ഒട്ടും പ്രതീക്ഷിക്കാതെ അഞ്ജുവിന്റെ ജീവിതത്തിലേക്കു ആ ദുരന്ത വാർത്ത; സൂസൻ പറഞ്ഞത് കേട്ട് ഞെട്ടി ശിവൻ.!! കുഞ്ഞിനെ കാണാത്തതിൽ പ്രതിക്ഷേധവുമായി സാന്ത്വനം പ്രേക്ഷകർ.!! | Santhwanam Today Episode Malayalam

Santhwanam Today Episode Malayalam : ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്യുന്ന ജനപ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരയ്ക്കുള്ളത് എന്ന് എടുത്തുപറയണം. നടി ചിപ്പി രഞ്ജിത്തിന്റെ നിർമ്മാണമികവിൽ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്ന സാന്ത്വനത്തിലെ പുതിയ രംഗങ്ങൾ ഇപ്പോൾ പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയാണ്. മാത്രമല്ല നിലവിലെ കഥാഗതി പ്രേക്ഷകർക്ക് മുന്നിലേക്ക് ഒട്ടനവധി സംശയങ്ങളും എത്തിക്കുന്നുണ്ട്. ഹരിക്കും അപർണ്ണക്കും

ജനിച്ച കുഞ്ഞിനെ കാണാൻ കാത്തിരിക്കുകയാണ് ദേവിയും ബാലനും. അതേസമയം ശിവനും അഞ്ജലിയും മറ്റൊരു വിഷമത്തിലാണ്. ബിസിനസ് ആവശ്യത്തിനുള്ള അത്യാവശ്യ പണം സ്വരൂപിക്കാനാവാതെ നെട്ടോട്ടമോടുകയാണ് അവർ. പണം നൽകാമെന്ന് പറഞ്ഞവർ അവസാനനിമിഷം കാല് മാറുമ്പോൾ ശിവനും അഞ്ജലിയും പെട്ടുപോകുന്നുണ്ട്. ഒരു സ്ഥലത്ത് ആശുപത്രി കാഴ്ച, മറ്റൊരിടത്ത് ശിവൻറെയും അഞ്ജലിയുടെയും പണത്തിനായുള്ള നെട്ടോട്ടം ഇങ്ങനെയാണ് ഇപ്പോൾ സാന്ത്വനത്തിൻറെ കഥാഗതി. എന്നാൽ പല പ്രേക്ഷകർക്കും സാന്ത്വനത്തിന്റെ ഇപ്പോഴത്തെ കഥാഗതിയെ പറ്റി പരാതിയുമുണ്ട്.

ഇത് ഞങ്ങളുടെ പഴയ സാന്ത്വനമല്ല, എന്താണ് പരമ്പരയ്ക്ക് ഇപ്പോൾ പറ്റിയത്? എന്നാണ് പലരും ചോദിക്കുന്നത്. പരമ്പരയിലെ പുതിയ ട്രാക്ക് മാറ്റമാണ് പ്രേക്ഷകരെ നിരാശപ്പെടുത്തിയിരിക്കുന്നത്. പതിവ് കാഴ്ച മറികടന്ന് പുതിയ ട്രാക്കിലേക്ക് പരമ്പരയെ കൊണ്ടുപോയത് പലർക്കും ഇഷ്ടമായിട്ടില്ല. എന്തിന് പറയുന്നു അപ്പുവിന് ജനിച്ച കുഞ്ഞിനെ കാണിക്കാൻ ഇത്രയധികം സമയം ആവശ്യമുണ്ടോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ഒരു സാധാരണ കുടുംബത്തിലെ കഥ പറയുന്ന സാന്ത്വനം പരമ്പര തുടക്കം മുതൽ തന്നെ റേറ്റിങ്ങിൽ ഒന്നാം

സ്ഥാനത്തായിരുന്നു. തുടക്കത്തിൽ കലഹിച്ചുകൊണ്ടുള്ള കണ്ടുമുട്ടലുകൾ ആയിരുന്നു ശിവന്റെയും അഞ്ജലിയുടെയും. എന്നാൽ അത് പിന്നീട് മൗനപ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇപ്പോൾ ശിവാഞ്‌ജലിമാർ ഏറെ സന്തോഷത്തോടെയാണ് മുന്നോട്ടുപോകുന്നത്. ഈ കാഴ്ച തന്നെയാണ് സാന്ത്വനത്തിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്ന ഏറ്റവും പ്രധാന ഘടകം എന്നത് എടുത്തുപറയാം.

Rate this post