റൈഡേഴ്സിനോട് ക്ഷമപറഞ്ഞ് മഞ്ജു വാര്യർ.!! ഇങ്ങൾക്കൊക്കെ എന്തും ആവാലോ എന്ന് ആരാധകരും; പുതിയ ചിത്രങ്ങൾ വൈറൽ.!! | Manju Warrier New Riding Photos Viral

Manju Warrier New Riding Photos Viral : സ്‌കൂള്‍ കലോത്സവങ്ങളിലെ കലാതിലകത്തില്‍ നിന്ന് വന്ന് മലയാള സിനിമയില്‍ തിലകം ചാര്‍ത്തിയ നടിയാണ് മഞ്ജു വാര്യര്‍. ആദ്യ സിനിമ മുതല്‍ പെട്ടെന്നാണ് ഈ കലാകാരി സിനിമാ ആസ്വാദകരുടെ മനം കീഴടക്കിയത്. 1995-ല്‍ സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു മലയാളികളുടെ പ്രിയതാരമായി അരങ്ങേറ്റം കുറിച്ചത്. കുടുംബ ജീവിതത്തിലും പല പ്രതിസന്ധികളും അഭിമുഖീകരിച്ച മഞ്ജുവിന്റെ ഒരു ഇടവേളക്ക് ശേഷം തിരിച്ചു വരവ്വലിയ ആഘോഷത്തോടെയാണ് മലയാളികള്‍ ഏറ്റെടുത്തത്. മലയാളത്തോടൊപ്പം തമിഴ് സിനിമയിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലെത്തിയ ലേഡീസ് സൂപ്പര്‍ സ്റ്റാര്‍

ഇന്ന് മലയാള സിനിമയില്‍ പുരുഷ സൂപ്പര്‍ താരങ്ങളോടൊപ്പമാണ് സ്ഥാനം. ഇതിനിടെയാണ് ബൈക്ക് ഓടിക്കുന്ന മഞ്ജുവിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തത്. ടൂവീലര്‍ ലൈസന്‍സ് നേടിയതിന് പിന്നാലെ നടി മഞ്ജു വാര്യര്‍ ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് സ്വന്തമാക്കിയിരുന്നു. താരം ആഗ്രഹിച്ചു സ്വന്തമാക്കിയ ബൈക്കുമായി റൈഡിനു ഇറങ്ങിയ മഞ്ജുവിന്റെ ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ മഞ്ജു വാര്യര്‍ ബിഎംഡബ്ല്യൂ ബൈക്കില്‍ സോളോ ട്രിപ്പിന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍. പങ്കുവച്ചത് വീണ്ടും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ‘നിങ്ങളിത് നേടിയിരിക്കുന്നു പെണ്‍കുട്ടി’

എന്ന ക്യാപ്ഷനോടെ ബ്ലാക്ക് ജാക്കറ്റും അണിഞ്ഞ് കാട്ടിലൂടെയുള്ള റൈഡിന്റെ ചിത്രങ്ങള്‍ മഞ്ജു തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. റൈഡിംഗ് ഗേളിനെ പോലെ എല്ലാ കോസ്റ്റ്യൂമും ധരിച്ചിട്ടുണ്ടെങ്കിലും തനിക്ക് റൈഡിംഗ് ബുട്ട് ലഭിച്ചില്ലെന്നും മഞ്ജു ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിട്ടുണ്ട്. ”റൈഡിംഗ് ബൂട്ടുകളുടെ അഭാവമുണ്ട്, റൈഡര്‍മാര്‍ ക്ഷമിക്കണം” എന്നാണ് മഞ്ജു കുറിച്ചത്. നടന്‍ അജിത്തിനെ ടാഗ് ചെയ്തുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു 1250 ജിഎസ് എന്ന ബൈക്ക് ആണ് മഞ്ജു സ്വന്തമാക്കിയിരിക്കുന്നത്. സാഹസിക വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന്റെ വില 28 ലക്ഷം രൂപയാണ്. ബൈക്ക് വാങ്ങാനും ഓടിക്കാനുമുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് മഞ്ജു വാര്യര്‍ പറഞ്ഞിട്ടുണ്ട്.

അടുത്തിടെ നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറുനൊപ്പവും മഞ്ജു വാര്യര്‍ റൈഡ് നടത്തിയിരുന്നു. സൗബിനു നന്ദി പറഞ്ഞ് അന്ന് മഞ്ജു വാര്യര്‍ പോസ്റ്റ് ഇട്ടിരുന്നു. തമിഴ് സൂപ്പര്‍ താരം അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് റൈഡ് പോയതിന് ശേഷമാണ് തനിക്കും ബൈക്ക് റൈഡറിലെ തന്റെ പാഷന്‍ മഞ്ജു വെളിപ്പെടുത്തിയത്. ബൈക്ക് ഓടിക്കണമെന്ന ആഗ്രഹമുണ്ടായതും ഈ ട്രിപ്പിലാണെന്ന് നടി വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമാ അഭിനയത്തോടൊപ്പം സാഹസിക ബൈക്ക് യാത്രയിലും മഞ്ജു വാര്യര്‍ തന്റെ പ്രതിഭ വ്യക്തമാക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തിന് നിരവധി പേരാണ് കമന്റുകളായി രംഗത്തെത്തിയിരിക്കുന്നത്. ഏതായാലും ജീവിതത്തിലെ മനക്കരുത്ത് എല്ലാ മേഖലയിലുമുണ്ടെന്ന് തെളിയിക്കുകയാണ് മലയാളത്തിന്റെ ലേഡീസ് സൂപ്പര്‍ സ്റ്റാര്‍.

Rate this post