തൊട്ടതെല്ലാം പൊന്നാക്കി അഖിൽ മാരാർ.!! ഭാര്യക്ക് സ്വർണം മക്കൾക്കു ഡയമണ്ട്; മലബാറിൽ സ്വർണത്തേക്കാൾ തിളങ്ങി ബിഗ്ഗ്‌ബോസ് രാജാവ്.!! | Akhil Marar And Family At Malabar Gold And Diamond Viral

Akhil Marar And Family At Malabar Gold And Diamond Viral : ബിഗ്‌ബോസിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച താരമാണ് അഖിൽ മാരാർ.സംവിധായകനായ അഖിൽ ടെലിവിഷൻ ചർച്ചകളിലൂടെയും മറ്റുമായി ആളുകൾക്ക് സുപരിചിതൻ ആയിരുന്നു എങ്കിലും വളരെയധികം പ്രേക്ഷകപിന്തുണ ലഭിച്ചത് ബിഗ്ബോസിൽ വന്നതിനു ശേഷമാണു.ബിഗ്‌ബോസിന്റെ ഇത് വരെയുള്ള സീസണുകളിൽ വെച്ച് ഏറ്റവും കൂടുതൽ വോട്ട് വാങ്ങി വിജയിച്ച മത്സരാർത്ഥിയാണ് അഖിൽ മാരാർ.

അത്രയേറെ ജനപിന്തുണ നേടിയ മറ്റൊരു മത്സരാർത്ഥി ബിഗ്‌ബോസിൽ ഉണ്ടായിട്ടില്ല എന്നതാണ് സത്യം.ബിഗ്ബോസിനകത്തും പുറത്തും തന്റെ നിലപാടുകളെല്ലാം വ്യക്തമായി പറയാൻ മടി കാണിക്കാത്ത അഖിൽ ഷോ തുടങ്ങിയ ശേഷം വളരെ വേഗം തന്നെ പ്രേക്ഷകരെ കയ്യിലെടുത്തു. പൊതുരംഗത്തു ഏറെ നാൾ പ്രവർത്തിച്ചിരുന്ന ഒരു വ്യക്തിത്വം എന്ന നിലയിൽ വളരെ മികച്ച ഒരു പ്രാസംഗികൻ കൂടിയാണ് അഖിൽ.അഖിലിന്റെ വിജയങ്ങൾക്ക് പിന്നിൽ കട്ടക്ക് സപ്പോർട്ടുമായി ഉള്ളത് മാറ്റാരുമല്ല താരത്തിന്റെ ഭാര്യ ലക്ഷ്മിയുംകുഞ്ഞുങ്ങളും ആണ്.

പ്രകൃതി, പ്രാർത്ഥന എന്നിങ്ങനെ രണ്ട് പെൺകുട്ടികളാണ് അഖിലിനുള്ളത്. ബിഗ്‌ബോസിൽ കുടുംബാഗങ്ങൾ പങ്കെടുക്കുന്ന ടാസ്കിൽ വെച്ചാണ് കുട്ടികളെ പ്രേക്ഷ്‌കർ ആദ്യം കണ്ടത്. കുട്ടികളോട് സുഹൃത്തുക്കളോടെന്ന പോലെയുള്ള താരത്തിന്റെ പെരുമാറ്റം പ്രേക്ഷ്‌കർ വളരെ സന്തോഷത്തോടെയാണ് കണ്ട് നിന്നത്.ബിഗ്‌ബോസ് വിജയി ആയ ശേഷം തന്റെയും കുടുംബത്തിന്റെയും ഓരോ സ്വപ്നങ്ങളും യഥാർത്യമാക്കുന്ന തിരക്കിലാണ് അഖിൽ മാരാർ.വര്ഷങ്ങളായി വാടകവീട്ടിൽ താമസിച്ചിരുന്ന

താൻ പുതിയതായി ഒരു വീട് സ്വന്തമാക്കിയ വിവരം താരം പ്രേക്ഷകരുമായി പങ്ക് വെച്ചിരുന്നു. ഇപോഴിതാ ഭാര്യയ്ക്ക് സ്വർണ്ണമാല സമ്മാനിച്ച സന്തോഷവും താരം പ്രേക്ഷകരെ അറിയിക്കുകയുണ്ടായി. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുകൾ അനുഭവിച്ച സാഹചര്യങ്ങളിൽ ലക്ഷ്മിയുടെ സ്വർണ്ണഭരണങ്ങൾ പണയം വെക്കേണ്ടി വന്നിട്ടുണ്ട് എന്ന് അഖിൽ പറഞ്ഞിരുന്നു എന്നാൽ അതിനെല്ലാം പകരം ലക്ഷ്മിക്ക് പുതിയ ആഭരണങ്ങൾ വാങ്ങിക്കൊടുക്കാൻ ഇന്ന് കഴിഞ്ഞു.ലക്ഷ്മിക്ക് മാത്രം സ്വർണ്ണം വാങ്ങിക്കൊടുത്തതി പ്രതിഷേധാമുയർത്തിയ രണ്ട് പേരുണ്ടായിരുന്നു അത് മാറ്റാരുമല്ല അഖിലിന്റെയും ലക്ഷ്മിയുടെയും പെൺകുട്ടികൾ ആയിരുന്നു എന്നാൽ ഇപോഴിതാ പ്രകൃതിക്കും പ്രാർത്ഥനയ്ക്കും ഡയമണ്ട് ആഭരണങ്ങൾ സമ്മാനിച്ചിരിക്കുകയാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്.

Rate this post