ബാലേട്ടൻ എവിടെ? സാന്ത്വനത്തിൽ വൻ ട്വിസ്റ്റ് ; ഹോസ്പിറ്റൽ തകർത്തു കുഞ്ഞിനെ എടുക്കാൻ ഹരിയുടെ ശ്രെമം.!! തമ്പിയെ തകർത്ത് ആ എൻട്രി.!! | Santhwanam Today June 8 Malayalam

Santhwanam Today June 8 Malayalam : ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തുവരുന്ന സാന്ത്വനം എന്ന പരമ്പര ഇന്നും ടിആർപി റൈറ്റിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതിന് അടിസ്ഥാനപരമായ കാരണം ശിവാഞ്ജലി ഫാൻസ് തന്നെയാണ്. പരമ്പര പ്രക്ഷേപണം ആരംഭിച്ച അന്നുമുതൽ ഇന്നുവരെ ശിവാഞ്ജലിയ്ക്ക് ഉള്ള ഫാൻസിനെ കടത്തിവെട്ടാൻ മറ്റ് ആർക്കും കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ സാന്ത്വനത്തിന്റെ പ്രമോയും എപ്പിസോഡുകളും ഒക്കെ വളരെ പെട്ടെന്ന്

ആളുകൾക്കിടയിൽ നിറയാറുണ്ട്. ഇപ്പോൾ ഏറ്റവും പുതിയ പ്രമോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ അഞ്ചുവും ശിവനും സാന്ത്വനം വീട്ടിലേക്ക് വരുന്നതാണ് ഏറ്റവും പുതിയ പ്രമോ കാണിക്കുന്നത്.കണ്ണനും ലക്ഷ്മി അമ്മയും ദേവിയും ഉമ്മറത്തിരുന്ന് സംസാരിക്കുമ്പോഴാണ് ശിവനും അഞ്ജുവും ഹരിയും കൂടി അവിടെക്ക് എത്തുന്നത്. ദേവിയെ കണ്ടതും കെട്ടിപ്പിടിച്ച് കരയുന്ന അഞ്ജലിയെ പുതിയ പ്രമോയിൽ കാണാം. അതേസമയം തന്നെ അമ്മയുടെ മടിയിൽ കിടന്ന് കരയുകയാണ് ശിവൻ ചെയ്യുന്നത്.

നീ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് ഞങ്ങൾക്കറിയാമല്ലോ എന്ന് ലക്ഷ്മി അമ്മ പറയുമ്പോൾ ഞങ്ങൾ തെറ്റ് ചെയ്തു എന്നും ബാലേട്ടൻ വഴക്ക് പറഞ്ഞപ്പോൾ ഇവിടെ നിന്നിറങ്ങി പോയതാണ് ഞങ്ങൾ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും ശിവൻ അമ്മയോട് പറയുന്നുണ്ട്.അതേസമയം മുറിയിൽ ഇരുന്നു കരയുന്ന അഞ്ചുവിന്റെ അടുത്ത് എത്തി ആശ്വസിപ്പിക്കുന്ന ദേവിയെയും കാണാം. താൻ കാരണം കുടുംബത്തിന് വലിയ ബാധ്യത നേരിടേണ്ട സാഹചര്യം ഉണ്ടായല്ലോ

എന്നോർത്ത് വിഷമിക്കുകയാണ് അഞ്ജലി. ഇത്രയും വലിയ കേസിൽ നിന്ന് രക്ഷപ്പെട്ട് പുറത്ത് വന്നല്ലോ എന്നോർത്ത് സമാധാനിക്കാം എന്ന് ദേവി അഞ്ജുവിനോട് പറയുന്നുണ്ട്. ലേലത്തുക അടയ്ക്കാൻ മറ്റെന്തെങ്കിലും വഴി ഉണ്ടാകും എന്നും ദേവി അഞ്ജുവിനെ ആശ്വസിപ്പിക്കുന്നു. ശിവൻ മുറിയിൽ എത്തുമ്പോൾ സങ്കടപ്പെട്ടിരിക്കുന്ന അഞ്ജുവിനെയാണ് കാണാൻ കഴിയുന്നത്. ഇനിയൊന്നും ചെയ്യാൻ പറ്റില്ലല്ലോ എന്ന നിരാശയിൽ അഞ്ചു കരയുമ്പോൾ അഞ്ചുവിന് വേണ്ടി ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്നോർത്ത് വിഷമിക്കുകയാണ് ശിവൻ.

4.9/5 - (40 votes)