ശ്രീനിലയം ഇനി സരസ്വതിയമ്മക്കോ വേദികക്കോ ? ; സുമിത്രയുടെ വിവാഹം ഇനി പോളിംഗിന് വെക്കുമോ? ; | Kudumbavilakku today episode

Whatsapp Stebin

Kudumbavilakku today episode: അതെ, സിദ്ധു ഇപ്പോൾ ഭിക്ഷ യാചിക്കുകയാണ്. അതും ഒരിക്കൽ താൻ നിഷ്കരുണം ഉപേക്ഷിച്ച തൻറെ ഭാര്യയുടെ അടുത്ത്. ഇത് കാലം അയാൾക്ക് കരുതിവെച്ച വിധിയാണ്. വേദികക്കൊപ്പം ഒരു പുതിയ ജീവിതം തുടങ്ങുമ്പോൾ, വേദികയുടെ കഴുത്തിൽ മിന്നുകെട്ടുമ്പോൾ സ്വന്തം ഭാര്യയെക്കുറിച്ച്, മക്കളെക്കുറിച്ച് സിദ്ധു ചിന്തിച്ചിരുന്നില്ല. എന്നാലിന്ന് സുമിത്ര മറ്റൊരു വിവാഹം ചെയ്യാനൊരുങ്ങുമ്പോൾ അയാൾക്ക് അയാളുടെ മനസ്സിനെ പോലും നിയന്ത്രിക്കാൻ സാധിക്കുന്നില്ല. സുമിത്രയും രോഹിത്തും ഒന്നിക്കണമെന്ന് തന്നെയാണ്

പ്രേക്ഷകർ പറയുന്നത്. സുമിത്രയും സിദ്ധാർത്തും ഒന്നിക്കണമെന്ന് പറയുന്ന കേവലഭൂരിപക്ഷത്തോട് മറുപക്ഷം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് വേദികയും സമ്പത്തും വീണ്ടും ഒന്നിക്കണമെന്ന് നിങ്ങൾ പറയുന്നില്ല? അപ്പോൾ പിന്നെ സ്ത്രീക്ക് മാത്രം നിങ്ങൾ അടിച്ചേൽപ്പിക്കുന്ന അപ്രഖ്യാപിതമായ ഈ ഒത്തുതീർപ്പ് പുരുഷന് എന്തുകൊണ്ട് ബാധകമല്ല?..പുരുഷൻ തെറ്റ് ചെയ്താൽ അത് സ്വാഭാവികം, മനുഷ്യസഹജം, തെറ്റ് പറ്റാത്തവരായി ആരുമില്ല. സ്ത്രീ തെറ്റ് ചെയ്താൽ അതൊന്നുമില്ല. സുമിത്ര

സിദ്ധാർത്ഥിനെ വിവാഹം കഴിക്കണമെന്ന് പറയുന്നവർ വേദികയും സമ്പത്തും ഒന്നിക്കാനും മുറവിളി കൂട്ടണം. വേദിക ചെയ്യുന്നതൊന്നും തെറ്റല്ലെങ്കിൽ സിദ്ധുവിനെയും വെറുതെ വിടാം. മലയാളം ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഇപ്പോഴിതാ ചൂടേറിയ ചർച്ചകൾക്ക് കളമൊരുക്കുകയാണ് കുടുംബവിളക്ക് പരമ്പര. കല്യാണമാണ് വിഷയം. സുമിത്രയുടെ പുനർവിവാഹം. ഇതിപ്പോൾ പ്രേക്ഷകരുടെ പോളിങ്ങിനുപോലും വിടേണ്ട അവസ്ഥയാണ്. മാറുന്ന സമൂഹത്തിനനുസരിച്ച് കഥയെഴുതാൻ അണിയറപ്രവർത്തകർ

തയ്യാറാകുമ്പോഴും ചോദ്യങ്ങളും വിമർശനങ്ങളും ഉയരുകയാണ്. ഇവിടെ ശക്തമായ ഒരു നിലപാട് എടുക്കേണ്ടത് സുമിത്രയാണ്. അതിന് സുമിത്ര തയ്യാറായിക്കഴിഞ്ഞു. ഇനിയും നിങ്ങളെന്നെ ശല്യപ്പെടുത്തുകയാണെങ്കിൽ നിങ്ങളെ നിലക്കുനിർത്താൻ എനിക്കറിയാം എന്ന് സുമിത്ര സിദ്ധാർത്തിനോട് പറയുമ്പോൾ പ്രേക്ഷകർ നിറകയ്യടികളാണ് സുമിത്രക്ക് സമ്മാനിക്കുന്നത്. സുമിത്രക്ക് പിന്തുണയുമായി നിലീന കൂടി എത്തുന്നതോടെ കുടുംബവിളക്ക് ഇനി കൂടുതൽ ത്രില്ലിംഗ് ആകും

Rate this post