തമ്പിയുടെ അടപ്പൂരി ബാലൻ ആ സത്യം പറയുമ്പോൾ; അപ്പുവിന്റെ പ്രതികരണത്തിൽ ഞെട്ടി ദേവി.!! ചിറ്റപ്പനെ കയ്യോടെ പിടിച്ചു ബാലേട്ടൻ.!! | Santhwanam Today Episode October 21
Santhwanam Today Episode October 21 : സാന്ത്വനം പ്രേക്ഷകർക്ക് സന്തോഷം നൽകുന്ന രംഗങ്ങളാണ് ഇപ്പോൾ സീരിയലിൽ നടന്നു കൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശിവൻ്റെ ഊട്ടുപുര തുറന്ന് കട വൃത്തിയാക്കി കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് അവിടെ ഹോൾസെയിൽ കട നടത്തുന്ന ഇവർക്ക് പരിചയക്കാരനായ മനോഹരേട്ടൻ വരുന്നത്.അവിടെ ആവശ്യത്തിന് വേണ്ട പച്ചക്കറികളും, ചിക്കനുമൊക്കെ വാങ്ങാൻ രണ്ടു കടക്കാരെ പരിചയപ്പെടുത്തി
കൊടുക്കുകയാണ് മനോഹരേട്ടൻ. അതോടെ വലിയ സന്തോഷത്തിലാണ് ശിവൻ. ശിവൻ്റെ കടയിൽ നിന്ന് പുറത്തു പോയ ബാലന് പെട്ടെന്ന് ഒരു കോൾ വരികയാണ്. പെട്ടെന്ന് കൃഷ്ണസ്റ്റോർസിലേക്ക് വരണമെന്നും അവിടെ ചാനലുകാർ വന്നു നിൽക്കുന്നുണ്ടെന്നും പറഞ്ഞു. ഉടൻ തന്നെ ശിവനെയും ഹരിയെയും ഈ വിവരം അറിയിക്കുന്നു. പെട്ടെന്ന് തന്നെ കൃഷ്ണസ്റ്റോറിലേക്ക് ശിവനും ഹരിയും ബാലനും പുറപ്പെട്ടു. ചാനലുകാർ ഓടി വന്ന് മൂന്നു പേരെയും വലഞ്ഞു. പിന്നീട് കൃഷ്ണ സ്റ്റോർസിന് എന്താണ് സംഭവിച്ചതെന്നും,
എങ്ങനെയാണ് തീപിടിച്ചതെന്നുമുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണ്. ബാലൻ നടന്ന കാര്യങ്ങളൊക്കെ വിശദീകരിച്ച് പറഞ്ഞു. പിന്നീട് ഹരിയും ശിവനും ഊട്ടുപുരയിലേക്കും, ബാലൻ നേരെ പിഡബ്ലുഡി ഓഫീസിലേക്കുമാണ് പോയത്. അപ്പോഴാണ് ബാലനുമായി പത്രക്കാർ നടത്തിയ വാർത്തകൾ ടിവിയിൽ വലിയ വാർത്തയായി വന്നത്. ടിവിയിൽ ഈ കാര്യം കണ്ട ഭദ്രൻ ചിറ്റപ്പൻ ആകെ ഞെട്ടുകയാണ്. ബാലൻ എല്ലാം കൽപ്പിച്ചാണെന്നും, അവനെ കണ്ടേ മതിയാവു എന്ന് കരുതി പോവുകയാണ്. അപ്പോഴാണ് ബാലൻ പിഡബ്ലുഡി ഓഫീസിലേക്ക് പോവുകയാണ്. അവിടെ ചെന്ന് എഞ്ചിനീയറോട് കടയുടെ കാര്യങ്ങളൊക്കെ പറയുകയാണ്. അപ്പോഴാണ് ചിറ്റപ്പൻ ഓഫീസിനടുത്ത് നിൽക്കുകയാണ്.
ബാലൻ ഓഫീസറെ കണ്ട് മടങ്ങുമ്പോൾ ബാലനെ കാത്ത് നിൽക്കുകയാണ് ചിറ്റപ്പൻ. വീടിൻ്റെ കാര്യം എന്തായെന്നാണ് ചിറ്റപ്പൻ ചോദിച്ചത്. അത് ഒരിക്കലും ഞങ്ങൾ വിട്ട് തരില്ലെന്ന് പറഞ്ഞതല്ലേയെന്ന് ബാലൻ പറഞ്ഞപ്പോൾ, ചിറ്റപ്പൻ്റെ സ്നേഹസംഭാഷണം മാറി. പിന്നെ കുറച്ച് ഭീക്ഷണികളൊക്കെ മുഴക്കാൻ തുടങ്ങി. അപ്പോഴാണ് ചിറ്റപ്പൻ എന്തൊക്കെയോ നമുക്കെതിരെ നടത്തുന്നുണ്ടെന്ന് ബാലന് തോന്നിയത്. സാന്ത്വനത്തിൽ ദേവിയും, അപ്പുവും അഞ്ജുവും ഉമ്മറത്ത് എല്ലാവരും വരുന്നത് കാത്ത് ഇരിക്കുകയാണ്.
ടിവിയിൽ ബാലേട്ടൻ കടയെ കുറിച്ച് പറഞ്ഞ കാര്യങ്ങളൊക്കെ നന്നായെന്നും, ഇനി നമുക്കെതിരെ നിന്നവരൊക്കെ ബുദ്ധിമുട്ടുമെന്നും അഞ്ജു പറയുകയാണ്. നാട്ടുകാരൊക്കെ ഇനി നമ്മുടെ കൂടെ നിൽക്കുമെന്നാണ് അപ്പുവും പറയുന്നത്. എന്നാൽ ഇതൊക്കെ കേൾക്കുന്നുണ്ടെങ്കിലും, ഇനി വല്ല പ്രശ്നവും ഇതുമൂലം ഉണ്ടാവുമോ എന്നാണ് ദേവി ആലോചിക്കുന്നത്. ദേവിയേടത്തി എന്താ ഒന്നും പറയാത്തതെന്നും, ഒക്കെ ശരിയാവുമെന്നും പറയുകയാണ് അപ്പുവും അഞ്ജുവും. ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.