്പു തമ്പിയോട് പറയുന്നുണ്ട്. ഹരിയെ തമ്പി അപമാനിച്ചത് അപ്പുവിന് ഒരിക്കലും സഹിക്കാൻ കഴിയാത്ത

കാര്യമായതിനാലാണ് തന്റെ പ്രിയപ്പെട്ട ഡാഡിയോട് അപ്പു ഇത്തരത്തിൽ പൊട്ടിത്തെറിച്ചത്. മകളുടെ ചോദ്യങ്ങൾക്ക് മുൻപിൽ ഉത്തരമില്ലാതെ നിൽക്കുകയാണ് തമ്പി. കളവുപറഞ്ഞ് സ്വയം തോൽവി സമ്മതിക്കുന്നതിലും നല്ലത് സത്യം പറഞ്ഞു തോറ്റുകൊടുക്കുന്നതാണെന്ന് മനസിലാക്കാൻ രാജശേഖരൻ തമ്പി ഒരല്പം വൈകിപ്പോയി. സ്നേഹസാന്ത്വനത്തെ തകർക്കാൻ തമ്പിയുടെ പദ്ധതികൾക്ക് കഴിയുന്നില്ല. അതുകൊണ്ട് തന്നെ വീണ്ടും വീണ്ടും തമ്പി തന്റെ ശ്രമങ്ങൾ നടത്തിക്കൊണ്ടേയിരിക്കുകയാണ്. ശിവനും
അഞ്ജലിയും സ്നേഹത്തോടെ തങ്ങളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുമ്പോൾ ഇരുവർക്കും ഇടയിൽ

ചെറിയ ചെറിയ കലഹങ്ങളെല്ലാം വരുന്നുണ്ട്. എന്നാലും അത് അൽപ്പായുസ് ഉള്ളവയായതിനാൽ ശിവാഞ്ജലി പ്രണയകഥ കാണാൻ പ്രേക്ഷകർക്ക് എന്നും ഇഷ്ടമാണ്. അതേപോലെ തന്നെ അപ്പുവിനെയും ഹരിയേയും പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. തമ്പിയുടെ പദ്ധതികളിൽ തകരാതെ സാന്ത്വനം വീട് ഇനിയും സമാധാനപൂർണ്ണമായി മുൻപോട്ടുപോകണമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. വരുന്ന എപ്പിസോഡുകളിൽ തമ്പിക്ക് വൻ തിരിച്ചടികൾ കിട്ടണമെന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. സാന്ത്വനത്തിന്റെ കഥാഗതി എങ്ങോട്ടെന്നുള്ള ചോദ്യത്തിന്റെ ഉത്തരം വരും എപ്പിസോഡുകളിൽ നിന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കാം.

Rate this post