പാടാനുള്ള അവസരം സുമിത്രയ്ക്കു വീണ്ടും; തടയിടാൻ ശ്രമിച്ച സിദ്ധുവിനെ കുടുക്കി രോഹിത്. | Kudumbavilakk Today Episode Malayalam

Kudumbavilakk Today Episode Malayalam : ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി എട്ടുമണിക്ക് സംപ്രേക്ഷണം ചെയ്തു വരുന്ന ജനപ്രിയ പരമ്പരയാണ് കുടുംബവിളക്ക്. പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന പ്രോമോയാണ് ഇപ്പോൾ ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്. ഒരിക്കൽ നഷ്ടപ്പെട്ട അവസരം സുമിത്രയെ തേടിയെത്തുന്നു. ഇതിൽ അസ്വസ്ഥരാവുകയാണ് സുമിത്രയുടെ അമ്മായിയമ്മയും വേദികയും സിദ്ധാർത്ഥും.

“മോളെ സുമിത്രയ്ക്ക് ഇനി സിനിമയിൽ പാട്ടുപാടാൻ അവസരം കിട്ടില്ലെന്നല്ലേ നമ്മൾ കരുതിയത് “എന്ന് പറയുന്ന സരസ്വതി അമ്മയോട് “അവളുടെ ആ ചാൻസ് പോയില്ലേ?” എന്ന് വേദിക ചോദിക്കുന്നു. “വീണ്ടും ആ സിനിമാ കമ്പനി സുമിത്രയെ പാട്ടുപാടാൻ ക്ഷണിച്ചിരിക്കുകയാണ്” എന്ന് സരസ്വതിയമ്മ പറയുന്നത് കേട്ട് വേദിക അസ്വസ്ഥയാവുകയും “അമ്മ പറയുന്നതിൽ സത്യമുണ്ടോ?”എന്ന് ചോദിക്കുകയും ചെയ്യുന്നു.

ഇതേസമയം സുമിത്രയുടെ വീട്ടിൽ സന്തോഷഭരിതമായ അന്തരീക്ഷമാണ് കടന്നുവരുന്നത്. “താൻ പാടണം.പിന്നെ ലോകമറിയുന്ന ഗായികയായി താൻ മാറണം.അതുകണ്ട് എനിക്ക് സന്തോഷിക്കണം “എന്ന് രോഹിത്ത് പറയുന്നു. ആക്സിഡന്റ് സംഭവിച്ചു കിടക്കുന്ന രോഹിത്തിനെ പിരിയാനുള്ള മടി സുമിത്രയുടെ മുഖത്ത് കാണുന്നു.

“ഈ യാത്ര പുറപ്പെടും മുമ്പ് എന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകണം. ഈ വീടിന്റെ അവകാശത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടായേ പറ്റൂ. ഈ കാര്യത്തിൽ ഇന്നൊരു തീരുമാനം ഉണ്ടായില്ലെങ്കിൽ ആ തീരുമാനം ഉണ്ടാക്കാൻ എനിക്കറിയാമെന്നു പറഞ്ഞ് അച്ഛനെ ഭീഷണിപ്പെടുത്തുന്ന സിദ്ധാർത്ഥിനെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ പ്രോമോ അവസാനിക്കുന്നത്.

ഓരോ ദിവസവും വ്യത്യസ്തമാർന്ന സംഭവങ്ങളുമായാണ് കുടുംബവിളക്ക് മുന്നേറുന്നത്.മറ്റ് പരമ്പരകളിൽ നിന്നും വ്യത്യസ്തമായ കഥാഗതിയാണ് കുടുംബവിളക്കിന്റേത്. “സത്യം ജയിക്കുക തന്നെ ചെയ്യും “എന്ന വിശ്വാസം ഊട്ടിയുറപ്പിക്കാൻ കെൽപ്പുള്ള പരമ്പര. ഭർത്താവിന്റെ പീഡനം സഹിച്ച് സർവ്വംസഹയായിരിക്കുന്ന ഭാര്യയിൽ നിന്നും വ്യത്യസ്തയാണ് സുമിത്ര. ആ വ്യത്യസ്തത തന്നെയാണ് കുടുംബ വിളക്കിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. മെയിൽ ഡോമിനൻസിനെ വെല്ലുവിളിക്കുന്ന ഈ ജനപ്രിയ പരമ്പരയിൽ ഇനിയും എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാകുമെന്ന് കണ്ടറിയാം .

Rate this post