സാന്ത്വനം വീട് വിട്ടിറങ്ങി അഞ്ജുവും ശിവനും; ബാലേട്ടന്റെ വാക്കുകൾ അതിരുകടക്കുമ്പോൾ.!! എരി തീ യിൽ എണ്ണയൊഴിച്ച് തമ്പിയും.!! | Santhwanam Today Episode Malayalam
Santhwanam Today Episode Malayalam : ഏഷ്യാനെറ്റ് തിങ്കൾ മുതൽ വെള്ളിവരെ രാത്രി 7 മണിക്ക് സംപ്രേക്ഷണം ചെയ്തുവരുന്ന പരമ്പരയാണ് സാന്ത്വനം. കഥാഗതിയിൽ വഴിത്തിരിവ് ഉണ്ടാക്കുന്ന പ്രൊമോയാണ് ഇപ്പോൾ ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്. ശ്രീദേവിയുടെയും ബാലകൃഷ്ണന്റെയും സാന്ത്വനം കുടുംബത്തിൽ ഇപ്പോൾ പുതിയ പ്രശ്നങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അപർണയുടെ അച്ഛൻ അപർണയെയും ഹരിയേയും ഉപദേശിക്കുന്നതാണ് പ്രൊമോയിൽ കാണിക്കുന്നത്.
“ഹരിയുടെ അമ്മയും കണ്ണനും വരാത്തതിന്റെ ബുദ്ധിമുട്ട് മനസ്സിലാകും. പക്ഷേ ശിവന്റെയും അഞ്ജലിയുടെയും കാര്യം അങ്ങനെയല്ലല്ലോ? ഹരി,ഞാൻ പറയുമ്പോൾ നിനക്കത് ഇഷ്ടപ്പെടില്ല എന്ന് എനിക്കറിയാം. ഈ വക സന്ദർഭങ്ങളിലാണ് നമ്മൾ സ്നേഹിക്കുന്നവരൊക്കെ തിരിച്ചു നമ്മളെ എങ്ങനെയാണ് കാണുന്നതെന്ന് നമ്മൾ തിരിച്ചറിയേണ്ടത് “എന്ന് ആശുപത്രിയിൽ വച്ച് അപർണയുടെ അച്ഛൻ ഹരിയോട് പറയുന്നു. സാന്ത്വനം വീട്ടിൽ ഈ സമയം ബാലൻ ശിവനെയും അഞ്ജലിയെയും ശാസിക്കുകയാണ്.
” 24 മണിക്കൂറും ബിസിനസ് മാത്രമേ തലയിലുള്ളൂ.ഒരു അവസരം കിട്ടി എന്ന് കരുതി ചുറ്റുമുള്ളതൊന്നും കാണാതെ പോവരുത് അഞ്ചു. ബിസിനസ്സിനൊപ്പം കുടുംബവും ഭംഗിയായിട്ട് കൊണ്ടുപോകാൻ കഴിയണം. ഇവള് സ്വയം മറന്നു നടക്കുകയാണെന്ന് വിചാരിക്കാം നീയും അങ്ങനെ ആയിപ്പോയല്ലോടാ എന്ന് ശിവനോടും അഞ്ജുവിനോടുമായി പറയുന്ന ബാലനെയാണ് ഇന്നത്തെ പ്രൊമോയിൽ കാണുന്നത്. ബാലേട്ടന്റെ വാക്കുകൾ കേട്ട് അഞ്ജലി സങ്കടം സഹിക്കാനാവാതെ വീടിനുള്ളിലേക്ക് പോകുന്നു.
പിന്നീട് ശിവനെ കെട്ടിപ്പിടിച്ചുകൊണ്ട് “നമുക്ക് പോകാം ശിവേട്ടാ “എന്ന് അഞ്ജലി പറയുന്നു പോകാൻ ഒരുങ്ങുന്ന ശിവനോടും അഞ്ജലിയോടും “എങ്ങോട്ടാ ഈ നേരത്ത് രണ്ടുപേരും കൂടി?”എന്ന് ശ്രീദേവി ചോദിക്കുന്നു. ബാലനും കണ്ണനും നോക്കി നിൽക്കെ ആരോടും ഒന്നും പറയാതെ അഞ്ജലിയും ശിവനും വീട് വിട്ട് ഇറങ്ങുന്നതാണ് ഇന്നത്തെ പ്രൊമോയിൽ കാണിച്ചിരിക്കുന്നത്. സാന്ത്വനം വീടുവിട്ടിറങ്ങി അഞ്ജലിയും ശിവനും എന്ന ക്യാപ്ഷനോടെയാണ് ഏഷ്യാനെറ്റ് ഇന്നത്തെ പ്രോമോ പുറത്തുവിട്ടിരിക്കുന്നത്. ബാലന്റെ അഹങ്കാരത്തിനുള്ള നല്ല മറുപടിയാണിത് എന്ന് പ്രേക്ഷകരും പറയുന്നു.