മഞ്ജു വാര്യരും നടൻ സൗബിനും ഇനി ഒന്നിച്ചുള്ള യാത്രയിലേക്ക്.!!പുതിയ ബൈക്കിൽ അടിച്ചു പൊളിച്ച് ലേഡി സൂപ്പർസ്റ്റാർ. | Manju Warrier And Sowbin Happy News Viral Malayalam

Manju Warrier And Sowbin Happy News Viral Malayalam : മലയാള സിനിമ പ്രേമികളുടെ പ്രിയതാരങ്ങളാണ് മഞ്ജു വാര്യരും സൗബിനും. സിനിമ മേഖലയിലെ മലയാള ചിത്രങ്ങൾ എടുത്തു നോക്കുമ്പോൾ എന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന രണ്ടു രൂപങ്ങളാണ് ഇവരുടെത്. ഇവർ രണ്ടുപേരും തെരഞ്ഞെടുക്കുന്ന വ്യത്യസ്തമായ കഥാപാത്രങ്ങൾ തന്നെയാണ് ഇവരെ പ്രേക്ഷകർക്ക് പ്രിയങ്കരരാക്കി മാറ്റുന്നതും. ഇപ്പോഴിതാ ഇരുവരുടെയും പുതിയൊരു വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

തുനിവ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞതോടുകൂടി മഞ്ജു ആഗ്രഹിച്ച ബൈക്ക് സ്വന്തമാക്കുന്നത് നമ്മളെവരും സമൂഹമാധ്യമങ്ങളിലൂടെ കണ്ടതാണ്. തല അജിത്ത് തന്നെയാണ് തന്നെ ബൈക്കോടിക്കാൻ പഠിപ്പിച്ചതെന്നും ഇരുവരും ഒന്നിച്ച് ബൈക്കോടിച്ചു എന്നും അന്ന് പോയ വഴിയെല്ലാം വീണ്ടും സഞ്ചരിക്കാൻ ആഗ്രഹിക്കുന്നു എന്നുമെല്ലാം താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ ആഗ്രഹിച്ച ബൈക്ക് സ്വന്തമാക്കിയപ്പോൾ സുഹൃത്തായ

സൗബിനൊപ്പം ഒരു യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് മഞ്ജു. ടൂവീലർ ലൈസൻസ് സ്വന്തമാക്കിയ മഞ്ജുവിനെ കുറിച്ചും അതുകഴിഞ്ഞ് ബിഎംഡബ്ലിയു ആർ 1250 ജി എസ് ബൈക്ക് താരം സ്വന്തമാക്കിയതിനെ കുറിച്ചും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർ അറിഞ്ഞിരുന്നു. മഞ്ജു ഈ ബൈക്ക് സ്വന്തമാക്കിയതിനുശേഷമാണ് നടനും നിർമ്മാതാവുമായ സൗബിൻ എം ഡബ്ല്യൂ ജി എസ് ട്രോഫി എഡിഷൻ ആർ1250 ജിഎസ് സ്വന്തമാക്കിയത്.പുതിയ ബൈക്കും ആയി റൈഡ്ന് ഇറങ്ങി തിരിച്ചിരിക്കുന്ന

ഇരുവരുടെയും ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ആരാധകർക്ക് വേണ്ടി പങ്കുവെച്ച ഈ പുതിയ ചിത്രങ്ങൾക്കു താഴെ മഞ്ജു ചില വരികൾ കുറിച്ചിരിക്കുന്നു.”ഞാൻ അഭിമുഖീകരിക്കാത്ത ഭയങ്ങൾ എന്റെ പരിമിതികളായി മാറുന്നു. നല്ല സുഹൃത്തുക്കളായും ക്ഷമാശീലരായ ഗൈഡുകളായും എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി”. വെള്ളരി പട്ടണമാണ് ഒടുവിൽ തിയേറ്ററിലെത്തിയ മഞ്ജു വാര്യരുടെയും സൗബിന്‍ ഷാഹിറിന്റെയും ചിത്രം. സഹോദരങ്ങളായിട്ടാണ് ഇരുവരും ഈ ചിത്രത്തിൽ അഭിനയിച്ചത്. കുടുംബ പശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയര്‍ ആയ ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയാണ്.

5/5 - (1 vote)