അപ്പു വാക്കുപാലിക്കുന്നു; കുഞ്ഞിനെ ദേവിക്ക് ദാനമായി നൽകി അപർണ.!! നോക്ക് കുത്തിയായി തമ്പിയും രാജേശ്വരിയും.!! | Santhwanam Today June 13 Viral Malayalam

Santhwanam Today June 13 Viral Malayalam : മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ഈ പരമ്പര കഴിഞ്ഞ കുറേ വർഷങ്ങളായി ടിആർപി റൈറ്റിങ്ങുകളിൽ ഒന്നാം സ്ഥാനത്താണ്. വ്യത്യസ്തമായ കഥാ പ്രമേയം തന്നെയാണ് ഈ പരമ്പരകളെ മറ്റു പരമ്പരകളിൽ നിന്നും വേറിട്ട് നിർത്തുന്നത്. തമിഴ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം റീമേക്ക് ആണ് ഇത്. കഥയിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ തങ്ങളുടെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാന്ത്വനം

കുടുംബത്തിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളും അതോടൊപ്പം തന്നെ മരുമകളായ അപർണ ഒരു കുഞ്ഞിന്റെ അമ്മയായതുമായിരുന്നു കഥയിലെ പ്രധാന പ്രമേയമായി പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. കുഞ്ഞിനെയും അപ്പുവിനെയും ഇപ്പോൾ അച്ഛനായ രാജശേഖരൻ തമ്പിയും സഹോദരി രാജേശ്വരിയും ചേർന്ന് സാന്ത്വനം കുടുംബത്തിൽ നിന്നും അടർത്തി തങ്ങളിലേക്ക് ചേർക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കുഞ്ഞിനെ സാന്ത്വനം കുടുംബത്തിൽ നിന്നും ആരെങ്കിലും വന്ന് കാണുന്നതോ
താലോലിക്കുന്നതോ ഇരുവർക്കും ഇഷ്ടപ്പെടുന്നില്ല. ഇപ്പോൾ അപ്പുവിനെയും കുഞ്ഞിനെയും കാണാൻസാന്ത്വനം കുടുംബത്തിലുള്ളവർ അമരാവതിയിൽ എത്തിയിരിക്കുകയാണ്. ദേവി കുഞ്ഞിനെ എടുക്കുന്നതും ലക്ഷ്മി അമ്മയുടെ കയ്യിൽ കൊടുക്കുന്നതും അടുത്ത ദിവസത്തെ ദൃശ്യങ്ങളിൽ പ്രധാനമാണ്. അപ്പുവിനെയും കുഞ്ഞിനെയും സുരക്ഷയെ ചൊല്ലിയാണ് ആരെയും കാണിക്കാത്തത് എന്നാണ് തമ്പിയുടെയും രാജേശ്വരിയുടെയും വാദം.എന്നാൽ ഞങ്ങളുടെ കുഞ്ഞിന്റെ കാര്യത്തിൽ എനിക്കും ഹരിക്കുമില്ലാത്ത വേവലാതി ഒന്നും മറ്റാർക്കും വേണ്ട എന്ന്
ഉറപ്പിച്ചു പറയുകയായിരുന്നു അപ്പു.

അപ്പുവിന്റെയും ഹരിയുടെയും തീരുമാനത്തിൽ രാജശേഖരൻ തമ്പിക്കും രാജേശ്വരിക്കും മറിച്ചൊന്നു പറയാൻ സാധിച്ചില്ല. കുഞ്ഞിന്റെ നോട്ടവും ഭാവവും ഒക്കെ കണ്ടിട്ട് രാജേശ്വരിയുടെ മുഖമാണ് എന്ന് ജയന്തി പറയുന്നു.ഇത് കേട്ട് രാജേശ്വരി പുഞ്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.ഇതിനിടയ്ക്കാണ് രാജേശ്വരി ശിവനെ നോവിക്കാൻ മറ്റൊരു വാക്കുകൾ കണ്ടെത്തുന്നത്. കുഞ്ഞ് ജനിച്ചപ്പോൾ തന്നെ ശിവനും അഞ്‌ജലിക്കും പോലീസ് സ്റ്റേഷനിൽ കയറിയേണ്ടി വന്നില്ലേ എന്ന് അവർ പറയുന്നു. ഇത് കേട്ട് സ്വന്തനത്തിലെ എല്ലാവർക്കും വിഷമമാകുന്നു. എന്നാൽ ഇക്കാര്യം കേട്ട ജയന്തി അത്ഭുതത്തോടെ ചോദിക്കുന്നു പോലീസ് സ്റ്റേഷനിൽ ആയി എന്നോ
.. ജയന്തിക്ക് അടുത്ത ഒരു വിവാദമുണ്ടാക്കാനുള്ള വിഷയമാണ് യഥാർത്ഥത്തിൽ രാജേശ്വരി എറിഞ്ഞുകൊടുത്തത്. അടുത്ത ദിവസങ്ങളിലെ എപ്പിസോഡിൽ കഥ എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

3.9/5 - (36 votes)