തമ്പിയെ തറപറ്റിച്ചു ബാലേട്ടൻ.!! ഊട്ടുപുരയുടെ ഉത്ഘാടനം ഗംഭീരം.!! സാന്ത്വനം വീട്ടിൽ സന്തോഷ നിമിഷങ്ങൾ.!! | Santhwanam Today Episode October 23
Santhwanam Today Episode October 23 : ഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡുകളാണ് ഇനി സാന്ത്വനം സീരിയലിൽ നടക്കാൻ പോകുന്നത്. കഴിഞ്ഞ എപ്പിസോഡുകളിലൊക്കെ സാന്ത്വനം കുടുംബം ആകെ വിഷമഘട്ടത്തിലൂടെ പോകുന്ന രംഗങ്ങളായിരുന്നു നടന്നിരുന്നത്. എന്നാൽ ഈ ആഴ്ച പ്രേക്ഷകർക്ക് സന്തോഷം നൽകുന്ന സംഭവങ്ങളാണ് നടക്കാൻ പോകുന്നത്. ശിവൻ്റെ ഊട്ടുപുര നാളെ മുതൽ തുറക്കാൻ വേണ്ടി കടവൃത്തിയാക്കി വന്നിരിക്കുകയാണ് ബാലനും ഹരിയും ശിവനും. അങ്ങനെ എല്ലാവരും ഉമ്മറത്തിരുന്ന് കടയുടെ കാര്യത്തെ കുറിച്ച് പറഞ്ഞപ്പോൾ
എല്ലാവർക്കും സന്തോഷമായി. പിന്നെ ഭക്ഷണം കഴിച്ച് എല്ലാവരും ഉറങ്ങാൻ വേണ്ടി പോയി. അപ്പോഴാണ് അഞ്ജുവും ശിവനും മുറിയിൽ ഇരുന്ന് പലതും സംസാരിച്ചുകൊണ്ടിരിക്കുന്നത്. അപ്പോഴാണ് ശങ്കരമ്മാമ ഫോൺ വിളിക്കുന്നത്. മാമയോട് നാളെ രാവിലെ ഊട്ടുപുരയിലെത്താൻ പറയുന്നു. പിറ്റേ ദിവസം രാവിലെ എല്ലാവരും കടയിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു. ദേവി വലിയ പ്രാർത്ഥനയിലായിരുന്നു. അപ്പോഴാണ് കണ്ണൻ്റെ ഫോൺ വരുന്നത്. കണ്ണനോട് എല്ലാവരും സംസാരിച്ച ശേഷം
പെട്ടെന്ന് തന്നെ ബാലൻ സഖാവിനോട് ഊട്ടുപുരയിലേക്ക് വരാൻ ആവശ്യപ്പെടുന്നു. എനിക്ക് സമയമില്ലെന്നും നല്ല സന്തോഷത്തോടെ ഉദ്ഘാടനം നടത്താനും സഖാവ് പറയുന്നു. പിന്നീട് സാന്ത്വനംവീട് പൂട്ടി എല്ലാവരും ചേർന്ന് കടയിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ ശങ്കരമാമനും, സാവിത്രി അമ്മായിയും,സേതുവും, ഇക്കയും, ശാരദേച്ചിയുമൊക്കെ ഇവരെ കാത്ത് നിൽക്കുകയായിരുന്നു. ഉടൻ തന്നെ കട തുറന്ന് ഉദ്ഘാടത്തിനുള്ള തയ്യാറെടുപ്പിലാണ്. അച്ഛൻ്റെയും അമ്മയുടെയും ഫോട്ടോയ്ക്ക് മാലയിട്ട ബാലൻ തിരികൊളുത്തിയപ്പോൾ ശിവൻ പൊട്ടിക്കരയുകയായിരുന്നു. ശിവന് അമ്മയുടെ ഫോട്ടോ കണ്ടപ്പോൾ ഞാനാണല്ലേ ഇതിനു കാരണമെന്ന് ആലോചിച്ച് ശിവൻ കരഞ്ഞു പോവുകയാണ്.
അങ്ങനെ ഉദ്ഘാടനം കഴിഞ്ഞ് ശിവനെ ക്യാഷ്യറിൽ ഇരുത്തി ബാലൻകൈ നീട്ടമായി പണം നൽകുകയാണ്. ഇത് കണ്ട് എല്ലാവരും ക്ലാപ്പ് ചെയ്യുകയായിരുന്നു. എല്ലാവർക്കും വലിയ സന്തോഷമായി. എല്ലാവരും കടയിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്നു. ശിവൻ്റെ കൂടെ അഞ്ജുവും കടയിൽ തന്നെ നിൽക്കുകയാണ്. ഇതൊക്കെ അറിഞ്ഞ് ഭദ്രൻ ബാലനെ തകർക്കാൻ പല വഴികളും നോക്കുന്നുണ്ട്. വീട്ടിലെത്തിയ ശേഷം അപ്പുവിന് അമ്മയുടെ ഫോൺ വരികയാണ്.തമ്പിയുടെ അവസ്ഥയെക്കുറിച്ച് അപ്പുവിനോട് അമ്മ പറയുകയാണ്. കുടിച്ച് വീട്ടിൽ തന്നെ ഇരിക്കുകയാണെന്നും, ബിസിനസൊന്നും ശ്രദ്ധിക്കാറില്ലെന്നും മറ്റും പറയുന്നു.
ഫോൺ വച്ച ശേഷം അപ്പു മമ്മി വിളിച്ച കാര്യമൊക്കെ ഹരിയോട് പറയുകയാണ്. അപ്പോഴാണ് ബാലേട്ടൻ ഹരിയുടെ റൂമിലേക്ക് വരുന്നത്. എന്താണ് വിഷമിച്ചു നിൽക്കുന്നതെന്നു ചോദിച്ചപ്പോൾ ഹരി തമ്പിയുടെ കാര്യം പറയുകയാണ്. ബാലേട്ടൻ അപ്പുവിനോട് വിഷമിക്കേണ്ടെന്ന് പറയുകയാണ്. എനിക്ക് വിഷമമില്ലെന്നും ഡാഡി ചെയ്തതിൻ്റെ ഒക്കെയാണ് ഇപ്പോൾ ഡാഡിക്ക് കിട്ടുന്നതെന്നുമാണ് അപ്പു പറയുന്നത്. പിന്നീട് ബാലൻ നേരെ റൂമിൽ പോയി. ദേവിയും ബാലനും തമ്പിയുടെ കാര്യങ്ങളായിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്. അങ്ങനെ സാന്ത്വനംവീട്ടിൽ സന്തോഷമുള്ള കാര്യങ്ങളാണ് ഈ ആഴ്ച നടക്കാൻ പോകുന്നത്.