ബാലേട്ടന്റെ തീരുമാനത്തിൽ ഞെട്ടി ദേവി.!! ഭാഗം ചോദിക്കാനൊരുങ്ങി അപ്പു; സാന്ത്വനം വീട്ടിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നു.!! | Santhwanam Today Episode November 1
Santhwanam Today Episode November 1 : ഏഷ്യാനെറ്റ് സീരിയലിൽ റേറ്റിങ്ങിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സീരിയലാണ് സാന്ത്വനം. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ലക്ഷ്മി അമ്മ തയ്യാറാക്കിയ വിൽപത്രത്തിൽ ഇഷ്ടപ്പെടാതെ നിൽക്കുന്ന അപ്പുവിനെയാണ്. പഴയ വിൽപത്രത്തിൽ ഉണ്ടായിരുന്ന സാന്ത്വനം വീടിൻ്റെ മുൻപിൽ ഒരു വീടെടുക്കാൻ തമ്പി തയ്യാറാക്കി കൊണ്ടുവന്ന പ്ലാൻ നോക്കി നിൽക്കുകയായിരുന്നു.
നീ ഇതൊന്നും ഇപ്പോൾ ആലോചിക്കേണ്ടെന്നും, നിൻ്റെ മനസിലിരിപ്പ് എന്താണെന്ന് എനിക്ക് മനസിലായെന്ന് പറഞ്ഞ് ദേഷ്യത്തിൽ വീട്ടിൽ നിന്ന് വണ്ടിയെടുത്ത് പോവുകയായിരുന്നു.ഇത് കണ്ടു കൊണ്ടാണ് ബാലനും ദേവിയും റൂമിൽ നിന്ന് വരുന്നത്. പിറകിൽ നിന്ന് അപ്പുവും വന്നു. അപ്പുവിനോട് എന്താണ് പ്രശ്നമെന്ന് ചോദിച്ചപ്പോൾ ഞാൻ ബിസിനസിൻ്റെ കാര്യം പറഞ്ഞതിന് അവൻ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയെന്ന് പറയുകയാണ് അപ്പു. അഞ്ജുവിന് ബിസിനസ് കാര്യമൊക്കെ നല്ല രീതിയിൽ വന്നെന്നും,
ശിവനും ഊട്ടുപുര തുടങ്ങി അവനും വരുമാനം വന്നു തുടങ്ങിയെന്നും, നമുക്ക് മാത്രം ഒന്നുമില്ലാത്ത അവസ്ഥയുമാണ് ഉള്ളത്. ഇതൊക്കെ ഓർത്താണ് ഞാൻ പറഞ്ഞതെന്നും അപ്പു പറഞ്ഞപ്പോൾ, നീ ഇതൊക്കെ ഓർത്ത് വിഷമിക്കേണ്ടെന്നും, നമ്മൾ നിങ്ങളുടെ കാര്യം ശ്രദ്ധിക്കാതിരിക്കുമോ തുടങ്ങി പലതും ബാലൻ അപ്പുവിനോട് പറഞ്ഞു. അങ്ങനെ ചെറിയ സമാധാനത്തിൽ അപ്പു അകത്തേക്ക് പോയി. ദേവിയും ബാലനും അപ്പുവിൻ്റെ പെരുമാറ്റത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു. ഇപ്പോൾ അപ്പു ഇത് പറയാൻ കാരണം വിൽപത്രത്തിൻ്റെ കാര്യം തന്നെയാണെന്ന് പറയുകയാണ് ദേവി.
പിന്നീട് ബാലൻ ദേവിയോട് അപ്പുവിൻ്റെ അടുത്ത് പോയി സംസാരിക്കാൻ പറയുന്നു. അപ്പുവിൻ്റെ റൂമിലെത്തിയ ദേവി എന്താണ് പ്രശ്നമെന്ന് ചോദിച്ചപ്പോൾ, അമ്മ എഴുതിയ വിൽപത്ര പ്രകാരം നമ്മൾ എല്ലാവരും ഈ വീട്ടിൽ തന്നെ താമസിക്കണമല്ലേ എന്നും, അതെങ്ങനെ ശരിയാവുമെന്നും, ഇനി അഞ്ജുവിനും ശിവനും ഒരു കുഞ്ഞുണ്ടാവുകയും, കണ്ണൻ കല്യാണം കഴിച്ച് അവനും ഒരു കുടുംബമായാൽ എല്ലാവർക്കും വേറെ താമസിക്കാൻ വീടുകൾ വേണ്ടിവരില്ലേയെന്നും പറയുകയാണ് അപ്പു.ഇത് കേട്ട് ദേവി ഒന്നു പകച്ചുപോയി.അപ്പുവിൻ്റെ മനസിൽ ഇതൊക്കെയാണെന്ന് മനസിലാക്കിയ ദേവി ബാലനോട് ഈ കാര്യമൊക്കെ പറയുന്നു. പിന്നീട് ബാലൻ കടയുടെ കാര്യവുമായി ബന്ധപ്പെട്ട് പുറത്ത് പോവുന്നു.
ദേഷ്യത്തിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ ഹരി പോയത് ശിവൻ്റെ കടയിലായിരുന്നു. ശിവൻ്റെ അപ്പുവിൻ്റെ സ്വഭാവത്തിലെ മാറ്റത്തെ കുറിച്ചും, അവൾക്ക് അമ്മ പറഞ്ഞ വിൽപത്രം അംഗീകരിക്കാൻ ആവുന്നില്ലെന്നും പറയുകയാണ്. ഇതൊക്കെ കേട്ട് എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് രണ്ടു പേരും. ദേവി വീട്ടിൽ ഉമ്മറത്തിരുന്ന് അപ്പു പറഞ്ഞതൊക്കെ ആലോചിച്ച് നിൽക്കുകയായിരുന്നു. അപ്പോഴാണ് മുറ്റത്ത് ഒരു കാർ വന്ന് നിൽക്കുന്നത്. ആരാണെന്ന് കരുതി ദേവി നോക്കുമ്പോൾ ഭദ്രൻ ചിറ്റപ്പനായിരുന്നു. ചിറ്റപ്പൻ ചിരിച്ചു കൊണ്ട് സ്നേഹത്തിൽ വീട്ടിലേക്ക് കയറി വരികയായിരുന്നു. അയാളെ കണ്ടതും ദേവി ആകെ ടെൻഷനിലായിരുന്നു. ഇതൊക്കെയാണ് ഇന്നത്തെ സാന്ത്വനം പ്രൊമോയിൽ ഉള്ളത്.