രോഹിത്തിനെ കുറിച്ച് ഡോക്ടർ പറഞ്ഞത് കേട്ട് ഞെട്ടി അവർ.!! രോഹിത്തിന്റെ നടത്തം കണ്ട് കിളിപോയി സിദ്ധാർഥ്.!! | Kudumbavilakk Latest Episode Malayalam

Kudumbavilakk Latest Episode Malayalam : സുമിത്ര എന്ന കേന്ദ്ര കഥാപാത്രത്തിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന കുടുംബവിളക്ക് എന്ന പരമ്പരയ്ക്ക് ഓരോ ദിവസം കഴിയുന്തോറും ആരാധകരുടെ എണ്ണം കൂടി വരികയാണ്. ഏഷ്യാനെറ്റിൽ അവതരിപ്പിക്കപ്പെടുന്നതിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള സീരിയലുകളിൽ ഒന്നായി കുടുംബവിളക്ക് മാറിയിരിക്കുകയാണ്. വളരെ പെട്ടെന്നാണ് പരമ്പര ആളുകൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നത്. ഓരോ ദിവസവും വ്യത്യസ്തമായ കഥാഗതിയിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന പരമ്പരയിൽ ഏറ്റവും അടുത്തായി നടക്കാൻ സന്തോഷകരമായ മുഹൂർത്തമാണ്

ശീതളിന്റെയും സച്ചിന്റെയും വിവാഹം. ആദ്യം സുമിത്രയും രോഹിത്തും സുമിത്രയുടെ കുടുംബാംഗങ്ങളും ഒക്കെ ഈ വിവാഹത്തോട് എതിർത്തെങ്കിലും സച്ചിനും സച്ചിന്റെ അച്ഛനും കുടുംബവും വിവാഹാലോചനയുമായി സുമിത്രയുടെ വീട്ടിലേക്ക് എത്തിയിരിക്കുകയാണ്.വിവാഹ കാര്യം ആലോചിക്കാൻ വരുന്നത് രോഹിത്തിനോട് തലേനെ വിളിച്ചു പറഞ്ഞിരുന്നു എന്ന് സച്ചിൻറെ അച്ഛൻ പറയുമ്പോൾ ഈ വിവാഹത്തിന് ഞങ്ങൾക്കാർക്കും യാതൊരു എതിർപ്പും ഇല്ലെന്ന് രോഹിത് പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവരുടെ വിവാഹം കുടുംബം അംഗീകരിച്ചു എന്ന് വേണം കരുതാൻ. മാത്രവുമല്ല രോഹിത് തങ്ങളോട് എല്ലാ കാര്യങ്ങളും പറഞ്ഞു എന്നും സച്ചിനുമായുള്ള

വിവാഹത്തിന് തങ്ങൾക്ക് പൂർണ്ണ സമ്മതമാണെന്നും ശീതളിന്റെ മുത്തച്ഛൻ പറയുമ്പോൾ എല്ലാത്തിനും അവസാന തീരുമാനം ശീതളിന്റെ അച്ഛൻറെതാണെന്ന് പറഞ്ഞു എത്തിയിരിക്കുകയാണ് സിദ്ധാർത്ഥിന്റെ അമ്മ.സിദ്ധാർത്ഥിനോട് ആലോചിക്കണം എന്നും ശീതളിന്റെ അച്ഛനല്ലേ അവസാന തീരുമാനം പറയേണ്ടത് എന്നും ശീതളിന്റെ മുത്തശ്ശി പറയുന്നു. അത് കേൾക്കുമ്പോൾ വിഷമവും സംശയവും ഉള്ളിലൊതുക്കി നിൽക്കുന്ന സുമിത്രയെയാണ് ഏറ്റവും പുതിയ പ്രമോയിൽ കാണാൻ കഴിയുന്നത്. അതേസമയം തന്നെ

രോഹിത് ആരോഗ്യം വീണ്ടെടുത്ത് പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു എന്ന സന്തോഷകരമായ വാർത്തയും ഡോക്ടർ അറിയിച്ചിരിക്കുകയാണ്. ഡോക്ടർ പറയുന്നത് കേട്ട് സന്തോഷത്തോടെ വിശ്വസിക്കാൻ കഴിയാതെ നിൽക്കുന്ന രോഹിത്തും പുതിയ പ്രമോയിൽ പ്രധാന ആകർഷണമായി മാറുന്നുണ്ട്. എന്നിരുന്നാൽ തന്നെയായാലും സച്ചിനും ശീതളും ഒന്നിക്കുമോ എന്നും ഇവരുടെ വിവാഹത്തിൽ സിദ്ധാർത്ഥിന്റെ തീരുമാനം എന്താണെന്ന് അറിയാൻ സുമിത്രയെയും കുടുംബത്തെയും പോലെ തന്നെ കുടുംബവിളക്ക് പ്രേക്ഷകരും കാത്തിരിക്കുകയാണ്.

Rate this post